Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്ന സെന്ററുകള്‍
രാജ്യത്ത് രണ്ടാംഘട്ട കൊറോണ വൈറസ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് വാക്‌സിനേഷന്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ സൗജന്യമാണ്. ഈ സാഹചര്യത്തില്‍ പലര്‍ക്കും സംശയം എങ്ങനെ ഇതിന് രജിസ്റ്റര്‍ ചെയ്യാമെന്നും എവിടെ വാക്‌സിന്‍ ലഭിക്കുമെന്നുമൊക്കെയായിരിക്കും.

വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യേണ്ട വിധം
കോവിഡ് വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി നിങ്ങള്‍ക്ക് സ്വയം രജിസ്സ്റ്റര്‍ ചെയ്യാന്‍ കഴിയും. കോ-വിന്‍ (Co-WIN) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് രജിസ്‌ട്രേഷന്‍. മാര്‍ച്ച് 1 മുതല്‍ കോ-വിന്‍ ആപ്ലിക്കേഷന്റെ പുതിയ പതിപ്പില്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കോവിന്‍ ആപ്ലിക്കേഷന്‍
അപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് കോവിന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ cowin.gov.in സന്ദര്‍ശിക്കുകയോ ചെയ്യുക. രജിസ്റ്റര്‍ ചെയ്യുന്നതിന് മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ മറ്റേതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ നമ്പറോ നല്‍കണം. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, സമീപത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കാണാം. കോ-വിന്‍ 2.0 ആപ്ലിക്കേഷന്‍ ജി.പി.എസുമായി ബന്ധിപ്പിച്ചതായതിനാല്‍ ഒരു വ്യക്തിയുടെ മൊബൈല്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി സമീപത്തുള്ള കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കാണാന്‍ സാധിക്കും. സൗകര്യമനുസരിച്ച് കേന്ദ്രവും സമയവും തിരഞ്ഞെടുക്കാം.

രജിസ്റ്റര്‍ ചെയ്യാതെ വാക്‌സിന്‍
രജിസ്‌ട്രേഷന്‍ ഇല്ലാതെയും വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ എടുക്കാം. ഓരോ ദിവസവും ഓരോ ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 40 ശതമാനം ഡോസും അല്ലാത്തവര്‍ക്ക് 60 ശതമാനവും കരുതിവയ്ക്കാന്‍ നിര്‍ദേശമുണ്ട്.

പണം നല്‍കേണ്ടതുണ്ടോ ?
കൊവിഡ് വാക്‌സിന്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളില്‍ ഫീസായി 250 രൂപ നല്‍കേണ്ടി വരും. രണ്ട് ഡോസുകളാണ് സ്വീകരിക്കേണ്ടത്.

വാക്‌സിന്‍ ലഭിക്കുന്ന കേരളത്തിലെ ചില സെന്ററുകള്‍
TSC Hospital Private Limited, N.H By pass road, S N Nagar, Kulathoor, Thiruvananthapuram
Attukal Devi Institute of Medical Sciences Ltd., Attukal, Manacaud Po., Thiruvananthapuram, Kerala 695009
India Hospitals, Gandhari Amman Kovil Rd, Santhi Nagar, Thampanoor, Thiruvananthapuram, Kerala 695001
Goutham Hospital, PB No. 868, Panayappilly, Kochi - 682 005
Silverline Hospital # 53/307 A, K P Vallon Road, Kadavanthara P O., Kochi: 682020
Lakshmi Hospital, Diwan's Road, Ernakulam: 682016
K.P.M Eye Hospital, Hospital Road, Ernakulam
DR Jacob's Eye Care Hospital, Stadium Link Road, Kaloor Jawaharlal Nehru International Stadium, Ernakulam
Comtrust Charitable Trust Eye Hospital, Mini Bypass Rd, Puthiyara, Kozhikode
Puthalath Eye Hospital (A unit of North South Eye Care Associates Pvt. Ltd), 27/1239 C, C1, C2, Mini Bypass Road, Kalluthankadavu, Puthiyara P O., Kozhikode
DR. BINU'S SUN RISE EYE CARE, 5/735-13, Chettipeedika, Pallikunnu PO., Kannur : 670 004 Kannur Kerala
നിങ്ങളുടെ സമീപത്തുള്ള സെന്ററുകള്‍ അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ



Click it and Unblock the Notifications











