For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനാധിപത്യത്തിന്റെ ആണിക്കല്ല്; ഇന്ന് ഭരണഘടനാ ദിനം

|

ഇന്ത്യന്‍ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളൊരു ദിവസമാണ് നവംബര്‍ 26. ഈ ദിവസം നമ്മുടെ രാജ്യം ഭരണഘടനാ ദിനമായി ആചരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ അംഗീകരിച്ച ദിവസമാണിത്. എന്നാല്‍ ഭരണടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. ഡോ. ബി.ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭരണഘടനക്ക് രൂപം നല്‍കിയ രാഷ്ട്രനിര്‍മാണ നേതാക്കളോടുള്ള ആദരസൂചകമായാണ് വര്‍ഷാവര്‍ഷം നവംബര്‍ 26 ഭരണഘടനാ ദിവസമായി ഇന്ത്യ ആചരിക്കുന്നത്. ദേശീയ നിയമദിനം, സംവിധാന്‍ ദിവാസ് എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.

Most read: ശിശുദിനത്തില്‍ കൈമാറാം ഈ സന്ദേശങ്ങള്‍Most read: ശിശുദിനത്തില്‍ കൈമാറാം ഈ സന്ദേശങ്ങള്‍

എന്തുകൊണ്ട് നവംബര്‍ 26

എന്തുകൊണ്ട് നവംബര്‍ 26

1950 ജനുവരി 26 മുതല്‍ രാഷ്ട്രം റിപ്പബ്ലിക് ദിനമായി ആചരിക്കപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസമാണിത്. എന്നാല്‍ നവംബര്‍ 26 നാണ് ഭരണഘടനാ ദിനം ആചരിക്കുന്നത്. 1949 ല്‍ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചത് ഈ ദിവസമാണ്. അതിനാലാണ് നവംബര്‍ 26 ഭരണഘടനാ ദിവസമായി മാറിയത്. 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്റ്റിനെ മാറ്റിസ്ഥാപിച്ചാണ് ഭരണഘടന അംഗീകരിക്കപ്പെട്ടത്.

ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യം

ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യം

ഈ ദിവസം രാജ്യത്തെ ഭരിക്കുന്ന നിയമങ്ങളെയും ഭരണസംവിധാനത്തിലുള്ള നമ്മുടെ വിശ്വാസത്തെ അടയാളപ്പെടുത്തുന്നു. ഒരു ജനാധിപത്യ, റിപ്പബ്ലിക്, സോഷ്യലിസ്റ്റ്, മതേതര രാജ്യം എന്ന നിലയില്‍ ഈ രാഷ്ട്രം കൂട്ടായി നിലകൊള്ളുന്ന മൂല്യങ്ങളും വിശ്വാസവും ഭരണഘടന ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Most read:ഹാപ്പി ദീപാവലി: പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍Most read:ഹാപ്പി ദീപാവലി: പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍

ഏറ്റവും വലിയ ലിഖിത ഭരണഘടന

ഏറ്റവും വലിയ ലിഖിത ഭരണഘടന

ഇന്ത്യയിലെ പരമോന്നത നിയമസംഹിതയാണ് ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിര്‍വ്വചനം, ഗവണ്‍മെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങള്‍, നടപടിക്രമങ്ങള്‍, കര്‍ത്തവ്യങ്ങള്‍, പൗരന്റെ മൗലികാവകാശങ്ങള്‍, കടമകള്‍, രാഷ്ട്ര ഭരണത്തിനായുള്ള നിര്‍ദ്ദേശകതത്വങ്ങള്‍, മുതലായവ ഭരണഘടനയില്‍ പ്രതിപാദിക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളില്‍ വച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന.

കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി

കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി

1946ലെ കാബിനറ്റ് മിഷന്‍ പദ്ധതിയുടെ കീഴില്‍ രൂപീകരിച്ച ഭരണഘടനാ നിര്‍മ്മാണ സഭയ്ക്കായിരുന്നു (കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി) ഇന്ത്യന്‍ ഭരണഘടന തയാറാക്കാനുള്ള ചുമതല. 13 കമ്മിറ്റികള്‍ ചേര്‍ന്നതായിരുന്നു ഈ സഭ. പ്രാദേശിക നിയമസഭകളില്‍ നിന്നും അവയിലെ അംഗങ്ങള്‍ തിരഞ്ഞെടുത്തവരും, നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളുമായിരുന്നു ഈ സഭയിലെ അംഗങ്ങള്‍. 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് 299 അംഗങ്ങളായി ചുരുങ്ങി.

ആദ്യയോഗം

ആദ്യയോഗം

ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ യോഗം ചേര്‍ന്നത് 1946 ഡിസംബര്‍ 9നാണ്. 1949 നവംബര്‍ 26 വരെ സഭ പ്രവര്‍ത്തിച്ചു. ഡോ. സച്ചിദാനന്ദ സിന്‍ഹ ആയിരുന്നു സഭയുടെ താത്കാലിക ചെയര്‍മാന്‍. 1946 ഡിസംബര്‍ 11ന് ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ബി.എന്‍ റാവു ആയിരുന്നു നിയമോപദേഷ്ടാവ്.

Most read:ദീപാവലി; ആഘോഷം ഒന്ന്, ഐതിഹ്യം പലത്Most read:ദീപാവലി; ആഘോഷം ഒന്ന്, ഐതിഹ്യം പലത്

ഡ്രാഫ്റ്റിംഗ് കമ്മിറ്റി

ഡ്രാഫ്റ്റിംഗ് കമ്മിറ്റി

1947 ഓഗസ്റ്റ് 29ന് അന്നത്തെ നിയമമന്ത്രിയായിരുന്ന ഡോ. ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു. രണ്ടു വര്‍ഷം, പതിനൊന്ന് മാസം, പതിനെട്ട് ദിവസം കൊണ്ടാണ് ഭരണഘടന തയാറാക്കിയെടുത്തത്. 165 ദിവസത്തോളം നീണ്ട ചര്‍ച്ചകള്‍ സഭയില്‍ നടന്നു. ഭരണഘടനയുടെ ആദ്യപകര്‍പ്പ് 1948 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചു.

1949 നവംബര്‍ 26ന്

1949 നവംബര്‍ 26ന്

1949 നവംബര്‍ 26ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയാറാക്കിയ ഭരണഘടന നിയമനിര്‍മാണ സഭ അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും നവംബര്‍ 26ന് ഭാരതത്തില്‍ നിയമ ദിനമായി ആചരിക്കുന്നത്.

Most read:ദീപാവലി; ഒരുമയുടെ ഉത്സവം ആഘോഷം പലവിധംMost read:ദീപാവലി; ഒരുമയുടെ ഉത്സവം ആഘോഷം പലവിധം

1950 ജനുവരി 25

1950 ജനുവരി 25

1950 ജനുവരി 25നാണ് ഇന്ത്യയുടെ ഭരണഘടനയില്‍ സഭാംഗങ്ങള്‍ ഒപ്പുവക്കുന്നത്. അടുത്തദിവസമാണ് ഭരണഘടനാ പ്രഖ്യാപനം നടത്തിയതും ഭരണഘടന പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തത്. 1950 ജനുവരി 26ന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു.

English summary

Constitution Day 2020 Date, Significance: Why It Is Celebrated on November 26

On this day in 1949, the Constituent Assembly of India formally adopted the Constitution of India that came into force on 26 January 1950. Read on the significance of constitution day.
X
Desktop Bottom Promotion