Latest Updates
-
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം
ലൈംഗിക സ്വപ്നങ്ങളും അവയുടെ അര്‍ത്ഥവും: അറിഞ്ഞിരിക്കാം ഇതെല്ലാം
നമ്മുടെ മനസ്സിന്റെ ആഗ്രഹങ്ങളാണ് അധികവും സ്വപ്നങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.മിക്കതും യഥാര്‍ത്ഥജീവിതത്തില്‍ ചിന്തിക്കാന്‍ പോലുമാകാത്ത കാര്യങ്ങള്‍ ആയിരിക്കണം.തനിച്ചു കിടന്നുറങ്ങുമ്പോള്‍ ഉപബോധ മനസ്സിലെ ചിന്തകള്‍ സ്വതന്ത്രമാകും. കാണുന്ന സ്വപ്നങ്ങള്‍ക്ക് വളരെയധികം അര്‍ഥവ്യാപ്തി ഉണ്ടെന്ന് ചിലര്‍ വിശ്വസിക്കുന്നു.
നിങ്ങള്‍ ഒരു ലൈംഗികസ്വപ്നം കാണുകയാണെന്നിരിക്കട്ടെ. അത് അര്‍ത്ഥമാക്കുന്നത് എന്താണെന്നറിയാമോ? നിങ്ങള്‍ വേറിട്ട ഒരു ബന്ധത്തിന് ആഗ്രഹിക്കുന്നു അല്ലെങ്കില്‍ ഇപ്പോള്‍ തുടര്‍ന്നു പോരുന്ന ബന്ധത്തില്‍ ഉള്ള ഏതെങ്കിലും താളപ്പിഴകള്‍ കാരണമാകാം. ഈ ലേഖനത്തില്‍ വിവിധതരം ലൈംഗികസ്വപ്നങ്ങളും അവയുടെ അര്‍ത്ഥങ്ങളും വിശകലനം ചെയ്യുകയാണ്.നിങ്ങള്‍ക്കും അറിയേണ്ടേ? തുടര്‍ന്ന് വായിക്കൂ.

ആധിപത്യം സ്ഥാപിക്കുക അല്ലെങ്കില്‍ കീഴ്പ്പെടുക
നിയന്ത്രണങ്ങളെ പറ്റിയുള്ള സ്വപ്നങ്ങള്‍ പ്രതീകമാക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ നിയന്ത്രണങ്ങളെ കുറിച്ചാകും. നിങ്ങളുടെ ജോലി, ബന്ധങ്ങള്‍ നിത്യജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍. ഇത്തരം സ്വപ്നങ്ങള്‍ പകല്‍സമയത്ത് നിങ്ങള്‍ക്ക് അപ്രാപ്യമായ കാര്യങ്ങള്‍ കരസ്ഥാമാക്കുവാന് പ്രേരിപ്പിക്കുന്നു.

അനുചിതബന്ധങ്ങള്
അനുചിതവ്യക്തികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്വപ്നം കാണുക. അതൊരുപക്ഷെ നിങ്ങളുടെ മേലുദ്യോഗസ്ഥരാവാം ഉത്തമസുഹൃത്തുക്കളുമായാവാം അതുമല്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയുടെ കൂടപ്പിറപ്പുകളാവാം.യഥാര്‍ത്ഥത്തില്‍ ഇവരൊക്കെയുമായുള്ള ലൈംഗികബന്ധം ഒരുതരത്തിലും അംഗീകരിക്കപ്പെടാത്തതാണ്.സത്യത്തില്‍ ഇത്തരം സ്വപ്നങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടായിട്ടുള്ള പ്രോലോഭനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മനസ്സിന്റെ ഒരു തന്ത്രമാണ്.

ലൈംഗികബന്ധത്തിനിടയിലെ വീഴ്ചകള്‍
കിടപ്പറയില്‍ നന്നായി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുന്നതായി സ്വപ്നം കാണുക. പുരുഷന്മാരില് അവരുടെ സ്വപ്നങ്ങളില്‍ ബലഹീനരാവുന്നതും അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നതും സാധാരണയാണ്. ഇതിനു കാരണം ജീവിതത്തിലെ മറ്റേതെങ്കിലും മേഖലകകളില്‍ അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥ ആകാം എല്ലായിപ്പോഴും ലൈംഗിക ജീവിതത്തിലെ ശക്തിഹീനതയായിരിക്കില്ല.

പൊതുസ്ഥലങ്ങളില്‍ വെച്ചുള്ള ലൈംഗിക ബന്ധം
കാറില്‍ വച്ചോ കാട്ടില്‍ വെച്ചോ മറ്റ് പൊതുഇടങ്ങളില്‍ വെച്ചോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സ്വപ്നം കാണുന്നത് നിങ്ങള്‍ക്ക് ഒരു എക്സിബിഷനിസ്റ്റ് ആവാനുള്ള ആഗ്രഹം കൊണ്ടല്ല മറിച്ച് നിങ്ങള്‍ മാനസികമായി മുറിപ്പെട്ടവരും പരസ്യമായി നിങ്ങളുടെ ജീവിതം തുറന്നു കാട്ടപ്പെട്ടവരുമായതുകൊണ്ടായിരിക്കും. എപ്പോഴും പരസ്യമായി നാണക്കേടിനു പാത്രമാവുമോ എന്ന ഉത്കണ്ഠയും ഇത്തരം സ്വപ്നങ്ങള്‍ക്ക് പിന്നിലുള്ള കാരണമാവും.

ആക്രമണോത്സുകമായ ശാരീരിക ബന്ധം.
നിന്ദയും ആക്രമണവും നിറഞ്ഞ ലൈംഗിക സ്വപ്നങ്ങള്‍ വ്യക്തമായ കാരണങ്ങളാല്‍ വളരെയേറെ അസ്വസ്ഥത ഉളവാക്കുന്നതാണ്. നിങ്ങള്‍ ആക്രമിക്കപ്പെടുന്നതായോ നിന്ദിക്കപ്പെടുന്നതായോ സ്വപ്നങ്ങളില്‍ കാണുകയാണെങ്കില്‍ ഒരുപക്ഷേ യഥാര്‍ത്ഥജീവിതത്തില്‍ അത്തരം വിഷമതകളില്‍ കൂടെ നിങ്ങള്‍ കടന്നു പോയിരിക്കണം. മനസ്സിന് സംഭവിച്ച ആഘാതത്തില്‍നിന്ന് നിങ്ങള്‍ക്ക് മോചിതനാകാന്‍ കഴിയുന്നില്ല എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു സഹായവും പിന്തുണയും ആവശ്യമാണ്.

അസംബന്ധമോ അര്‍ത്ഥരഹിതമായോ
സ്വപ്നങ്ങള്‍ പലപ്പോഴും അസംബന്ധമോ അര്‍ത്ഥരഹിതമായോ തോന്നാമെങ്കിലും ഇപ്പോള്‍ മനസ്സിലായില്ലേ ഓരോ സ്വപ്നങ്ങള്‍ക്കും കൃത്യമായ വിശദീകരണങ്ങള്‍ ഉണ്ട്. അവ വിശകലനം ചെയ്താല്‍ നമ്മുടെ മനസ്സില്‍ നാം പോലും അറിയാതെ കടന്നുകൂടിയിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അങ്ങനെ മാനസികാരോഗ്യം വീണ്ടെടുക്കാനും ആകും



Click it and Unblock the Notifications
