Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
ഗരുഡപുരാണം പറയുന്നു; ഈ പ്രവര്‍ത്തികള്‍ ചെയ്താല്‍ മരണശേഷം എത്തുന്നത് നരകത്തില്‍
വേദവ്യാസ മഹര്‍ഷിയുടെ അഭിപ്രായത്തില്‍ നാല് യുഗങ്ങളുണ്ട്, സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. യുഗങ്ങള്‍ സത്യയുഗത്തില്‍ നിന്ന് ആരംഭിച്ച് കലിയുഗത്തില്‍ അവസാനിക്കുന്നു. നാം ഇന്ന് ജീവിക്കുന്നത് കലിയുഗത്തിലാണ്. ഗരുഡപുരാണത്തില്‍ കലിയുഗത്തെ സംബന്ധിച്ച് എല്ലാ തരത്തിലുള്ള പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. ഗരുഡപുരാണത്തില്‍, കലിയുഗത്തില്‍ മനുഷ്യര്‍ ചെയ്ത പാപങ്ങളെക്കുറിച്ചും അതിന്റെ ശിക്ഷയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
മഹാവിഷ്ണു തന്റെ വാഹനമായ ഗരുഡനോട് സംസാരിക്കുന്ന രീതിയിലാണ് ഗരുഡുരാണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാപങ്ങളുടെയും പുണ്യങ്ങളുടെയും അടിസ്ഥാനത്തില്‍ കര്‍മ്മം, നയം, നിയമങ്ങള്‍, സ്വര്‍ഗ്ഗം, നരകം എന്നിവയെക്കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നു. കലിയുഗത്തില്‍ ചില പാപങ്ങള്‍ ചെയ്യുന്നവര്‍ മരണശേഷം നേരിട്ട് നരകത്തില്‍ പോകുകയും കഠിനമായ പീഡകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുമെന്ന് ഗരുഡ പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. ഗരുഡപുരാണത്തില്‍ പറഞ്ഞിരിക്കുന്ന അത്തരം പ്രവൃത്തികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബ്രാഹ്മണരെ കൊല്ലുന്നവര്‍
* ദൈവത്തെ സേവിക്കുന്ന ബ്രാഹ്മണരെ കൊല്ലുന്നവരും ഭ്രൂണഹത്യ നടത്തുന്നവരും മരണശേഷം നരകത്തില്‍ പോകുന്നു.
* ഗര്‍ഭിണിയെ കൊല്ലുന്നവരെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

വഞ്ചിച്ച് കൊല്ലുന്നവര്‍
* വഞ്ചനയ്ക്ക് ശേഷം വിഷം നല്കി കൊല നടത്തുന്നവര്‍ക്കും മരണശേഷം നരകയാതന അനുഭവിക്കേണ്ടി വരുന്നു.
* മതഗ്രന്ഥങ്ങള്‍, ഗ്രന്ഥങ്ങള്‍, വേദങ്ങള്‍-പുരാണങ്ങള്‍ എന്നിവയെ ചോദ്യം ചെയ്യുന്നവരും നരകത്തില്‍ പോകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു.

അനാശാസ്യപ്രവൃത്തികള് ചെയ്യുന്നവര്‍
* വീട്ടിലെത്തുന്ന അതിഥിയെ അനാദരിക്കുകയും വിശക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതിരിക്കുകയും ചെയ്യുന്നവരും നരകത്തിലേക്ക് പോകേണ്ടിവരും
* അപരിചിതനായ സ്ത്രീയുമായോ പുരുഷനുമായോ ബന്ധം സ്ഥാപിക്കുന്നവരുടെ ആത്മാവ് മരണശേഷം നരകത്തിലേക്ക് പോകുന്നു.

സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍
* ബലഹീനരെയോ നിസ്സഹായരെയോ പീഡിപ്പിക്കുന്ന ഇത്തരക്കാരും നേരെ നരകത്തിലേക്ക് പോകുന്നു.
* സ്ത്രീകളുടെ മാനം കവരുന്നവരും ഈ ദുഷ്പ്രവൃത്തിയെ പിന്തുണയ്ക്കുന്നവരും മരണശേഷം നേരിട്ട് നരകത്തിലേക്ക് പോകേണ്ടിവരും.

കള്ളസാക്ഷി പറയുന്നവര്‍
* ഒരു നിരപരാധിക്കെതിരെ കള്ളസാക്ഷ്യം പറയുന്ന ആളുകളും നേരെ നരകത്തിലേക്ക് പോകുകയും കഠിനമായ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു.
* പഞ്ചദേവന്മാരായ മഹാദേവന്, ശ്രീഹരി വിഷ്ണു, സൂര്യദേവന്, ഗണപതി, ദുര്‍ഗ്ഗ എന്നിവരോട് ഭയമില്ലാത്തവരും അവരെ ആരാധിക്കാത്തവരും നരകത്തിലെത്തുന്നു
വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മൃഗത്തെ ബലിയര്‍പ്പിക്കുന്നവരും മരണശേഷം നരകത്തിലേക്ക് പോകുന്നു.

പാപികള്‍ ഈവിധം പുനര്‍ജനിക്കും
* സ്ത്രീകളെ ചൂഷണം ചെയ്യുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നയാള്‍ക്ക് അടുത്ത ജന്മത്തില് ഭയങ്കരമായ അസുഖങ്ങള്‍ പിടിപെടും.
* ഗുരുവിന്റെ ഭാര്യയോട് മോശമായി പെരുമാറുന്ന ഒരാള്‍ക്ക് അടുത്തജന്മം കുഷ്ഠരോഗിയായി ജനിക്കേണ്ടി വരും.
* മറ്റുള്ളവരെ വഞ്ചിക്കുന്നവന് അടുത്ത ജന്മത്തില് മൂങ്ങയായി ജനിക്കുന്നു. കള്ളസാക്ഷ്യം പറയുന്ന വ്യക്തി അടുത്ത ജന്മത്തില് അന്ധനായി ജനിക്കുന്നു.
* ഗുരുവിനോട് മോശമായി പെരുമാറുകയോ അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുകയോ ചെയ്യുന്നവന് ഭഗവാനെ നിന്ദിച്ചതിന്റെ പാപം വഹിക്കണം. അടുത്ത ജന്മത്തില് വെള്ളമില്ലാത്ത കാട്ടില്‍ ബ്രഹ്മരക്ഷസിന്റെ രൂപത്തില്‍ അയാള്‍ അലയും.

പാപികള്‍ ഈവിധം പുനര്‍ജനിക്കും
സുഹൃത്തിനെ വഞ്ചിക്കുന്നവര്‍ അടുത്ത ജന്മത്തില് കഴുകന്മാരായി മാറേണ്ടി വരും. ഭര്‍ത്താവിനെ ഉപദ്രവിക്കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില് അട്ടകളായി മാറുന്നു. ധര്‍മ്മങ്ങള്‍ പാലിക്കാത്ത് ബ്രാഹ്മണര്‍ അടുത്ത ജന്മത്തില് കാളയായി ജനിക്കുന്നു.



Click it and Unblock the Notifications