For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതിലൊരു തൂവല്‍ തിരഞ്ഞെടുക്കൂ, നിങ്ങളുടെ സ്വഭാവം പറയാം

|

ഓരോരുത്തരും ഓരോ തരത്തിലുള്ള സ്വഭാവക്കാരാണ്. ചിലരില്‍ ഈ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ചിലര്‍ക്ക് അത് നഷ്ടങ്ങളായി മാറുന്നതിന് വെറും ചുരുങ്ങിയ സമയം മതി എന്നതാണ് സത്യം. നിങ്ങള്‍ താഴെ പറഞ്ഞിരിക്കുന്ന തൂവല്‍ ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ഇതില്‍ നിന്ന് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

അഞ്ച് തൂവലുകള്‍ ഇതാ. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം നിങ്ങള്‍ തിരഞ്ഞെടുക്കണം. ആ തൂവലിനെ ആശ്രയിച്ച് സ്വഭാവ സവിശേഷതകള്‍ എന്താണെന്ന് ഒരാള്‍ക്ക് പറയും. എങ്ങനെയാണ് ഇത് സാധ്യമാവുന്നത്? ചോദ്യം ഉയര്‍ന്നേക്കാം! ഇതുപോലുള്ള നിരവധി ചോയ്സുകള്‍ ഉണ്ട്. അവയില്‍ ചിലത് നിങ്ങള്‍ പരീക്ഷിക്കുകയും കണ്ടിരിക്കുകയും ചെയ്തിരിക്കാം.

ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു

ആകൃതി, നിറം, വലുപ്പം, രൂപം, സൗന്ദര്യം എന്നിവ അനുസരിച്ച് എല്ലാവര്‍ക്കുമായി എല്ലാ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാകും. അതിനെ ആശ്രയിച്ച് ഒരാള്‍ക്ക് അവനവന്റെ സ്വഭാവവിശേഷങ്ങള്‍ അറിയാന്‍ കഴിയും. ഇപ്പോള്‍, ഈ അഞ്ച് തൂവലുകളില്‍ ഒന്ന് തിരഞ്ഞെടുത്ത് നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് സ്വയം കണ്ടെത്തുക

തൂവല്‍ 1

തൂവല്‍ 1

നിങ്ങള്‍ സ്വാഭാവികമായും ശാന്തനായ ഒരു വ്യക്തിയായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി നിങ്ങള്‍ എളുപ്പത്തില്‍ ബന്ധപ്പെടും. കാണാന്‍ ദുര്‍ബലമാണെന്ന് തോന്നിയാലും നിങ്ങള്‍ക്ക് ശക്തമായ ഇച്ഛാശക്തിയും മധുരമുള്ള ഹൃദയവും ഉണ്ടാകും. അത് കൂടാതെ ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും യാതൊരു പ്രശ്‌നവും ഇല്ലാതെ ധൈര്യത്തോടെ നേരിടുന്നതുമായിരിക്കും. ഒരേ അവസ്ഥയില്‍ കൂടി കടന്നു പോവുന്നആളുകളെ പെട്ടെന്ന് തിരിച്ചറിയുന്നതിനും അവരെ തന്നിലേക്ക് ചേര്‍ക്കുന്നതിനും ഇവര്‍ ശ്രമിക്കും.

തൂവല്‍ 2

തൂവല്‍ 2

നിങ്ങള്‍ വേഗത്തില്‍ എന്തും പഠിക്കും. ഏത് കാര്യവും നിങ്ങള്‍ വേഗത്തില്‍ ചിന്തിക്കുക.ും തീരുമാനമെടുക്കുകയും ചെയ്യും. എപ്പോഴും മിടുക്കനായിരിക്കുക എന്നതായിരിക്കും നിങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഒരേ സമയം ധാര്‍ഷ്ട്യമുള്ളവനായിരിക്കുകയും ചെയ്യും. നിങ്ങള്‍ സ്വയം കൂടുതല്‍ സമയം ചെലവഴിക്കും. നിങ്ങളുടെ വികാരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുമ്പോള്‍ അതിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വ്യക്തിയായിരിക്കും. മറ്റുള്ളവര്‍ക്ക് ജീവിതത്തില്‍ ഇടം കൊടുക്കുന്ന വ്യക്തിയായിരിക്കും. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് മോശമാവില്ല.

തൂവല്‍ 3

തൂവല്‍ 3

സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയായിരിക്കും നിങ്ങള്‍. സ്വന്തം സ്വപ്നങ്ങളും അഭിലാഷങ്ങളും അതിരുകളും സ്ഥാപിക്കുകയും അത് നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നവരും ആയിരിക്കും. നിങ്ങള്‍ ഒരു ലെവലില്‍ നിന്ന് താഴേക്ക് വീഴുകയാണെങ്കില്‍, നിങ്ങള്‍ അടുത്ത ലെവല്‍ വരെ അതിന് വേണ്ടി നില നില്‍ക്കും. ശക്തന്‍, ധൈര്യം, യഥാര്‍ത്ഥ്യം എന്നിവയുടെ ആകെത്തുകയായിരിക്കും നിങ്ങളുടെ ജീവിതവും സ്വഭാവവും. ചങ്ങാതിമാരെ തിരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു നേതാവാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിരിക്കുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യും.

തൂവല്‍ 4

തൂവല്‍ 4

അതുല്യ വ്യക്തിയായിരിക്കും നിങ്ങള്‍. ഇത് പലപ്പോഴും സ്വയം മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരുന്നുണ്ട്. നിങ്ങള്‍ ചിന്തയുടെയും ഭാവനയുടെയും അതിരുകള്‍ക്കപ്പുറമാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. മറ്റുള്ളവര്‍ നിങ്ങളെയും നിങ്ങളുടെ സുഹൃദ്ബന്ധത്തെയും കൂടുതല്‍ വിലമതിക്കും. എന്തും തേടി പോകുന്ന വ്യക്തികളായിരിക്കും നിങ്ങള്‍. ആത്മവിശ്വാസം തന്നെയാണ് ഏറ്റവും വലിയ മുഖമുദ്ര. നിങ്ങള്‍ നിങ്ങളായിരിക്കുന്നിടത്തോളം കാലം പ്രശ്നമില്ല. എന്നാല്‍ അതില്‍ നിന്ന് വ്യതിചലിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കും.

തൂവല്‍ 5

തൂവല്‍ 5

നിങ്ങള്‍ ഒരു കലാകാരനായിരിക്കും. സര്‍ഗ്ഗാത്മകത, ഭാവന എന്നീ തലങ്ങളില്‍ ചിന്തിച്ച് മുന്നോട്ട് പോവുന്നവരായിരിക്കും. ചിലപ്പോള്‍ നിങ്ങളുടെ കഴിവുകളില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം തോന്നുന്നില്ല. ആദ്യം നിങ്ങള്‍ നിങ്ങളെക്കുറിച്ച് തന്നെ ആലോചിച്ച് വിഷമിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ കഠിനാധ്വാനവും കഴിവും തിരിച്ചറിയുന്ന ഒരു ദിവസം നിങ്ങള്‍ അമ്പരന്ന് പോവും എന്നുള്ളതാണ് മറ്റൊരു കാര്യം. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

image courtesy:salud y belleza

English summary

Choosing A Feather From Here And Decide Your Personality

Personality details revealed by the selection of a feather. Take a look.
Story first published: Friday, January 29, 2021, 18:35 [IST]
X