For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Chocolate Day 2022: പ്രണയം തുളുമ്പും ചോക്ലേറ്റ് ഡേ; അത്രയേല്‍ മധുരം ഈ പ്രണയം

|

പ്രണയത്തിന് മാത്രമായി ചില ദിവസങ്ങള്‍. ഫെബ്രുവരിക്ക് അങ്ങനെയൊരു പ്രത്യേകത കൂടിയുണ്ട്. ഇതിന് ജാതിയോ മതമോ രാഷ്ട്രീയമോ നിറമോ ഒന്നും ഒരു മാനദണ്ഡമല്ല. ജീവിതത്തില്‍ ഒരു പങ്കാളി എന്നത് വളരെയധികം അവശ്യമായ ഒരു ഘടകം തന്നെയാണ്. ഇന്ന് ഫെബ്രുവരി 9, വാലന്റൈന്‍ വീക്കില്‍ ചോക്ലേറ്റ് ഡേ എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. വാലന്റൈന്‍സ് ആഴ്ചയുടെ മൂന്നാം ദിവസം ഫെബ്രുവരി 9 ന് ലോകമെമ്പാടും ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നു. ഈ പ്രത്യേക ദിവസം, ദമ്പതികളും പങ്കാളികളും പരസ്പരം സമ്മാനമായി ചോക്ലേറ്റുകള്‍ പങ്കിട്ടുകൊണ്ട് അവരുടെ സ്‌നേഹം പ്രകടിപ്പിക്കുന്നു.

വാലന്റൈന്‍സ് വീക്ക്; തുടക്കമായി റോസ് ഡേ,വ്യത്യസ്ത നിറങ്ങളിലുള്ള റോസാപ്പൂക്കളും അര്‍ത്ഥങ്ങളുംവാലന്റൈന്‍സ് വീക്ക്; തുടക്കമായി റോസ് ഡേ,വ്യത്യസ്ത നിറങ്ങളിലുള്ള റോസാപ്പൂക്കളും അര്‍ത്ഥങ്ങളും

Chocolate Day 2021; Date Significance History And How To Celebrate

പരസ്പരം സ്‌നേഹത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതീകമാണ് ചോക്ലേറ്റ്. തങ്ങളുടെ ബന്ധം അത്രയേറെ മധുരമായിരിക്കട്ടെ എന്ന് തന്നെയാണ് ചോക്ലേറ്റ് ഡേയില്‍ ഓരോ സമയവും എല്ലാ പ്രണയിതാക്കളും ആഗ്രഹിക്കുന്നത്. എന്നിരുന്നാലും, വാലന്റൈന്‍സ് ആഴ്ചയിലെ ഓരോ ദിവസത്തിനും അതിന്റേതായ അര്‍ത്ഥവും പ്രാധാന്യവുമുണ്ട്. ചോക്ലേറ്റ് ദിനത്തെക്കുറിച്ച് കൂടുതലറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.

ചോക്ലേറ്റ് ദിനം

ചോക്ലേറ്റ് ദിനം

എല്ലാ വര്‍ഷവും ഫെബ്രുവരി 9 നാണ് ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. ഇന്ന് ചൊവ്വാഴ്ചയാണ്. പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ട ദിനം എന്ന് തന്നെ നമുക്കുറപ്പിക്കാവുന്നതാണ്. എന്നിരുന്നാലും, നിങ്ങള്‍ക്കും നിങ്ങളുടെ കാമുകനും മധുരമുള്ള മികച്ച ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ദിവസം ഒഴിവാക്കരുത്. ഈ ദിനം പ്രിയപ്പെട്ടവനോ പ്രിയപ്പെട്ടവള്‍ക്കോ ഒരു ചോക്ലേറ്റ് വാങ്ങി നല്‍കൂ.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യകരമായ ചില ആരോഗ്യ ഗുണങ്ങള്‍ ചോക്ലേറ്റിനുണ്ട്. ഇത് നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു, മെമ്മറി നഷ്ടപ്പെടുന്നത് തടയുന്നു, നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇതിലെല്ലാമുപരി മാനസികാവസ്ഥയ മെച്ചപ്പെടുത്തി നല്ല മാനസികാവസ്ഥ സൃഷ്ടിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

ലോക ചോക്ലേറ്റ് ദിനം

ലോക ചോക്ലേറ്റ് ദിനം

എല്ലാ വര്‍ഷവും ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു. 2009 വരെ ഈ ദിവസം ജൂലൈ 9 ന് ആഘോഷിച്ചു. 1550 ല്‍ യൂറോപ്പില്‍ ചോക്ലേറ്റ് കണ്ടുപിടിച്ചു. പിന്നീട് അത് ലോകത്തിലേക്ക് വ്യാപിച്ചു. ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് ചോക്ലേറ്റ് കഴിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയച്ചുകൊണ്ടാണ്.

പ്രണയത്തിനുള്ള സമ്മാനം

പ്രണയത്തിനുള്ള സമ്മാനം

വാലന്റൈന്‍സ് ആഴ്ചയിലെ ഓരോ ദിവസവും അതിന്റേതായ പ്രാധാന്യമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചോക്ലേറ്റുകള്‍, പൂക്കള്‍, സമ്മാനങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കൈമാറാനുള്ള സമയമാണ് ചോക്ലേറ്റ് ദിനം. പല ദമ്പതികളും ബേക്കിംഗ്, ചോക്ലേറ്റ് നിര്‍മ്മാണ ക്ലാസുകളില്‍ ചേരുകയും പങ്കാളികള്‍ക്ക് മധുരപലഹാരങ്ങള്‍ എങ്ങനെ ഉണ്ടാക്കാമെന്ന് മനസിലാക്കുകയും ചെയ്യുന്നു.

സന്തോഷം കൈമാറ്റം ചെയ്യുന്നു

സന്തോഷം കൈമാറ്റം ചെയ്യുന്നു

ചോക്ലേറ്റ് ദിനത്തെ തുടര്‍ന്ന്, ടെഡി ഡേ, ചുംബന ദിനം, ആലിംഗന ദിനം എന്നിവ പ്രേമികളുടെ സന്തോഷത്തിനായി ആഘോഷിക്കുന്നു. ഈ വാലന്റൈന്‍സ് ആഴ്ച ആഘോഷിക്കുന്നതിനായി എല്ലാ ദിവസവും ദമ്പതികള്‍ തങ്ങളുടെ സ്‌നേഹം ഏറ്റുപറയുകയും ചോക്ലേറ്റുകള്‍ പങ്കിടുകയും പരസ്പരം പൂക്കള്‍ സമ്മാനിക്കുകയും ചെയ്യുന്നു.

ശുഭകാര്യങ്ങള്‍ക്ക് മുന്‍പ്

ശുഭകാര്യങ്ങള്‍ക്ക് മുന്‍പ്

ശുഭകാര്യങ്ങള്‍ക്ക് മുന്‍പ് മധുരം കഴിക്കണം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ചോക്ലേറ്റിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഒന്ന് മനസ്സിലാക്കേണ്ടതാണ്. ഈ ചോക്ലേറ്റ് ദിനം പ്രത്യേകതയുള്ളതാക്കി മാറ്റുന്നതിന് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം അല്‍പം ചോക്ലേറ്റ്ര കൂടി ചേര്‍ക്കാവുന്നതാണ്. ഇതോടൊപ്പം ഒരു കുപ്പി വൈനും കൂടി ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എല്ലാം ഉഷാറാവും.

English summary

Chocolate Day 2022; Date, Significance, History And How To Celebrate

Here we are discussing about the date, significance and history of chocolate day 2022. take a look.
X
Desktop Bottom Promotion