Latest Updates
-
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ
മലയാളികള്‍ക്ക് ഇന്ന് പ്രതീക്ഷയുടെ പൊന്നിന് ചിങ്ങം

ഇന്ന് ചിങ്ങമാസം ഒന്ന്, പഞ്ഞമാസമായ കര്‍ക്കിടകത്തിനു വിടനല്‍കി മലയാളികള്‍ പുതിയൊരു വര്‍ഷത്തിലേക്ക് കാലെടുത്തു വച്ചിരിക്കുകയാണ്. വറുതിയുടെ കാലം മാറി ഐശ്വര്യപൂര്‍ണമായ പൊന്നിന് ചിങ്ങത്തിലൂടെ പുതിയൊരു മലയാള വര്‍ഷത്തിന്റെ ആഘോഷത്തിലാണ് മലയാളികള്‍. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമായ ചിങ്ങം മലയാളഭാഷാ മാസം എന്നു കൂടി അറിയപ്പെടുന്നു.
ചിങ്ങപ്പുലരിയില്‍ മലയാളികള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രിയുമെത്തി. 'ചിങ്ങമാസം ആഗതമായ ഈ വേളയില്‍ എല്ലാവര്ക്കും പ്രത്യേകിച്ച് എന്റെ മലയാളി സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. വരുന്ന വര്‍ഷം എല്ലാവര്ക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' എന്ന് പ്രധാനമന്ദ്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസിച്ചു.
കേരളീയര്‍ക്ക് ഈ ദിവസം വെറും പുതുവര്‍ഷപ്പിറവി മാത്രമല്ല, കാര്‍ഷിക സമൃദ്ധിയുടെ വരവറിയിക്കുന്ന കര്‍ഷക ദിനം കൂടിയാണ്. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന് ചിങ്ങത്തെ വരവേറ്റ് ഇന്ന് മലയാളികള്‍ കര്‍ഷക ദിനം കൂടി ആചരിക്കുന്നു. എന്നാല്‍, കൊറോണവൈറസും പേമാരിയും നല്കിയ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ കര്‍ഷക ദിനാചരണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയം തകര്‍ത്ത നെല്‍പ്പാടങ്ങള്‍ കര്‍ഷകദിനത്തിന് മൂകസാക്ഷിയായെങ്കില് ഇത്തവണ വില്ലനായത് കൊറോണവൈറസും ലോക്ഡൗണുമൊക്കെയാണ്.
മലയാളിയുടെ സ്മൃതിയില്‍ നിന്നു മാഞ്ഞുനീങ്ങിത്തുടങ്ങുന്ന കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. വിളഞ്ഞ പൊന്‍കതിരാല്‍ അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസമാണിത്. വര്‍ഷം മുഴുവന്‍ സമ്പത്തും സമൃദ്ധിയും കൈവരാന്‍ വിശ്വാസികളായ ഹിന്ദുക്കള്‍ ഈ ദിവസം ആരാധനാലയങ്ങളില്‍ പ്രത്യേക പൂജകളും നടത്തുന്നു.
ചിങ്ങം പിറന്നാല്‍ മലയാളികളുടെ സ്വന്തം ആഘോഷമായ ഓണത്തിന്റെ വരവുമായി. ഓണത്തുമ്പികളുടെയും കൊയ്ത്തു പാട്ടിന്റെയും വരവറിയിച്ചാണ് ചിങ്ങമാസത്തിന്റെ വരവ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യോജിക്കുന്ന ചിങ്ങം മാസത്തിലാണ് മലയാളികള്‍ ഓണവും ആഘോഷിക്കുന്നത്. കര്‍ക്കിടകത്തിലെ തിമിര്‍ത്തു പെയ്യുന്ന മഴ മാറി മാനം തെളിയുന്നതോടെ മലയാളികള്‍ ആഘോഷങ്ങള്‍, വിവാഹം, വിരുന്നുകള്‍ എന്നിവയുടെയൊക്കെ തുടക്കം കുറിക്കുന്ന മാസമാണ് ചിങ്ങം.
ഈ വര്‍ഷം മുന്‍പെങ്ങുമില്ലാത്ത സാഹചര്യത്തിലൂടെയാണ് ലോകം മുഴുവന്‍ കടന്നുപോകുന്നത്. തൊഴില്‍ നഷ്ടവും, കഷ്ടതകളും, മരണങ്ങളും പിടിമുറുക്കിമയ ഈ കാലത്ത് പ്രത്യാശയുടെ പൊന്കിരണമാകുമോ പൊന്നിന് ചിങ്ങം എന്ന പ്രതീക്ഷയിലാണ് മലയാളികള്‍. എല്ലാവര്ക്കും ചിങ്ങപ്പുലരിയില്‍ നല്ലൊരു വര്‍ഷം ആശംസിക്കുന്നു.



Click it and Unblock the Notifications
