Latest Updates
-
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ്
ചാട്ടമാണ് ഇവന്റെ മെയിന്‍: വീഡിയോ കാണാം
വെള്ളത്തിനുമുകളിലൂടെ നടക്കാന്‍ ആരെക്കൊണ്ടു സാധിക്കും എന്ന് മലയാളികളോട് ചോദിച്ചാല്‍ ഉത്തരമായി നമുക്ക് ഒരു പേര് എന്തായാലും കേള്‍ക്കാന്‍ കഴിയും. അത് കടമറ്റത്ത് കത്തനാര് എന്നായിരിക്കും. ഇത്തരമൊരുത്തരം ചിലര്‍ക്കെങ്കിലും കിട്ടുന്നത് കഥകളിയൂടെയും സിനിമകളിലൂടെയും ലഭിച്ച അറിവിലൂടെയായിരിക്കും. എന്നാല്‍ അത്തരമൊരു വിദ്യ ഇന്ന് നമുക്ക് കാണിച്ചുതരാന്‍ ഒരാളുണ്ടെങ്കിലോ. ഇവിടെയല്ല, അങ്ങ് ചൈനയില്‍. ഴാങ് ഷെങ്ക്വാങ് എന്ന 28കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കത്തനാരെപ്പോലെ വെള്ളത്തിലൂടെ നടക്കുകയില്ലെങ്കിലും ഴാങ് ഷെങ്ക്വാങിന് വെള്ളത്തിനു മുകളില്‍ ചവിട്ടി ചാടാനാകും. 18 വര്‍ഷത്തെ കുങ്ഫു പരിശീലത്തില്‍ നിന്നു നേടിയെടുത്തതാണ് ഈ വിദ്യ. ഡബിള്‍ ജംപിലെ അമാനുഷിക കഴിവ് ഴാങ് ഷെങ്ക്വാങ് നമുക്ക് കാട്ടിത്തരുന്നു.

ഴാങ് ഷെങ്ക്വാങിന്റെ ഡബിള്‍ ജംപ്
ചാട്ടമാണ് ഴാങ് ഷെങ്ക്വാങിന്റെ മെയിന്‍. 18 വര്‍ഷമായി ഇയാള്‍ കുങ്ഫു കല അഭ്യസിക്കുന്നു. വീഡിയോയില്‍ ഴാങ് ചെയ്യുന്ന ഓരോ അഭ്യാസവും നിങ്ങളെ അമ്പരപ്പെടുത്തുന്നതാണ്. വെള്ളം ഒരു ദ്രാവകമാണെന്നാണ് ശാസ്ത്രം തെളിയിച്ചിട്ടുള്ളത് എന്നാല്‍ ഴാങ് ഷെങ്ക്വാങ് അത് ചവിട്ടി നില്ക്കാന് പറ്റുന്ന ഖരവസ്തുവായാണ് കാണുന്നത്. പല പല കുങ്ഫു കിക്കുകളും ഈ വീഡിയോയിലൂടെ ഴാങ് ഷെങ്ക്വാങ് നമുക്ക് കാണിച്ചുതരുന്നു. ഡബിള്‍ ജംപില്‍ ഴാങ് ഷെങ്ക്വാങ് ആരെയും വെല്ലുവിളിക്കുമെന്ന നിലയിലാണ് വീഡിയോയിലെ അഭ്യാസങ്ങള്‍. തന്റെ പാര്‍ക്കര്‍ സ്കില്ലും ഴാങ് ഷെങ്ക്വാങ് ഈ വീഡിയോയിലൂടെ നമ്മെ കാണിച്ചുതരുന്നു. നമ്മുടെ ശ്രദ്ധയും, പരിശീലനവും തന്നെയാണ് ഇത്തരം പ്രകടനങ്ങള്‍ക്ക് അടിസ്ഥാനമെന്നും ഴാങ് വീഡിയോയില്‍ പറയുന്നു.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് എന്ന യൂ ട്യൂബ് ചാനലാണ് ഴാങ് ഷെങ്ക്വാങിന്റെ ഈ വീഡിയോ യൂ ട്യൂബിലിട്ടത്. വീഡിയോ കണ്ടവര്‍ എല്ലാംതന്നെ ഴാങ് ഷെങ്ക്വാങിനെ പ്രശംസകൊണ്ടു മൂടി. സിനിമയില്‍ ഒരവസം കൊടുത്തുനോക്കൂ, ചൈനീസ് മാര്‍ഷ്യല്‍ ആര്‍ട്സിന്റെ അടുത്ത പ്രതിനിധി ഇയാളായിരിക്കും എന്നാണൊരാളുടെ കമന്റ്. യു.എസ് - മെക്സിക്കോ അതിര്‍ത്തിയില്‍ ഴാങ് ഷെങ്ക്വാങ് എത്തിയാല്‍ ഡൊണാള്‍ഡ് ട്രംപ് ശ്രദ്ധിക്കണമെന്നും ഒരാള്‍ തമാശയെന്നോണം കമന്റ് ചെയ്തിട്ടുണ്ട്.



Click it and Unblock the Notifications
