Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അമ്മയെ കാറിടിച്ചു; ശേഷം കുട്ടി ചെയ്തത് വൈറലായി
ഒരു കുട്ടിക്ക് അമ്മയോടുള്ള സ്നേഹം ശുദ്ധമാണെന്നതില്‍ സംശയമില്ല. ഒരു കൊച്ചു ആണ്‍കുട്ടിയുടെ അത്തരമൊരു പ്രവൃത്തിയാണ് ഇപ്പോള്‍ ആളുകളുടെ ഹൃദയം കീഴടക്കുന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമ്മയെ ഇടിച്ചിട്ട കാറിനോടും ഡ്രൈവറോടും അരിശം തീര്‍ക്കുന്ന ചൈനീസ് ബാലനാണ് സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. ഒരു നിരീക്ഷണ കാമറാ ദൃശ്യമാണ് യൂ ട്യൂബില്‍ തരംഗമായി ഓടിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ ചോങ്കിംഗില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നതിന് അമ്മയും ചെറിയ കുട്ടിയും സീബ്രാ ക്രോസിലൂടെ നടന്നു നീങ്ങുന്നതിനിടെ ഒരു കാര്‍ ഇരുവരെയും ഇടിച്ചിടുന്നു. റോഡില്‍ തെറിച്ചുവീണ അമ്മയെ പരിശോധിച്ച് അപകടം വലുതല്ലെന്ന് ഉറപ്പാക്കിയ കുട്ടി കാറിനടുത്തേക്ക് കുതിച്ച് കാറില്‍ തൊഴിച്ച് തനിക്കറിയാവുന്ന രീതിയില്‍ അരിശം തീര്‍ക്കുന്നു. സംഭവം കണ്ട് പുറത്തിറങ്ങിയ ഡ്രൈവറോടും കൈ ചൂണ്ടി ചൂടായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
ഉടന്‍ തന്നെ കരഞ്ഞുകൊണ്ട് കുട്ടി അമ്മയുടെ അടുത്തേക്കോടുന്നു. ഉടന്‍ തന്നെ ആളുകള്‍ ചുറ്റും കൂടി യുവതിയെ കാറിലേക്ക് കൊണ്ടുപോകുന്നു. ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് കൊച്ചു ബാലന്റെ ഈ ധീരപ്രവൃത്തി. സംഭവത്തില്‍ അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റിട്ടില്ല. അപകടത്തിന് ഡ്രൈവര്‍ തന്നെയാണ് ഉത്തരവാദിയെന്ന് പോലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



Click it and Unblock the Notifications
