For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Happy Children's Day 2023 : ശിശുദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്കായി ഈ സന്ദേശങ്ങള്‍

|

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നു. ഈ ദിനം ആചരിച്ചുകൊണ്ട് അദ്ദേഹത്തില്‍ രാജ്യത്തെ ജനങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുട്ടികളോട് വളരെയധികം സ്നേഹവും കരുതലുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

Most read: 2023ല്‍ ആണുബോംബ് ആക്രമണം, അന്യഗ്രഹജീവികളുടെ വരവ്‌; ബാംബ വാംഗയുടെ പ്രവചനങ്ങള്‍Most read: 2023ല്‍ ആണുബോംബ് ആക്രമണം, അന്യഗ്രഹജീവികളുടെ വരവ്‌; ബാംബ വാംഗയുടെ പ്രവചനങ്ങള്‍

കുട്ടികള്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം 'ചാച്ചാജി' എന്ന് വിളിച്ചിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് ഈ ദിനം പ്രയോജനപ്പെടുത്തുന്നു. കുട്ടികളെ ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തിയായും സമൂഹത്തിന്റെ അടിത്തറയായും നെഹ്റു കണക്കാക്കിയിരുന്നു. കുട്ടികള്‍ക്കായി ഇന്ത്യയിലുടനീളം വിദ്യാഭ്യാസപരവും പ്രചോദനാത്മകവുമായ പരിപാടികളോടെയാണ് രാജ്യം സാധാരണയായി ശിശുദിനം ആഘോഷിക്കുന്നത്.

ശിശുദിനം

ശിശുദിനം

കുട്ടികളാണ് രാജ്യത്തിന്റെ ഭാവി, രാജ്യത്തെ പുതിയ സാങ്കേതിക വഴിയിലേക്ക് നയിക്കുന്ന വിജയത്തിന്റെയും വികാസത്തിന്റെയും താക്കോലാണ് ഓരോ കുട്ടിയും. നെഹ്റുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു കുട്ടികളും റോസാപ്പൂക്കളും. അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിച്ച്, കുട്ടികളെ ശ്രദ്ധാപൂര്‍വ്വം സ്‌നേഹപൂര്‍വ്വം വളര്‍ത്തിയെടുക്കണം, കാരണം അവര്‍ രാജ്യത്തിന്റെ ഭാവിയാണ്, നാളത്തെ പൗരന്‍മാരും രാജ്യത്തിന്റെ ശക്തിയും സമൂഹത്തിന്റെ അടിത്തറയുമാണ്.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അഥവാ 'ചാച്ചാ നെഹ്റു'

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അഥവാ 'ചാച്ചാ നെഹ്റു'

1889 നവംബര്‍ 14 നാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയും നെഹ്‌റു തന്നെ. സമാധാനത്തിന്റെയും അനുയായിയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ജീവിതത്തിലും രാജ്യസേവനത്തിലും മാത്രമല്ല, കുട്ടികള്‍ക്കിടയിലും പ്രശസ്തനായിരുന്നു അദ്ദേഹം. ചുവന്ന റോസാപ്പൂക്കളോട് കാണിച്ച അതേ ഇഷ്ടവും സ്‌നേഹവും അദ്ദേഹം കുട്ടികളോടും കാണിച്ചിരുന്നു.

Most read:ദീപാവലി; ആഘോഷം ഒന്ന്, ഐതിഹ്യം പലത്Most read:ദീപാവലി; ആഘോഷം ഒന്ന്, ഐതിഹ്യം പലത്

നവംബര്‍ 14 എങ്ങനെ ശിശുദിനമായി

നവംബര്‍ 14 എങ്ങനെ ശിശുദിനമായി

കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ശിശുദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ വിജയത്തിന്റെയും വികസനത്തിന്റെയും താക്കോലാണ് കുട്ടികള്‍. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു ജവഹര്‍ലാല്‍ നെഹ്റു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹം കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ധാരാളം നല്ല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മുന്‍ഗണന കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു.

കുട്ടികളുടെയും യുവാക്കളുടെയും പുരോഗതി

കുട്ടികളുടെയും യുവാക്കളുടെയും പുരോഗതി

കുട്ടികളുടെയും ഇന്ത്യയിലെ യുവാക്കളുടെയും വിദ്യാഭ്യാസം, പുരോഗതി, ക്ഷേമം എന്നിവയ്ക്കായി പണ്ഡിറ്റ് നെഹ്റു വളരെയേറെ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ഇന്ത്യയില്‍ പോഷകാഹാരക്കുറവ് തടയുന്നതിനായി സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ പ്രാഥമിക വിദ്യാഭ്യാസം, സൗജന്യ ഭക്ഷണം എന്നിവ നല്‍കി.

Most read:ദീപാവലി; ഒരുമയുടെ ഉത്സവം ആഘോഷം പലവിധംMost read:ദീപാവലി; ഒരുമയുടെ ഉത്സവം ആഘോഷം പലവിധം

രാജ്യത്തിന്റെ ശോഭനമായ ഭാവി

രാജ്യത്തിന്റെ ശോഭനമായ ഭാവി

പണ്ഡിറ്റ് നെഹ്റുവിന്റെ വാക്കുകള്‍ പ്രകാരം കുട്ടികളാണ് രാജ്യത്തിന്റെ ശോഭനമായ ഭാവി. ശരിയായ വിദ്യാഭ്യാസം, പരിചരണം എന്നിവയിലൂടെ മാത്രമേ അവര്‍ക്ക് ഒരു പുതിയ ജീവിതം നല്‍കാന്‍ കഴിയൂ. അതിനാല്‍, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ചതിനുശേഷം (1964), അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയില്‍, അതായത് നവംബര്‍ 14 ശിശുദിനമായി ആഘോഷിക്കാന്‍ തുടങ്ങി. ചാച്ചാ നെഹ്റുവിന്റെ കുട്ടികളോടുള്ള ആഴത്തിലുള്ള സ്‌നേഹമാണ് ശിശുദിനം ആഘോഷിക്കുന്നതിനുള്ള പ്രധാന കാരണം. ഭാവിയില്‍ വികസിത സമൂഹത്തെ സൃഷ്ടിക്കുന്നതിനാല്‍ കുട്ടികള്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

നവംബര്‍ 20: ലോക ശിശുദിനം

നവംബര്‍ 20: ലോക ശിശുദിനം

എന്നാല്‍, 1964ന് മുമ്പ് നവംബര്‍ 20 ന് ഇന്ത്യയില്‍ ശിശുദിനം ആഘോഷിച്ചിരുന്നു. അതിന്റെ പിന്നിലെ കാരണം നമുക്ക് എന്തെന്നാല്‍, ശിശുദിനത്തിന് അടിത്തറ പാകിയത് 1925 ലാണ്. 1953 ല്‍ ഇത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. നവംബര്‍ 20 ന് ഐക്യരാഷ്ട്രസഭ (യു.എന്‍) ശിശുദിനം ആഘോഷ പ്രഖ്യാപനം നടത്തി. ഇതനുസരിച്ച് നവംബര്‍ 20 ന് ഇന്ത്യയിലും ശിശുദിനം ആഘോഷിച്ചിരുന്നു. എന്നാല്‍ പല രാജ്യങ്ങളിലും ഇത് വ്യത്യസ്ത ദിവസങ്ങളില്‍ ആഘോഷിക്കപ്പെടുന്നു. നവംബര്‍ 20 ലോക ശിശുദിനമായി അറിയപ്പെടുന്നു.

Most read:ദൈവത്തിന്റെ സ്വന്തം നാട്; എന്തിനും ഏതിനും ഒന്നാമത്Most read:ദൈവത്തിന്റെ സ്വന്തം നാട്; എന്തിനും ഏതിനും ഒന്നാമത്

ലോക ശിശുദിനം

ലോക ശിശുദിനം

സ്വാതന്ത്ര്യാനന്തരം 1959 ല്‍ ആദ്യത്തെ ശിശുദിനം ഇന്ത്യയില്‍ ആഘോഷിച്ചു. 1964 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ മരണശേഷം, ശിശുദിനാഘോഷ തീയതി നവംബര്‍ 20ല്‍ നിന്നു നവംബര്‍ 14 (ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം) മാറ്റി. ലോകത്തിലെ പല രാജ്യങ്ങളും നവംബര്‍ 20ന് ശിശുദിനം ആഘോഷിക്കുന്നു.

English summary

Happy Children’s Day 2023 Wishes, Images, Greetings, Facebook and Whatsapp Status Messages in Malayalam

Happy Children's Day 2023 in Malayalam: Here are the Children's Day wishes, messages, quotes, images, greetings, posters, Facebook and WhatsApp status to share on Children’s day.
X
Desktop Bottom Promotion