Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
Children's Day 2021; ചരിത്രത്തിലൂടെ അറിയാം ശിശുദിന പ്രാധാന്യം
എല്ലാ വര്‍ഷവും നവംബര്‍ 14 നാണ് ഇന്ത്യയില്‍ ശിശുദിനം ആഘോഷിക്കുന്നത്. അത് നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് നല്കുന്ന സ്നേഹാദരമാണ്. ഇത് കൂടാതെ ഈ ദിനത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചും സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. കുട്ടികള്‍ ചാച്ചാ നെഹ്റു എന്ന് സ്നേഹപൂര്‍വ്വം അഭിസംബോധന ചെയ്യുന്ന അദ്ദേഹം കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. അക്കാദമിക് കാര്യങ്ങളില്‍ അവര്‍ക്ക് സംതൃപ്തമായ ജീവിതം ലഭിക്കുമെന്ന് ഉറപ്പാക്കാനുള്ള വഴികള്‍ അദ്ദേഹം എപ്പോഴും തേടിയിരുന്നു. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ പ്രതിഫലനമാണ് ഈ ദിവസം.

ശിശുദിനം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇന്നത്തെ കുട്ടികള്‍ നാളത്തെ ഇന്ത്യയെ സൃഷ്ടിക്കും എന്നാണ് പറയുന്നത്. നാം അവരെ വളര്‍ത്തിയെടുക്കുന്ന രീതി രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കും എന്നാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍. ഓരോ കുട്ടിക്കും വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം ഉറപ്പാക്കാന്‍ അദ്ദേഹം തന്റെ ജീവിതം സമര്‍പ്പിക്കുകയും ഇന്ത്യയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ടി അഹോരാത്രം പ്രയത്നിക്കുകയും ചെയ്തു. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എന്ന ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ ഫൗണ്ടേഷന് അതിന്റെ സാരാംശത്തില്‍ ചാച്ചാ നെഹ്റുവിന്റെ ദര്‍ശനങ്ങളിലൊന്നാണ്, ഇത് യുവാക്കളുടെ ശോഭനമായ ഭാവിയുടെ വികസനത്തിലേക്കുള്ള ചുവടുവയ്പ്പാണ്. യാഥാര്‍ത്ഥ്യത്തിലേക്ക് വരുന്ന അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളിലൊന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്. ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളില്‍ ഒന്ന് തന്നെയാണ് ശിശുദിനം എന്നതാണ് സത്യം.
ശിശുദിനത്തിന്റെ അര്‍ത്ഥമെന്താണ്?

ഓരോ കുട്ടികളുടെയും നേട്ടത്തിനായി കുട്ടികള്‍ക്ക് നല്കുന്ന അവകാശങ്ങള്‍ എത്ര നന്നായി നടപ്പാക്കപ്പെടുന്നു എന്നതിന്റെ പ്രതിഫലനത്തിലാണ് ശിശുദിനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ദിവസത്തില്‍ മാത്രമേ അവരെ തിരിച്ചറിയുകയോ ഊന്നിപ്പറയുകയോ ചെയ്യേണ്ടതുള്ളോ എന്നത് ഒരു ചോദ്യമാണ്. എന്നാല്‍ ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതുമായ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ കൂടിയുണ്ട് എന്നതാണ് സത്യം. സ്കൂളുകളിലും കുട്ടികളുടെ സ്ഥാപനങ്ങളിലും ആവേശത്തോടെയാണ് ദിനം ആഘോഷിക്കുന്നത്. കളിപ്പാട്ടങ്ങള്‍, മധുരപലഹാരങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നുണ്ട്. എന്നാല്‍ ശിശുദിനത്തില്‍ നാം ഒരു വ്യക്തിയെന്ന നിലയില്‍, നമ്മള് ചിത്രത്തിലേക്കും ചരിത്രത്തിലേക്കും തിരിഞ്ഞ് നോക്കണം. വിദ്യാഭ്യാസം, ആരോഗ്യം, കുടുംബം എന്നിവയ്ക്കുള്ള മൗലികാവകാശം പ്രയോജനപ്പെടുത്താന്‍ രാജ്യത്തെ ഓരോ കുട്ടിക്കും കഴിയുമോ? അതിന് അവരെ പ്രാപ്തരാക്കുന്നത് എങ്ങനെ എന്നുള്ളതെല്ലാം അറിഞ്ഞിരിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണ്.

നമ്മുടെ കുട്ടികള്‍ ബാലപീഡനത്തില്‍ നിന്ന് മുക്തരാണോ? ബാലവേല എന്ന ഭീഷണി പൂര്‍ണ്ണമായും ഇല്ലാതായിട്ടുണ്ടോ എന്നുള്ളതെല്ലാം നാം ഓരോരുത്തരും നമ്മളോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്. ഇല്ലെങ്കില്‍ അതിന് വേണ്ടി രക്ഷിതാക്കള്‍ക്ക് അവബോധം പകരുകയും അവര്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം അവര്‍ക്ക് നല്‍കുകയും ചെയ്യുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം. അവരില്‍ ആദരവിന്റെയും വ്യക്തിത്വത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും അവരുടെ സ്വന്തം ചിന്തകള്‍ രൂപപ്പെടുത്തുന്നതിനും അവരെ അനുവദിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മാത്രവുമല്ല, ശിശുദിനത്തിന്റെ അന്തസത്ത ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ വേര്‍തിരിവില്ല എന്നതില്‍ തന്നെയാണ് പ്രധാനപ്പെട്ടതായിരിക്കുന്നത്. യുവാക്കള്‍ക്കുള്ള ഞങ്ങളുടെ സന്ദേശം സമപ്രായക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കുക, അവരവരുടെ കഴിവിനനുസരിച്ച് പ്രകടനം നടത്തുക, സമ്മര്‍ദ്ദം ഉണ്ടാക്കുന്ന മാനസിക സാഹചര്യങ്ങളിലും പ്രശ്നങ്ങളിലും മറ്റുള്ളവരോട് സഹായം ചോദിക്കുക എന്നുള്ളതാണ്. യുവാക്കള്‍ക്കും കുട്ടികള്‍ക്കും അവകാശപ്പെട്ട ഈ ദിനം അവര്‍ക്ക് എല്ലാ വിധത്തിലുള്ള യാഥാര്‍ത്ഥ്യത്തോടെയും അല്ലെങ്കില്‍ അവര്‍ക്ക് സര്‍വ്വ വിധ സ്വാതന്ത്ര്യത്തോടെയും നിലനിര്‍ത്താന്‍ സാധിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ഇത് നവംബര്‍ 14 എന്ന തീയതി മാത്രമായിരിക്കാം, എന്നാല്‍ വരും വര്‍ഷങ്ങളില്‍ നേട്ടങ്ങള്‍ കൊയ്യുന്ന ഒരു ദിനമായി ഈ ദിനം മാറട്ടെ എന്ന് നമുക്ക് ഓരോരുത്തര്‍ക്കും ആശംസിക്കാം.



Click it and Unblock the Notifications
