Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശിശുദിനം എന്തിന്, ആഘോഷങ്ങള്‍ ഇങ്ങനെ
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മവാര്ഷിക ദിനത്തിലാണ് നവംബര്‍ 14 ന് ശിശുദിനം ആഘോഷിക്കുന്നത്. എന്നാല്‍ 1964 ന് മുമ്പ് നവംബര്‍ 20 നാണ് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശ പ്രകാരം ശിശുദിനം ആഘോഷിക്കുന്നത്. എന്നിരുന്നാലും, നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനം കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. എന്തുകൊണ്ടാണ് നിങ്ങള്‍ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്? എല്ലാ ദിനവും കുട്ടികളുടെ ദിനമാണെങ്കില്‍ പോലും നവംബര്‍ 14ന് എന്തുകൊണ്ടാണ് പ്രത്യേകിച്ച് ഒരു ശിശുദിനമായി ആഘോഷിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ചാച്ചാജി എന്ന പേരിലാണ് കുട്ടികള്‍ക്ക് മുന്നില്‍ നെഹ്റു എത്തിയിരുന്നത്. അതുകൊണ്ട് കൂടിയാണ് ഈ ദിനം ശിശുദിനമായി ആഘോഷിക്കപ്പെടുന്നതും.

എന്തുകൊണ്ട് ഈ ദിനം?
എന്തുകൊണ്ടാണ് ഈ ദിനം കുട്ടികള്‍ക്ക് ഇത്രയേറെ പ്രിയപ്പെട്ടത് എന്ന് പലര്‍ക്കും അറിയില്ല. കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി രാജ്യമെങ്ങും സംഘടിപ്പിക്കുന്ന ദിനമാണ് ശിശുദിനമായി നവംബര്‍ 14 ന് ആഘോഷിക്കപ്പെടുന്നത്. ക്ഷേമം ഉറപ്പ് വരുത്തുന്നതിന് കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം എന്നിവയെല്ലാം നിങ്ങളുടെ കുഞ്ഞിന് നല്‍കുക എന്നുള്ളതാണ് ഈ ദിനത്തിലെ പ്രത്യേകത.
1889 നവംബര്‍ 14 നാണ് നെഹ്റു ജനിച്ചത്. ചാച്ചാ നെഹ്റു ജനിച്ചത് 1889 നവംബര്‍ 14 നാണ്. കുട്ടികള്‍ക്കായി മാത്രമായി തദ്ദേശീയ സിനിമ സൃഷ്ടിക്കുന്നതിനായി അദ്ദേഹം 1955 ല്‍ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഇന്ത്യ സ്ഥാപിച്ചു. ഒരു കുട്ടിയുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്? ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് കുട്ടികളുടെ അവകാശങ്ങളില്‍ ഉള്‍പ്പെടുന്നവ എന്തൊക്കെയെന്നതും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. 6-14 വയസ് പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം
ഏതെങ്കിലും അപകടകരമായ ജോലിയില്‍ നിന്ന് സംരക്ഷിക്കാനുള്ള അവകാശം, കുട്ടിക്കാലത്തെ പരിചരണത്തിനും, വിദ്യാഭ്യാസത്തിനുമുള്ള അവകാശം, ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള അവകാശം '
അവരുടെ പ്രായത്തിനോ ശക്തിക്കോ അനുയോജ്യമല്ലാത്ത തൊഴിലുകളില്‍ പ്രവേശിക്കാനുള്ള സാമ്പത്തിക ആവശ്യകതയില്‍ നിന്ന് സംരക്ഷിക്കാനുള്ള അവകാശം തുല്യ അവസരങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമുള്ള അവകാശം,സ്വാതന്ത്ര്യത്തിനുള്ള അവകാശവും ചൂഷണത്തിനെതിരെയും എല്ലാം ഉള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ശിശുദിനം. എന്നാല്‍ ഈ കൊറോണക്കാലത്ത് വീടുകളില്‍ തന്നെ നമുക്ക് ശിശുദിനം ആഘോഷിക്കാവുന്നതാണ്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും എല്ലാം തിരിച്ചറിയുന്നതിനും അതിനെതിരെ പ്രതികരിക്കുന്നതിനും എല്ലാം ഈ ദിനം മികച്ചത് തന്നെയാണ്. കുട്ടികളിലുണ്ടാവുന്ന ഡിപ്രഷന്, മാനസിക സമ്മര്‍ദ്ദം എന്നിവയും സാമൂഹികവും വൈകാരികവും മാനസികവുമായ സംഘര്‍ഷങ്ങളെ അതിജീവിക്കുന്നതിനും ഓരോ കുഞ്ഞിനേയും പ്രാപ്തമാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ചുമതലയാണ്. അതുകൊണ്ട് തന്നെ നവംബര്‍ 14 ഇത്തരം പ്രതിസന്ധികളില്‍ പ്രതിരോധം തീര്‍ത്ത് മുന്നേറുന്നതിന് ഒരു ദിനമായി മാറട്ടെ എന്ന് നമുക്ക് ആശംസിക്കാം.



Click it and Unblock the Notifications
