Just In
- 22 min ago മീനത്തില്‍ ബുധന്റെ ഉദയം; ജീവിതം മാറുന്ന കാലം, മേടം-മീനം ഫലങ്ങള്‍
- 1 hr ago ശുക്രന്റെ ശുഭസ്ഥാനം, ലക്ഷ്മീദേവിയുടെ കടാക്ഷം; ഇന്ന് ഭാഗ്യനേട്ടങ്ങള്‍ സ്വന്തമാക്കുന്ന 4 രാശി
- 8 hrs ago സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- 9 hrs ago ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
Don't Miss
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- News ഏപ്രിലിൽ തുടങ്ങുന്ന ഭാഗ്യം മാസങ്ങളോളം നീണ്ടുനിൽക്കും; ഈ രാശിക്കാർ തീർച്ചയായും ലക്ഷപ്രഭുക്കളാവും..
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Movies 'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മാര്‍ച്ച് മാസം ജന്മമാസമാണോ: അറിയണം നല്ലതും മോശവും എല്ലാം
മാര്‍ച്ച് മാസം ഒരു സൂപ്പര്‍ മാസമാണ് എന്ന് നമുക്കെല്ലാം അറിയാം. പുതുവര്‍ഷത്തിന്റെ തിരക്ക് കഴിഞ്ഞ് വരുന്ന മാസമാണ് ഇത്. ഈ മാസം അധികം ആകര്ഷകമായതായിരിക്കില്ല. എന്നാല്‍ വരും വര്‍ഷത്തേക്കുള്ള നിങ്ങളുടെ ലക്ഷ്യങ്ങള്‍ വിലയിരുത്താനും നിങ്ങള്‍ ശരിയായ ട്രാക്കിലാണോയെന്ന് പരിശോധിക്കാനും ഈ മാസം നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പൊതുവേ, മാര്‍ച്ചില്‍ ജനിച്ച ആളുകള്‍ ആകര്‍ഷകവും സന്തുഷ്ടരുമായ ആളുകളാണ്. അവര്‍ക്ക് പല വിധത്തിലുള്ള കഴിവുകളാണ് ഉള്ളത്. ഇത് കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള അത്ഭുതങ്ങള്‍ സംഭവിക്കുന്ന ഒരു മാസമാണ് എന്നതാണ് സത്യം.
മാര്‍ച്ചില്‍ ജനിച്ചവരുടെ സകരമായ വസ്തുതകളും വ്യക്തിത്വ സവിശേഷതകളും എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെയാണ് മാര്‍ച്ച് മാസത്തില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍ എന്നും നെഗറ്റീവ് സ്വഭാവങ്ങള്‍ പോസിറ്റീവ് സ്വഭാവങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ വായിക്കാവുന്നതാണ്.
നല്ല മനസ്സിന് ഉടമകള്‍
മാര്‍ച്ചില്‍ ജനിച്ച ആളുകള്‍ അഭിനന്ദിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇത് കൂടാതെ ഇവര്‍ നല്ല മനസ്സിന് ഉടമകളാണ് എന്നുള്ളതാണ് സത്യം. ഏത് കാര്യത്തിനും പ്രത്യുപകാരം ചെയ്യുന്നവരാണ് ഇവര്‍. ആരെങ്കിലും അവരോട് ദയ കാണിക്കുകയാണെങ്കില്‍, അവര്‍ അതിന് പ്രത്യുപകാരം ചെയ്യുന്നു. നല്ല രീതിയില്‍ പെരുമാറുന്നതിന് ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്.
സഹാനുഭൂതിയുള്ളവര്‍
മാര്‍ച്ചില്‍ ജനിച്ച ആളുകള്‍ സ്നേഹം മാത്രമുള്ളവരാണ്. അര്‍ഹിക്കുന്ന എല്ലാവരോടും അവര്‍ സ്നേഹവും കരുതലും കാണിക്കുന്നുണ്ട്. അവര്‍ മറ്റുള്ളവരെ പെട്ടെന്ന് മനസ്സിലാക്കുന്ന തരത്തിലുള്ള ആളുകളാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും ഇവര്‍ക്ക് മാനസിക വിഷമമുണ്ടാക്കുന്നുണ്ട്. മാര്‍ച്ചില്‍ ജനിച്ചവരും വളരെ അനുകമ്പയോടെ പെരുമാറുന്നവരാണ്. എപ്പോഴും ആളുകളുമായി അവര്‍ സമയം ചെലവഴിക്കുന്നു.
ദയയുള്ളവര്‍
മാര്‍ച്ച് മാസത്തില്‍ ജനിക്കുന്ന ആളുകള്‍ അവരുടെ ചുറ്റുമുള്ള എല്ലാവര്ക്കും പ്രയോജനം ചെയ്യുന്ന ആകര്‍ഷണീയമായ സ്വഭാവങ്ങള്‍ ഉള്ളവരായിരിക്കും. മറ്റുള്ളവുടെ ശ്രദ്ധ നേടാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അവരുടെ നല്ല പ്രവൃത്തികള്‍ കാരണം അവര്‍ ശ്രദ്ധിക്കപ്പെടുമെന്നത് തന്നെയാണ് സത്യം. മാര്‍ച്ചില്‍ ജനിച്ചവര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ക്ക് വളരെയധികം താല്‍പ്പര്യമുണ്ടായിരിക്കും.
ധൈര്യമുള്ളവര്‍
മാര്‍ച്ച് മാസത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ അതീവ ധൈര്യശാലികളായിരിക്കും. ഇവരുടെ ധൈര്യം നിങ്ങളെ വളരെയധികം അത്ഭുതപ്പെടുത്തും. മറ്റുള്ളവരെ വഞ്ചിക്കുന്നതിനോ ചതിക്കുന്നതിനോ നിങ്ങള്‍ക്ക് സാധിക്കുകയില്ല. മാര്‍ച്ചില്‍ ജനിച്ചവരെ വഞ്ചിക്കുക അസാധ്യമാണ്. ഇത് കൂടാതെ മാര്‍ച്ചില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നതിന് ആഗ്രഹിക്കുന്നവരാണ്. ആളുകള്‍ അവരെ അഭിനന്ദിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനാല്‍ ശ്രദ്ധാകേന്ദ്രമാവുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യമുണ്ടായിരിക്കാം.
ആകര്‍ഷകമായ വ്യക്തിത്വം
മാര്‍ച്ചില്‍ ജനിച്ചവര്‍ ആകര്‍ഷകമായ വ്യക്തിത്വമുള്ളവരാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ ഇവര്‍ സൗന്ദര്യമുള്ളവരും ആയിരിക്കും. മറ്റുള്ളവരുടെ കാര്യത്തില്‍ വളരെയധികം ഇടപെടുന്നത് അല്പം ശ്രദ്ധിച്ച് വേണം എന്നതാണ്. ഇവര്‍ വിവിധ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. ഏത് കാര്യത്തേയും ഇവര്‍ അതിജീവിക്കുന്നുണ്ട്. ഏത് ജീവിത ശൈലിയുമായി പൊരുത്തപ്പെടുന്നതിന് സാധിക്കുന്നുണ്ട് ഇവര്‍ക്ക്.
സമാധാന പ്രിയര്‍
ഇവര്‍ എപ്പോഴും സമാധാനം ആഗ്രഹിക്കുന്നവര്‍ തന്നെയായിരിക്കും. ശാന്തമായ ചുറ്റുപാടുകളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. ബഹളവും തിരക്കേറിയതുമായ സ്ഥലങ്ങളില്‍ നിന്ന് അകന്നുനില്ക്കാന് ആണ് ഇവര്‍ക്ക് താല്‍പ്പര്യം. എപ്പോഴും അവരുടെ ചിന്തകളുമായി സമയം ചെലവഴിക്കുന്നു. ആളുകളോട് അടുക്കുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ പോസിറ്റീവ് എന്ന പോലെ തന്നെ നെഗറ്റീവ് സ്വഭാവങ്ങളും ഇവര്‍ക്കുണ്ട് എന്നതാണ്.
നാണം കുണുങ്ങികള്‍
ചിലര്‍ നാണം കുണുങ്ങികളായി മാറുന്ന സ്വഭാവക്കാരാണ്. മാര്‍ച്ചില്‍ ജനിച്ചവര്‍ക്ക് ലജ്ജയും നാണവും കൂടപ്പിറപ്പായിരിക്കും. അതിന്റെ ഫലമായി ഇവര്‍ ചിലപ്പോള്‍ ഒറ്റയ്ക്ക് വളരെയധികം സമയം ചിലവഴിക്കുന്നു. ഇത് പലപ്പോഴും മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എല്ലാ കാര്യവും ഇവര്‍ തുറന്ന് പറയണം എന്നില്ല. അതിന് ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല.
ബന്ധങ്ങളില്‍ അടുപ്പം കാണിക്കുന്നില്ല
പലപ്പോഴും ഇവര്‍ ബന്ധങ്ങളില്‍ അടുപ്പം കാണിക്കാത്തവരായിരിക്കും ഇവര്‍. ഒരു സമയം ഒന്നില്‍ കൂടുതല്‍ പങ്കാളികള്‍ ഉണ്ടായിരിക്കാം. അവര്‍ തങ്ങളുടെ ബന്ധത്തില്‍ നിന്ന് വളരെയധികം കാര്യങ്ങള്‍ ആഗ്രഹിക്കുന്നു, അധിക പങ്കാളികളില്‍ നിന്ന് അവ നേടുകയും ചെയ്യുുന്നവരാണ് ഇവര്‍. അവരുടെ പ്രണയ ജീവിതം വളരെ സങ്കീര്‍ണ്ണമാണ്.
ദുഷ്പ്രവണതകള്‍ ഉണ്ടാവുന്നു
മാര്‍ച്ചില്‍ ജനിച്ചവര്‍ ആസക്തിക്ക് അടിമപ്പെട്ടേക്കാം. അവര്‍ ആളുകളെ എളുപ്പത്തില്‍ സ്വാധീനിക്കും. ഇതിന്റെ ഫലമായി ഇവര്‍ക്ക് മോശം കൂട്ടുകെട്ടുകള്‍ ഉണ്ടായിരിക്കാം. അതുകൊണ്ട് ഇവരെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ ഇവര്‍ വിദ്വേഷം പ്രകടിപ്പിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്. ദേഷ്യം ഉള്ളില്‍ സൂക്ഷിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. ദേഷ്യമുള്ളവരോട് പലപ്പോഴും അവര്‍ നിഷേധാത്മകമായി പ്രതികരിക്കും.
പ്രതികാരബുദ്ധിയോടെ പെരുമാറുന്നവര്‍
മാര്‍ച്ചില്‍ ജനിച്ചവര്‍ ശരിക്കും പ്രതികാരബുദ്ധിയുള്ളവരായിരിക്കും. അവര്‍ എളുപ്പത്തില്‍ ക്ഷമിക്കാത്തതിന്റെ ഫലമാണിത്. എന്തും വിട്ടുനല്‍കാന്‍ ഇവര്‍ പലപ്പോഴും തയ്യാറാവുന്നില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവരും ആയിരിക്കും എന്നതാണ് സത്യം. ഇത് കൂടാതെ വളരെയധികം സെന്‍സിറ്റീവ് ആയി പെരുമാറുന്നവരും ആയിരിക്കും. എന്നാല്‍ അത് പ്രകടമായി കാണിക്കുന്നില്ല എന്നുള്ളതാണ് സത്യം. അമിതദേഷ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്.
അച്ഛനില്‍ നിന്ന് പാരമ്പര്യമായി മക്കള്‍ക്ക് കിട്ടും ശാരീരിക പ്രത്യേകതകള്‍
Coin Plant: ഫെങ്ഷൂയി പ്രകാരം കോയിന് പ്ലാന്റുകള്‍ വെക്കാം: ഐശ്വര്യം പടി കയറും