Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
വര്‍ഷം മുഴുവന്‍ ഐശ്വര്യം; പുതുവര്‍ഷത്തിന്റെ ആദ്യദിനം ഈ ലക്ഷ്മീ മന്ത്രങ്ങള്‍ ചൊല്ലൂ
പുതുവര്‍ഷത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. എല്ലാവര്ക്കും ഒരുപാട് പ്രതീക്ഷകള്‍ നല്കുന്ന പുതുവര്‍ഷമാണ് 2023. പുതുവര്‍ഷം തങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം ചൊരിയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഇതിനായി നിങ്ങള്‍ക്ക് ചില ഉപായങ്ങള്‍ ചെയ്യാവുന്നതാണ്. പുതുവര്‍ഷത്തില്‍ പുരോഗതി ലഭിക്കാനും വീട്ടില്‍ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി നിങ്ങള്‍ ലക്ഷ്മീദേവിയെ പ്രസാദിപ്പിക്കുക.
വര്‍ഷത്തിന്റെ ആദ്യ ദിവസം ലക്ഷ്മി ദേവിയെ പ്രസാദിപ്പിച്ചാല്‍ വര്‍ഷം മുഴുവനും നിങ്ങള്‍ക്ക് ദേവിയുടെ അനുഗ്രഹത്താല്‍ ഐശ്വര്യവും സമ്പത്തും ലഭിക്കും. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ ഈ പ്രത്യേക മന്ത്രങ്ങള്‍ ജപിക്കണം. പുതുവര്‍ഷ ദിനത്തില്‍ ഈ മന്ത്രങ്ങള്‍ ചൊല്ലിയാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യപ്രദമായ കാര്യങ്ങള്‍ മാത്രമേ നടക്കുകയുള്ളൂ. അത്തരം ലക്ഷ്മീ മന്ത്രങ്ങള്‍ ഏതൊക്കെയെന്ന് വായിച്ചറിയൂ.

ലക്ഷ്മീ ഗായത്രി മന്ത്രം
ശ്രീ മഹാലക്ഷ്മൈ്യ ച വിദ്യഹേ വിഷ്ണു പത്നൈ ച ധീമഹി തന്നോ ലക്ഷ്മി പ്രചോദയാം
ഈ മന്ത്രം പതിവായി ജപിക്കുന്നത് ജീവിതത്തില്‍ പോസിറ്റിവിറ്റി കൊണ്ടുവരുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ലക്ഷ്മി ഗായത്രി മന്ത്രവും ജപിക്കുന്നത് നിങ്ങള്‍ക്ക് ശാരീരിക സുഖം നല്കുന്നു.

ജ്യേഷ്ഠ ലക്ഷ്മി മന്ത്രം
ഐം ഹ്രീം ശ്രീ ജ്യേഷ്ഠ ലക്ഷ്മീ സ്വയംഭുവേ ഹ്രീ ജ്യേഷ്ഠായൈ നമഃ:
ജ്യേഷ്ഠ ലക്ഷ്മി മന്ത്രം ജപിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നു. 1.25 ലക്ഷം പ്രാവശ്യം ഭക്തിയോടെ ഈ മന്ത്രം ജപിച്ചാല്‍ ഇത് ഫലപ്രദമാണെന്ന് നിങ്ങള്‍ക്ക് തെളിയും. ജീവിതത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി വരില്ല.

മഹാലക്ഷ്മി മന്ത്രം
ഓം ശ്രീ ഹ്രീ ശ്രീ കമലയേ പ്രസീദ പ്രസീദ ഓം ശ്രീ ഹ്രീ ശ്രീ മഹാലക്ഷ്മയേ നമ:
ഈ മന്ത്രം കടാശ്വാസത്തിന് വളരെ ഫലപ്രദമാണ്. ഈ മന്ത്രം ദിവസവും ജപിച്ചാല്‍ ലക്ഷ്മി ദേവി നിങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുന്നു. ദുഃഖങ്ങള്‍ നീക്കി ദേവി നിങ്ങളുടെ ജീവിതത്തില്‍ കൃപ ചൊരിയുന്നു.

ലക്ഷ്മി വിനായക മന്ത്രം
ഓം ശ്രീം ഗം സൗമ്യയ ഗണപതയേ വര വരദ
സര്‍വജനം മേ വശമനായ സ്വാഹ

ലക്ഷ്മി ഗണേശ ധ്യാന മന്ത്രം
ദന്താഭയേ ചക്രവരൗ ദധാനം,
കരഗ്രഗം സ്വര്ഘതം ത്രിനേത്രം
ധൃതബ്ജയലിംഗിതമാബ്ധി പുത്ര്യ-ലക്ഷ്മി
ഗണേശം കനകാഭമിദേ

ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍ ഇവ വീട്ടില്‍ വയ്ക്കൂ
വലംപിരി ശംഖ്
ഹിന്ദു പുരാണമനുസരിച്ച് പാലാഴി മദന സമയത്താണ് വലംപിരിശംഖ് ലഭിച്ചത്. ലക്ഷ്മീദേവിയുടെ സഹോദരനായും ഇത് കണക്കാക്കപ്പെടുന്നു. ജ്യോതിഷപ്രകാരം ഈ അപൂര്‍വ ശംഖ് സൂക്ഷിച്ചിരിക്കുന്ന വീട്ടില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്ന് വിശ്വസിക്കുന്നു. ലക്ഷ്മീ ആരാധനയ്ക്കിടെ വലംപിരി ശംഖ് വിളിക്കുന്നതും ഐശ്വര്യമായി കരുതുന്നു.

തുളസി ചെടി
ഹിന്ദുമതത്തില്‍ തുളസി ചെടിയെ ഒരു പുണ്യസസ്യമായി കണക്കാക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനാണ് തുളസിയെ ഭൂമിയിലേക്ക് കൊണ്ടുവന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ടുതന്നെ വിഷ്ണുവിന്റെയും ശ്രീകൃഷ്ണന്റെയും ആരാധന തുളസി ഇലകളില്ലാതെ അപൂര്‍ണ്ണമായി കണക്കാക്കപ്പെടുന്നു. തുളസി ചെടി ഉള്ള വീട്ടില്‍ ലക്ഷ്മി ദേവിയും കുടികൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ചൂല്
ശുചിത്വമുള്ള വീട്ടില്‍ ലക്ഷ്മീദേവിയും കുടികൊള്ളുന്നുവെന്നാണ് പറയപ്പെടുന്നത്. ലക്ഷ്മീദേവിയുടെ രൂപമായാണ് ചൂലിനെ കണക്കാക്കുന്നത്. അതിനാല്‍ത്തന്നെ ഹിന്ദുമതത്തില്‍ ചൂല് പരിപാലിക്കുന്നത് സംബന്ധിച്ച് നിയമങ്ങള്‍ തന്നെയുണ്ട്.

ശാലിഗ്രാം
വീട്ടില്‍ ഒരു ശാലിഗ്രാം സൂക്ഷിക്കുന്നതും വളരെ ഐശ്വര്യപ്രദമാണ്. തുളസിയില കലക്കിയ വെള്ളത്തില്‍ ദിവസവും ഇത് കഴുകണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കും. വിശ്വാസമനുസരിച്ച് ദിവസവും ശാലിഗ്രാം ആരാധിക്കുന്ന വീടുകളില്‍ ഒരിക്കലും ദാരിദ്ര്യമുണ്ടാകില്ല. ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും വീട്ടില്‍ നിലനില്ക്കും.



Click it and Unblock the Notifications