For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുന്ന ചന്ദ്രഗ്രഹണം; ഗ്രഹണസമയം ഗര്‍ഭിണിക്കും കുഞ്ഞിനും വളരെ മോശം?

|

മെയ് 26നാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ ദിനത്തെക്കുറിച്ച് എക്കാലും നിലനില്‍ക്കുന്ന ചില അന്ധവിശ്വാസങ്ങള്‍ ഉണ്ട്. ഇവയെക്കുറിച്ച് അന്നും ഇന്നും എന്നും ഒരു പോലെ വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്. ചന്ദ്രഗ്രഹണം എന്ന് പറയുന്നത് ഒരു ശാസ്ത്രപ്രതിഭാസമാണ്. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുമ്പോള്‍ ആണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. നമുക്കിടയില്‍ മങ്ങാതെ നില്‍ക്കുന്ന നിരവധി അന്ധവിശ്വാസങ്ങള്‍ ഗ്രഹണത്തെക്കുറിച്ച് ഉണ്ട്. പല കെട്ടുകഥകളിലും, ഗ്രഹണങ്ങള്‍ ഗര്‍ഭിണികള്‍ക്ക് ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു എന്ന മിഥ്യാധാരണ പലരുടേയും മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. ഇന്ത്യക്കാര്‍ ഇപ്പോഴും ഈ വിശ്വാസങ്ങളില്‍ ചിലത് മുറുകെ പിടിക്കുകയും ഗ്രഹണദിവസം മുന്‍കരുതലുകള്‍ പാലിക്കുകയും ചെയ്യുന്നു.

2021-ലെ ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് 26 ന് നടക്കും. ഇന്ത്യയില്‍, ഈ പൂര്‍ണ ചന്ദ്രഗ്രഹണം ഒരു നിഴല്‍ ചന്ദ്രഗ്രഹണമായി കാണപ്പെടും. ഗ്രഹണസമയത്ത് ചന്ദ്രന്റെ ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമുള്ളതിനാല്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണത്തെ ബ്ലഡ് മൂണ്‍ എന്ന് വിളിക്കുന്നു. ഇതിനുശേഷം, 2021 നവംബര്‍ 19 ന് ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം നടക്കും. ഈ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. ചന്ദ്രഗ്രഹണസമയത്ത് മലിനമായ രശ്മികള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാല്‍ ഇത് ഒഴിവാക്കാന്‍ പലരും ശ്രദ്ധിക്കുന്നു.

ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണംഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം

ഇതിലും, ചന്ദ്രഗ്രഹണത്തിന്റെ ഏറ്റവും മോശമായ ഫലം ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും പിഞ്ചു കുഞ്ഞിനും ബാധിച്ചേക്കാം, ഇത് കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നശിപ്പിക്കും തുടങ്ങി നിരവധി അന്ധവിശ്വാസങ്ങള്‍ ഇതിന് പിന്നിലുണ്ട് എന്നുള്ളതാണ് സത്യം. എന്നാല്‍ ഇതിന്റെയെല്ലാം പുറകില്‍ യാതൊരു വിധത്തിലുള്ള ശാസ്ത്രീയ സത്യങ്ങളും ഇല്ല എന്നുള്ളത് തന്നെയാണ്. ഗ്രഹണ സംബന്ധമായ ഈ ലേഖനത്തില്‍ ശാസ്ത്രീയമായ എന്തെങ്കിലും സാധുതയുണ്ടോ എന്നുള്ളത് തര്‍ക്കവിഷയമാണ്. എങ്കിലും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ നോക്കാം.

ഗ്രഹണ സമയത്ത് ശ്രദ്ധിക്കാന്‍

ഗ്രഹണ സമയത്ത് ശ്രദ്ധിക്കാന്‍

ഗര്‍ഭിണികള്‍ ഒരു ഗ്രഹണ സമയത്ത് കത്തി, കത്രിക, സൂചി തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് വിശ്വാസം. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ ഏത് അവയവത്തിനും കേടുപാടുകള്‍ വരുത്തുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഗ്രഹണ സമയത്ത് ഉള്ള പ്രകാശത്തിന്റെ അഭാവം കാരണം പലപ്പോഴും ഇത്തരം മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിക്കുന്നത് കൈ മുറിയുന്നതിന് ഇടയാക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു വിശ്വാസം നിലനില്‍ക്കുന്നത് എന്നാണ് പറയുന്നത്.

ഭക്ഷണം കഴിക്കുന്നത്

ഭക്ഷണം കഴിക്കുന്നത്

ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്ന് സാധാരണയായി നിര്‍ദ്ദേശിക്കുന്നു. ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ ഭക്ഷണം കഴിക്കാതിരിക്കണം എന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമയത്ത്, ഗ്രഹണത്തിന്റെ ദോഷകരമായ കിരണങ്ങള്‍ ഭക്ഷണത്തെ മലിനമാക്കുന്നു. ഇത് ഗര്‍ഭിണിയായ സ്ത്രീയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും എന്നുമാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഗ്രഹണ ദിനത്തില്‍ വീട്ടില്‍ ഭക്ഷണം പാകം ചെയ്താല്‍ ഉടന്‍ അതില്‍ തുളസിയില ചേര്‍ക്കണം എന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. ഇത്തരം കാര്യങ്ങളും ഇന്നും നിലനില്‍ക്കുന്ന വിശ്വാസങ്ങളില്‍ ഒന്നായി പലരും കണക്കാക്കുന്നു

ഗ്രഹണം കാണരുത്

ഗ്രഹണം കാണരുത്

ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് ഇത് കൂടാതെയും നിരവധി നിഷിദ്ധങ്ങളായ കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്നാണ് ഗര്‍ഭിണിയായ സ്ത്രീ ഗ്രഹണം കണ്ടാല്‍ അത് അവളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നത്. ഗര്‍ഭിണികളും ചന്ദ്രഗ്രഹണ സമയത്ത് പുറത്ത് പോവുന്നതും പോയി തിരിച്ച് വരുന്നതും ഈ സമയത്ത് ഒഴിവാക്കണം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് പിന്നിലെ ശാസ്ത്രീയതയെക്കുറിച്ച് ഇതുവരേയും മനസ്സിലാക്കാനും കണ്ടെത്താനും സാധിച്ചിട്ടില്ല എന്നുള്ളതാണ് സത്യം.

ഗ്രഹണത്തിന് ശേഷം കുളിക്കണം

ഗ്രഹണത്തിന് ശേഷം കുളിക്കണം

ഗ്രഹണത്തിന് ശേഷം ഗര്‍ഭിണിയായ സ്ത്രീ കുളിക്കണം എന്ന് പറയപ്പെടുന്നു. അല്ലെങ്കില്‍ കുഞ്ഞിന് ചര്‍മ്മ സംബന്ധമായ രോഗങ്ങള്‍ വരാം എന്നാണ് ഇതിന് പിന്നിലുള്ള കാരണങ്ങള്‍. ഗ്രഹണത്തിന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍, ഗര്‍ഭിണിയായ സ്ത്രീ കുളിക്കേണ്ടത് ആവശ്യമാണ് എന്ന് പഴമക്കാര്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. ഇത് കൂടാതെ ഗ്രഹണസമയത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ ബന്ധം പുലര്‍ത്തുന്നത് ഒഴിവാക്കണമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, ഗ്രഹണസമയത്ത് ഒരാള്‍ മരുന്ന് കഴിക്കുന്നതും ദൈവത്തിന്റെ വിഗ്രഹങ്ങളില്‍ സ്പര്‍ശിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കണം എന്നും വിശ്വാസം നിലനില്‍ക്കുന്നുണ്ട്.

പുറത്തിറങ്ങുന്നത്

പുറത്തിറങ്ങുന്നത്

ഗ്രഹണ സമയത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങിയാല്‍ അത് കുഞ്ഞിന് ദോഷമാണ് എന്നൊരു വിശ്വാസം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഈ സമയത്ത് പുറത്തിറങ്ങുന്നതിലൂടെ ഗര്‍ഭസ്ഥശിശുവിന് മുച്ചുണ്ട് ഉണ്ടാവും എന്നും കുഞ്ഞിന് ജനന വൈകല്യങ്ങള്‍ ബാധിക്കും എന്നുമാണ് വിശ്വാസം. എന്നാല്‍ ഇതിനെയൊന്നും സാധൂകരിക്കുന്ന തരത്തില്‍ യാതൊരു വിധത്തിലുള്ള ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ഇല്ല. രാത്രി ഗര്‍ഭിണികള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിനും അപകടങ്ങള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ അത് പിന്നീട് അന്ധവിശ്വാസത്തിന്റെ ചുവട് പിടിച്ച് മുന്നോട്ട് പോവുകയായിരുന്നു.

 ഗ്രഹണ സമയത്ത് വിശ്രമം

ഗ്രഹണ സമയത്ത് വിശ്രമം

ഗര്‍ഭിണികള്‍ എന്താണെങ്കിലും ഗ്രഹണ സമയത്ത് വിശ്രമിക്കേണ്ടതാണ്. ഇതിന് പിന്നിലെ കാരണം എന്ന് പറയുന്നത് ഗഹണം നടക്കുന്ന സമയത്ത് എന്ന് മാത്രമല്ല നമ്മള്‍ ഉറങ്ങുന്ന സമയത്ത് പോലും നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ വളരെ പതുക്കയേ നടക്കുന്നുള്ളൂ. ഈ സമയത്ത് പ്രതിരോധ ശേഷിയും വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെയാണ് മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്ന അവസ്ഥയിലേക്ക് എത്തുന്നു എന്ന് പറയുന്നത്. എന്ത് തന്നെയായാലും ഇത്തരം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം പാടേ തള്ളിക്കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന തന്നെ വേണം പറയാന്‍. ഗ്രഹണം ഏത് സമയത്തും എന്ന പോലെ സാധാരണയായി നടക്കുന്ന ഒരു പ്രക്രിയയാണ്.

English summary

Chandra Grahan 2021 Pregnancy Precautions: Lunar Eclipse Pregnancy Effects, Dos and Don'ts In Malayalam

Here in this article we are sharing lunar eclipse pregnancy effects, dos and don'ts in malayalam. Take a look.
X
Desktop Bottom Promotion