Latest Updates
-
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ
ചാണക്യനീതി: ഈ ഗുണങ്ങളുള്ള പുരുഷന്മാര്ക്കൊപ്പം ജീവിക്കുന്ന സ്ത്രീകള്‍ എക്കാലവും സന്തോഷവതികള്‍
പൗരാണിക ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു മഹാ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. എല്ലാ കാര്യങ്ങളെക്കുറിച്ചു ആഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. ചാണക്യന് തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ചാണക്യനീതി എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഈ ചാണക്യനീതി ഇന്നത്തെക്കാലത്തും മനുഷ്യജീവിതത്തിന് വളരെ സഹായകമാണ്. നിങ്ങളുടെ ജീവിതത്തില്‍ ശരിയും തെറ്റും തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് ചാണക്യനീതിയുടെ സഹായം സ്വീകരിക്കാം. നിങ്ങളുടെ മുന്നില്‍ എത്ര വലിയ പ്രയാസമുണ്ടായാലും, എല്ലാ പ്രയാസങ്ങളില്‍ നിന്നും കരകയറാനുള്ള പരിഹാരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
ഇതുകൂടാതെ, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേണ്ടിയുള്ള ചില കാര്യങ്ങളും ചാണക്യ നീതിയില്‍ പ്രതിപാദിക്കുന്നുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും ഗുണങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു. ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന ഈ ഗുണങ്ങളുള്ള പുരുഷന്മാരെ സ്ത്രീകള്‍ എപ്പോഴും ഇഷ്ടപ്പെടുന്നു. അത്തരം പുരുഷന്മാര്ക്കൊപ്പം ജീവിക്കുന്ന സ്ത്രീകള്‍ സന്തോഷവതികളായിരിക്കുമെന്ന് ചാണക്യന് പറയുന്നു. അവര്‍ക്ക് മനസ്സമാധാനം നിറഞ്ഞ ജീവിതം എക്കാലവും ലഭിക്കുന്നു.

സത്യസന്ധനായ പുരുഷന്
ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ സത്യസന്ധരായ പുരുഷന്മാരെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. സത്യസന്ധനായ ഒരു വ്യക്തി എപ്പോഴും തന്റെ ബന്ധങ്ങളില്‍ കള്ളത്തരങ്ങളില്ലാതെ മുന്നോട്ട് പോകുന്നു. സത്യസന്ധതയും യഥാര്‍ത്ഥ സ്നേഹവും ഉള്ള ഒരു പുരുഷനെ സ്ത്രീകള്‍ എല്ലായ്പ്പോഴും ഇഷ്ടപ്പെടുന്നു. സത്യസന്ധനായ ഒരു പുരുഷന് തന്റെ ബന്ധത്തില്‍ ഒരിക്കലും വഞ്ചന കാണിക്കില്ല.

നല്ല പെരുമാറ്റഗുണമുള്ള പുരുഷന്
ഒരു വ്യക്തിയുടെ പെരുമാറ്റം ആരെയും ആകര്‍ഷിക്കും. അതുപോലെ, ഒരു പുരുഷന് നല്ലരീതിയില്‍ പെരുമാറുന്നുവെങ്കില്‍ ഒരു സ്ത്രീ അവനെ തീര്‍ച്ചയായും ഇഷ്ടപ്പെടും. പുരുഷന്മാരുടെ സംസാരത്തിലെ മാധുര്യവും വാത്സല്യവും അവരുടെ പ്രത്യേക ഗുണങ്ങളാണ്. ഈ ഗുണങ്ങള്‍ കണ്ടാല്‍ ഏതൊരു സ്ത്രീയും അവരെ ഇഷ്ടപ്പെടുമെന്ന് ചാണക്യന് പറയുന്നു.

സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്
തന്റെ ജീവിതപങ്കാളി എപ്പോഴും തന്നെ ബഹുമാനിക്കണമെന്ന് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നു. അവര്‍ പറയുന്നതെല്ലാം ശ്രദ്ധിക്കണം. മറ്റുള്ളവരെ ശ്രദ്ധിക്കാനുള്ള കഴിവുള്ള പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്‍ സന്തോഷത്തോടെ കഴിയുന്നു. തന്റെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരം കണ്ടെത്തുന്ന പുരുഷന്മാരില് സ്ത്രീകള്‍ ആകൃഷ്ടരാകുന്നു. അത്തരം പുരുഷന്മാര് എപ്പോഴും സ്ത്രീകള്‍ക്ക് പ്രിയപ്പെട്ടവരാണ്.

മര്യാദയുള്ള പുരുഷന്
ചാണക്യ നിതിയില്‍ പറയുന്നതനുസരിച്ച്, മര്യാദയുള്ള പുരുഷന്മാരെ സ്ത്രീകള്‍ വളരെ വേഗത്തില്‍ ഇഷ്ടപ്പെടുന്നു. അഹങ്കാരികളല്ലാത്ത, ഏത് തെറ്റിനെയും വിനയത്തോടെ സ്വീകരിക്കുന്ന പുരുഷന്മാര് സ്ത്രീകള്‍ക്ക് വളരെ പ്രിയപ്പെട്ടവരാണ്. പുരുഷന്മാരുടെ ഈ ഗുണത്താല്‍ ബന്ധത്തില്‍ സ്നേഹം നിലനില്‍ക്കുമെന്ന് സ്ത്രീകള്‍ വിശ്വസിക്കുന്നു. മര്യാദയുള്ള പുരുഷനൊപ്പം ജീവിക്കുന്ന സ്ത്രീകള്‍ വളരെ സന്തോഷവതികളായിരിക്കുമെന്ന് ചാണക്യന് പറയുന്നു.

വിശ്വാസിക്കാന്‍ കൊള്ളാവുന്ന പുരുഷന്
ചാണക്യന്റെ അഭിപ്രായത്തില്‍, ഏതൊരു ബന്ധത്തിലും പരസ്പര വിശ്വാസം വളരെ പ്രധാനമാണ്. ഒരു സ്ത്രീ, പുരുഷനോട് എന്തെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ പറയുകയും അയാള്‍ അത് തന്നില്‍ത്തന്നെ സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍, അത്തരം വിശ്വസ്തരായ പുരുഷന്മാരെ സ്ത്രീകള്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. തന്റെ വിശ്വാസങ്ങളെ തകര്‍ക്കാത്തതും തങ്ങളുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുന്നതുമായ പുരുഷന്മാര്ക്കൊപ്പം ജീവിക്കന്ന സ്ത്രീകള്‍ സന്തോഷവതികളായിരിക്കുമെന്ന് ചാണക്യന് പറയുന്നു.

സ്ത്രീയെ സംരക്ഷിക്കുന്ന പുരുഷന്
തങ്ങള്‍ക്ക് സുരക്ഷിതത്വം നല്കുന്ന പുരുഷന്മാരെ ഏതൊരു സ്ത്രീയും ഇഷ്ടപ്പെടുന്നു. തന്റെ പങ്കാളി ഉള്ളപ്പോള്‍ താന്‍ സുരക്ഷിതയാണെന്ന തോന്നല്‍ വരുമ്പോള്‍, സ്ത്രീകള്‍ അത്തരമൊരു പുരുഷനെ വിശ്വസിക്കുന്നു. സംരക്ഷണം ഒരുക്കുന്ന പുരുഷനൊപ്പം സ്ത്രീകള്‍ സന്തോഷത്തോടെ കഴിയുന്നു.

സ്ത്രീക്ക് ബഹുമാനം നല്കുന്ന പുരുഷന്
ചാണക്യന്റെ അഭിപ്രായത്തില്‍, മറ്റുള്ളവര്‍ക്ക് ബഹുമാനവും ബഹുമാനം നല്കാന് അറിയാവുന്ന പുരുഷന്മാരിലേക്ക് സ്ത്രീകള്‍ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുന്നു. പ്രണയ ബന്ധത്തിലായാലും വിവാഹ ബന്ധത്തിലായാലും ആരെയും ബഹുമാനിക്കാത്ത, മറ്റുള്ളവരെ വേദനിപ്പിക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് എപ്പോഴും വെറുപ്പാണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്കുന്ന പുരുഷനൊപ്പം സ്ത്രീകള്‍ സന്തോഷത്തോടെ ജീവിക്കുന്നു.



Click it and Unblock the Notifications
