Latest Updates
-
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ -
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം -
2026 സെപ്റ്റംബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ധനനേട്ടങ്ങൾ ആർക്കൊക്കെ?
ചാണക്യനീതി: അമിത സത്യസന്ധത വേണ്ട, ഈ 8 തത്വങ്ങള്‍ പാലിച്ചാല്‍ ജീവിതനേട്ടവും വിജയവും ഉറപ്പ്
ചാണക്യന്റെ നയങ്ങള്‍ ഒരു വ്യക്തിക്ക് ജീവിത വെളിച്ചം പോലെയാണ്. ഇരുട്ടില്‍ തിരയുന്നവര്‍, ഈ നയങ്ങള്‍ പിന്തുടരുന്നതിലൂടെ വിജയത്തിലേക്കുള്ള വഴി കണ്ടെത്താന്‍ സാധിക്കുന്നു. ഏതൊരു ജോലിയിലും വിജയമുണ്ടാകണമെങ്കില്‍ അതിന് കഠിനാധ്വാനം വളരെ പ്രധാനമാണ്. എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ കഠിനാധ്വാനത്തിന് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്ന് ചാണക്യന് സൂചിപ്പിച്ചിട്ടുണ്ട്.
ഇന്നത്തെക്കാലത്തും പല യുവാക്കളും ചാണക്യന് എഴുതിയ ചാണക്യനീതി കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുന്നു. എങ്ങനെ വിജയിക്കണമെന്ന് അത് അവരെ പഠിപ്പിക്കുന്നു. ചാണക്യ നീതിയില്‍ പ്രതിപാദിച്ചിരിക്കുന്ന വിവിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടര്ന്ന് ഒരാള്‍ക്ക് സന്തോഷകരവും പ്രശ്നരഹിതവുമായ ജീവിതം നയിക്കാന്‍ സാധിക്കും. ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, വിജയം നേടാന്‍ ഒരു വ്യക്തി ജീവിതത്തില്‍ ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

അമിത സത്യസന്ധത ആപത്ത്
അമിതമായ സത്യസന്ധത എന്നത് അത്ര നല്ല കാര്യമല്ല. സത്യസന്ധരായ ആളുകളെ സമൂഹം ആദ്യം തന്നെ വെട്ടിമാറ്റുന്നു. അതിനാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍ അമിതമായ സത്യസന്ധത പാടില്ല. പ്രത്യേകിച്ച് ഇന്നത്തെ കലികാലത്തില്‍ ചാണക്യന് പറഞ്ഞ ഇക്കാര്യം വളരെ കൃത്യമാണെന്ന് തോന്നിപ്പോകും.

സാമ്പത്തിക സ്ഥിതി മറച്ചുവയ്ക്കുക
ജ്ഞാനിയായ ഒരു വ്യക്തി തന്റെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ഒരിക്കലും ചര്‍ച്ച ചെയ്യില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ക്ക് ഒരു തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കില്‍, അത് മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കുക. ആ രഹസ്യം നിങ്ങളോടൊപ്പം തന്നെ സൂക്ഷിക്കുക.

ലക്ഷ്യങ്ങള്‍ ആരോടും പറയാതിരിക്കുക
നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ എപ്പോഴും മറ്റുള്ളവരോട് വെളിപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. ആരിലും അമിതമായ ശ്രദ്ധ ആകര്‍ഷിക്കാതെ നിങ്ങളുടെ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുക എന്നതാണ് വിജയത്തിലേക്കുള്ള ഏറ്റവും അടിസ്ഥാനപരമായ ഉപദേശം.

സമ്പന്നനാണെന്ന പ്രതീതി വരുത്തുക
ചാണക്യന് പറയുന്നതനുസരിച്ച്, നിങ്ങള്‍ക്ക് പണമില്ലെങ്കിലും പെട്ടെന്നുള്ള വിജയം നേടണമെങ്കില്‍, നിങ്ങള്‍ക്ക് ചുറ്റും പണത്തിന്റെ ഒരു പ്രതീതി സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. സമ്പന്നരെ ലോകം അന്ധമായി ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അതിനാല്‍, നിങ്ങള്‍ക്ക് സമ്പത്ത് ഇല്ലെങ്കിലും ഉടനടി വിജയം നേടണമെങ്കില്‍, നിങ്ങള്‍ക്ക് ചുറ്റും സമ്പത്തിന്റെ ഒരു മിഥ്യാധാരണ സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് ചാണക്യന് പറയുന്നു.

സമയനിഷ്ട
എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി മികച്ച ഒരാളായി കണക്കാക്കപ്പെടുന്നു. കൃത്യസമയത്ത് ജോലി ചെയ്തു തീര്‍ക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ എളുപ്പത്തില്‍ വിജയം ലഭിക്കുമെന്ന് ചാണക്യ നീതിയില്‍ പറയുന്നു.

സംസാരരീതി
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, സംസാരം മധുരമുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ വലിയ വിജയം നേടാനാകും. വാക്ചാതുര്യം ഇല്ലാത്ത ഒരു വ്യക്തിക്ക് കഴിവുണ്ടായാലും വിജയിക്കാന്‍ പ്രയാസമാണ്. ആളുകള്‍ എപ്പോഴും മധുരമായി സംസാരിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ എല്ലാവരോടും എപ്പോഴും സ്നേഹത്തോടെ സംസാരിക്കണം. ദേഷ്യവും അഹങ്കാരവും നിറഞ്ഞ സംസാരം പാടില്ല.

പരാജയങ്ങളെ ഭയപ്പെടരുത്
പരാജയഭയം മൂലം പലര്‍ക്കും ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ കഴിയുന്നില്ല. ജീവിതത്തില്‍ വിജയം ആസ്വദിക്കാന്‍, ഒരു വ്യക്തി പരാജയങ്ങളില്‍ നിന്ന് പാഠം പഠിച്ച് മുന്നോട്ട് പോകണമെന്ന് ചാണക്യന് പറയുന്നു.

അറിവ് നേടുക
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി അറിവിന്റെ പ്രാധാന്യം മനസ്സിലാക്കണം. അറിവ് എന്നത് വിജയത്തിന്റെ താക്കോലാണ്. അറിവിന് എല്ലാ അന്ധകാരങ്ങളെയും അകറ്റാനും ശരിയും തെറ്റും വേര്‍തിരിക്കാനുമുള്ള ശക്തിയുണ്ട്. ഒരു വ്യക്തി എപ്പോഴും അറിവ് നേടാന്‍ തയ്യാറായിരിക്കണം. അറിവില്ലാതെ, ജീവിതത്തില്‍ വലിയ വിജയം നേടുക അസാധ്യമാണ്.
Also read:ചാണക്യനീതി: ദാമ്പത്യം ചിന്നിച്ചിതറാന്‍ അധികനാള്‍ വേണ്ട, ഭാര്യയും ഭര്‍ത്താവും ഈ 8 തെറ്റ് ഒരിക്കലും ചെയ്യരുത്



Click it and Unblock the Notifications
