Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ചാണക്യന് പറയുന്ന ഈ സൂത്രങ്ങള്‍ പാലിച്ചാല്‍ കലഹങ്ങളില്ലാത്ത ദാമ്പത്യജീവിതം ഉറപ്പ്
വിവാഹം എന്നത് പവിത്രമായ ഒരു ബന്ധമാണ്. ഇന്നത്തെക്കാലത്ത് വിവാഹമോചനം എന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഭാര്യാഭര്‍തൃ ബന്ധത്തില്‍ ക്ഷമ, ബഹുമാനം, മാന്യത എന്നിവയെല്ലാം കുറയാന്‍ തുടങ്ങിയിരിക്കുന്നു. ഇന്നത്തെ കാലത്ത് ആളുകള്‍ക്കിടയില്‍ സഹിഷ്ണുത തീരെയില്ല. ഈ സാഹചര്യങ്ങള്‍ക്കിടയില്‍ ദാമ്പത്യ ജീവിതവും താളം തെറ്റാന്‍ തുടങ്ങുന്നു. ഇതാണ് വിവാഹമോചനക്കേസുകളും അതിവേഗം വര്‍ധിക്കാന്‍ തുടങ്ങിയതിന് കാരണം. ചാണക്യന് തന്റെ ചാണക്യ നീതിയില്‍ ദാമ്പത്യ ബന്ധങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.
ഓരോ വ്യക്തിയും തന്റെ ബന്ധങ്ങള്‍ നല്ലതായിരിക്കണമെന്ന് ആഗ്രഹിക്കുന്നു, അതിനായി ആളുകള്‍ പരിശ്രമിക്കുന്നു. നീതി ശാസ്ത്രത്തില്‍ ബന്ധങ്ങളെ കുറിച്ച് ചില പ്രധാന കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒരു മനുഷ്യന് ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയാണെങ്കില്‍, അവരുടെ ബന്ധങ്ങള്‍ ശക്തമായി നിലനിര്‍ത്താന്‍ സാധിക്കും. ഈ കാര്യങ്ങള്‍ നിങ്ങള്‍ പാലിച്ചാല്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം മനോഹരമായി മുന്നോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. ചാണക്യനീതി പ്രകാരം കലഹങ്ങള്‍ ഇല്ലാത്ത ദാമ്പത്യബന്ധത്തിന് ഭാര്യാഭര്ത്താക്കന്മാര് ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍ ഇതാ.

മര്യാദ പാലിക്കുക
ചാണക്യനീതി പ്രകാരം, സന്തുഷ്ടകരമായ ദാമ്പത്യബന്ധത്തിന് പ്രധാനമാണ് മര്യാദശീലം. നിങ്ങളുടെ സംസാരത്തില്‍ എപ്പോഴും മാധുര്യവും പെരുമാറ്റത്തില്‍ വിനയവും കാത്തുസൂക്ഷിക്കുക. അത്തരം വ്യക്തികള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നവരാണ്. അതിനാല്‍ നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും എല്ലായ്പ്പോഴും മര്യാദ പുലര്‍ത്തുക.

അഹന്ത ഒഴിവാക്കുക
പല പ്രശ്നങ്ങളെയും വിളിച്ചുവരുത്തുന്ന ഒരു വിപത്താണ് അഹന്ത. ശക്തമായ ഒരു ബന്ധത്തില്‍ പോലും വിള്ളല്‍ വീഴാന്‍ കെല്പുള്ള സ്വഭാവമാണിത്. പങ്കാളിയില്‍ ആര്‍ക്കെങ്കിലും അഹന്ത വന്നാല്‍ ആം ബന്ധം വഷളാകാന്‍ തുടങ്ങുന്നു. ചാണക്യ നിതിയുടെ അഭിപ്രായത്തില്‍, നിങ്ങളുടെ ബന്ധങ്ങളില്‍ ഒരിക്കലും ഈഗോ പാടില്ല. അഹന്ത ഒഴിവാക്കി നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സന്തുഷ്ടകരമായ ദാമ്പത്യജീവിതം എക്കാലവും നയിക്കാനാകും.

പരസ്പര ബഹുമാനം
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ എപ്പോഴും പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കണം. എങ്കില്‍ മാത്രമേ ദാമ്പത്യബന്ധത്തില്‍ മഹത്വം ഉണ്ടാകൂ. എല്ലാ ബന്ധങ്ങളിലും മാന്യത കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കോപത്താല്‍ മറ്റൊരാളെ അപമാനിക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കില്‍, ആ ബന്ധം അധികകാലം നിലനില്‍ക്കില്ല. മറ്റുള്ളവരെ ബഹുമാനിക്കുന്ന വ്യക്തികള്‍ക്ക് എല്ലാവരുടെയും സഹകരണം ലഭിക്കുന്നു.

വിശ്വാസം
ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസമാണെന്ന് ചാണക്യന് പറയുന്നു. ഒരു ബന്ധം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ ലോലമാണ്. ഭര്‍ത്താവും ഭാര്യയുമാണെങ്കിലും കാമുകീകാമുകന്മാരാണെങ്കിലും പരസ്പര ബന്ധം ശക്തിപ്പെടുത്താന്‍ വിശ്വാസം പ്രധാനമാണ്. പങ്കാളികള്‍ തമ്മില്‍ അചഞ്ചലമായ വിശ്വാസമുണ്ടെങ്കില്‍, ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും എളുപ്പത്തില്‍ നേരിടാന്‍ അവര്‍ക്ക് കഴിയും. നേരെമറിച്ച്, ബന്ധത്തില്‍ വിശ്വാസക്കുറവുണ്ടാകാന്‍ തുടങ്ങിയാല്‍ ആ ബന്ധം തല്‍ക്ഷണം തകരും.

കോപം പാടില്ല
കോപം ഒരു വ്യക്തിയെ ദോഷകരമായി ബാധിക്കും. കോപം എന്ന വികാരം, ഒരു വ്യക്തിയുടെ എല്ലാ ബന്ധങ്ങളും നശിക്കുന്നതിന് കാരണമായി കണക്കാക്കപ്പെടുന്നു. ഭാര്യാഭര്ത്താക്കന്മാരില് ആര്‍ക്കെങ്കിലും ദേഷ്യം ഉണ്ടെങ്കില്‍ ദാമ്പത്യജീവിതത്തില്‍ ഒരിക്കലും സമാധാനം ഉണ്ടാകില്ല. അത്തരമൊരു സാഹചര്യത്തില്‍, സംഘര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ദാമ്പത്യ ജീവിതം ദുര്‍ബലമാവുകയും ചെയ്യുന്നു.

മൂന്നാമതൊരാളെ ഇടപെടുത്താതിരിക്കുക
നിങ്ങളുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ രഹസ്യങ്ങള്‍ നിങ്ങള്‍ക്കൊപ്പം തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ബന്ധത്തില്‍ മൂന്നാമതൊരാളെ ഉള്‍പ്പെടുത്തിയാല്‍, നിങ്ങള്‍ തമ്മിലുള്ള പ്രശ്നം വഷളാകും. അതിനാല്‍ ഭാര്യാഭര്‍തൃ ബന്ധത്തിനിടയില്‍ മൂന്നാമതൊരു വ്യക്തിയെ ഒരിക്കലും കടന്നുവരാന്‍ വിടാതിരിക്കുക.



Click it and Unblock the Notifications