For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യനീതി പ്രകാരം ഈ ഗുണങ്ങളുള്ളവര്‍ ജീവിതത്തില്‍ ഭാഗ്യവാന്‍മാര്‍

|

ഇന്നത്തെ കാലത്ത്, ഒരു വ്യക്തിക്ക് സന്തോഷം ലഭിക്കണമെങ്കില്‍ പണം ആവശ്യമാണ്. കാരണം, പണത്തിലൂടെ അവന്റെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ അവന് സാധിക്കുന്നു. ചാണക്യനും പണത്തെ വളരെ പ്രധാനമായി കണക്കാക്കിയിരുന്നു. പണം മാത്രമാണ് സുഹൃത്ത് എന്ന് അദ്ദേഹം വിശ്വസിച്ചു, അതിനാല്‍ ഏത് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ പോലും ഒരു വ്യക്തിയെ പണം പിന്തുണയ്ക്കുന്നു. പണമുള്ള ഒരു വ്യക്തിയെ ഭാഗ്യവാനായി കണക്കാക്കാം. എന്നാല്‍, പണത്തിനുപുറമെ മറ്റ് ചില ഗുണങ്ങള്‍ കൂടി ഒരു വ്യക്തിക്ക് ലഭിക്കുകയാണെങ്കില്‍ അയാള്‍ സ്വയം ഭാഗ്യവാനാണെന്ന് കരുതണമെന്ന് ചാണക്യന്‍ പറയുന്നു.

Most read: ദുഷ്ടശക്തിയുടെ കൂടാരമാണ് വീട്ടിലെ ഈ വസ്തുക്കള്‍; ഉടന്‍ നീക്കിയില്ലെങ്കില്‍ ദോഷംMost read: ദുഷ്ടശക്തിയുടെ കൂടാരമാണ് വീട്ടിലെ ഈ വസ്തുക്കള്‍; ഉടന്‍ നീക്കിയില്ലെങ്കില്‍ ദോഷം

മികച്ച പണ്ഡിതനും എല്ലാ വിഷയങ്ങളും അറിവുള്ളവ ഒരു യുമായിരുന്നു ചാണക്യന്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും പ്രസക്തിയുള്ളതാണ്. അര്‍ഥശാസ്ത്രം എന്ന പുസ്തകത്തിന്റെ രചയിതാവായ അദ്ദേഹം കൗടില്യന്‍ എന്ന പേരിലും അറിയപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വളരെ പ്രസിദ്ധമാണ്. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്‍ക്കുന്നതും. ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും. ചാണക്യന്റെ കാഴ്ചപ്പാടില്‍ ഈ ഗുണങ്ങളുള്ളവര്‍ വളരെ ഭാഗ്യവാന്മാരാണെന്ന് പറയപ്പെടുന്നു.

രണ്ട് നേരം ഭക്ഷണം ലഭിക്കുന്നയാള്‍

രണ്ട് നേരം ഭക്ഷണം ലഭിക്കുന്നയാള്‍

രണ്ട് നേരം ഭക്ഷണം കഴിക്കാന്‍ ലഭിക്കുന്ന ഒരു വ്യക്തി സ്വയം ഭാഗ്യവാനാണെന്ന് ചാണക്യന്‍ വിശ്വസിച്ചു. കാരണം, നിങ്ങള്‍ക്ക് ചുറ്റും അനേകലക്ഷം പേര്‍ പട്ടിണികിടക്കുന്നവരാണ്. ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത നിരവധി പേര്‍ ലോകത്തുണ്ട്. ആ അവസ്ഥ വച്ച് നോക്കിയാല്‍, സ്ഥിരമായി രണ്ടുനേരം ഭക്ഷണം ലഭിക്കുന്ന ഒരു വ്യക്തി സ്വയം ഭാഗ്യവാനാണെന്ന് വിശ്വസിക്കണമെന്ന് ചാണക്യന്‍ നിര്‍ദേശിക്കുന്നു.

നല്ലൊരു ഭാര്യയുള്ള വ്യക്തി

നല്ലൊരു ഭാര്യയുള്ള വ്യക്തി

നിങ്ങള്‍ക്ക് സൗമ്യതയും സ്‌നേഹവുമുള്ള ഒരു ഭാര്യ ഉണ്ടെങ്കില്‍ നിങ്ങള്‍ ലോകത്തിലെ ചുരുക്കം ചില ഭാഗ്യശാലികളില്‍ ഒരാളാണ്. അത്തരമൊരു സ്ത്രീക്ക് മുഴുവന്‍ കുടുംബത്തെയും പരിരക്ഷിക്കാന്‍ കഴിയും. മറുവശത്ത്, വഴക്കാളിയായ ഒരു ഭാര്യയാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ രാവും പകലും വീട്ടില്‍ കുഴപ്പങ്ങളായിരിക്കും. മര്യാദയും സല്‍ഗുണവുമുള്ള ഒരു ഭാര്യ വീട്ടില്‍ എല്ലായ്‌പ്പോഴും സമാധാനം നിലനിര്‍ത്തും.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

പണമുള്ള വ്യക്തി

പണമുള്ള വ്യക്തി

നിങ്ങള്‍ക്ക് ആവശ്യത്തിന് പണമില്ലെങ്കില്‍, നിങ്ങള്‍ക്ക് ഈ ലോകത്ത് ഭൗതിക സുഖങ്ങള്‍ ആസ്വദിക്കാന്‍ കഴിയില്ല. അതിനാല്‍ ഒരു മനുഷ്യന് പണമുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ദാരിദ്ര്യം ഒരു ശാപം പോലെയാണ്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ പണത്താല്‍ സമ്പന്നനാണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ധാരാളം സന്തോഷം ലഭിക്കും. അത്തരം ആളുകള്‍ ഭാഗ്യമുള്ളവരാണെന്ന് ചാണക്യന്‍ വിശ്വസിച്ചിരുന്നു.

ദാനം ചെയ്യുന്നയാള്‍

ദാനം ചെയ്യുന്നയാള്‍

ദാനം ചെയ്യാനുള്ള മനസ്ഥിതി ലോകത്ത് എല്ലാവര്‍ക്കും ഇല്ല. മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ദാനം ചെയ്യാനുള്ള ആഗ്രഹം നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. ദാനം നല്‍കുന്ന വ്യക്തി മറ്റുള്ളവരുടെ ജീവിതത്തെ മനോഹരമാക്കുക മാത്രമല്ല, പുണ്യം നേടുന്നതിലൂടെ സ്വന്തം കുടുംബത്തെയും ജീവിതത്തെയും സമ്പന്നമാക്കുന്നു. അതുകൊണ്ടാണ് ദാനധര്‍മ്മങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ളതായി കണക്കാക്കുന്നത്.

Most read:ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കുംMost read:ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കും

നല്ല ദഹനവ്യവസ്ഥയുള്ളവര്‍

നല്ല ദഹനവ്യവസ്ഥയുള്ളവര്‍

നല്ല ദഹനവ്യവസ്ഥയുള്ളവര്‍ സ്വയം ഭാഗ്യവാന്മാരാണെന്ന് കരുതണമെന്ന് ചാണക്യന്‍ പറയുന്നു. ഒരു വ്യക്തിക്ക് പണമുണ്ടായിട്ടും ദഹനവ്യവസ്ഥ മോശമായാല്‍ മതിയായ ഭക്ഷണം കഴിക്കാന്‍ അയാള്‍ക്ക് സാധിക്കില്ല.

കഴിവുള്ള ഒരു വ്യക്തി

കഴിവുള്ള ഒരു വ്യക്തി

നല്ല തൊഴില്‍ നൈപുണ്യം ഉള്ള ഒരു വ്യക്തി വളരെ ഭാഗ്യവാന്മാരാണെന്ന് ചാണക്യന്‍ പറയുന്നു. അവര്‍ക്ക് എവിടെ എത്തിയാലും ജീവിക്കാന്‍ സാധിക്കും. എന്നാല്‍ ഒരാള്‍ ഒരിക്കലും തന്റെ കഴിവുകളില്‍ അഹങ്കരിക്കരുത്. കാരണം എപ്പോള്‍ വേണമെങ്കിലും നമ്മുടെ വിധി മാറാം.

Most read:സമ്പന്നനാകണോ? ചാണക്യന്റെ നീതിശാസ്ത്രം നിര്‍ദേശിക്കുന്നത് ഇതാണ്Most read:സമ്പന്നനാകണോ? ചാണക്യന്റെ നീതിശാസ്ത്രം നിര്‍ദേശിക്കുന്നത് ഇതാണ്

English summary

Chanakya Niti : Those Who Have These Things Are Lucky

Acharya Chanakya says that, these things in life consist of virtue and luck. Let us know what such things are.
Story first published: Tuesday, July 20, 2021, 16:28 [IST]
X
Desktop Bottom Promotion