Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആരെയും ചൊല്‍പ്പടിക്ക് നിര്‍ത്താം, നേതാവാകാം; ചാണക്യന് പറയുന്ന ഈ ഗുണങ്ങള്‍ മതി
ഒരു മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. അദ്ദേഹത്തിന്റെ നയങ്ങളുടെ ബലത്തിലാണ് ഒരു സാധാരണക്കാരനായിരുന്ന ചന്ദ്രഗുപ്ത മൗര്യന് ചക്രവര്‍ത്തിയായി മാറിയത്. ചാണക്യന്റെ നയങ്ങള്‍ ഇന്നത്തെക്കാലത്തും പ്രസക്തമാണ്. ഇന്നും ആളുകള്‍ ചാണക്യന്റെ നയങ്ങള്‍ പിന്തുടരുന്നു.
ഈ നയങ്ങള്‍ പാലിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് തന്റെ ജീവിതം വിജയകരമാക്കാന്‍ സാധിക്കുന്നു. വലിയ പ്രശ്നങ്ങള്‍ പോലും എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്നു. ചാണക്യന് തന്റെ നീതിശാസ്ത്രത്തില്‍ ഒരു നല്ല നേതാവ് വേണ്ട ഗുണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഈ ഗുണങ്ങള്‍ നിങ്ങള്‍ പാലിച്ചാല്‍ നിങ്ങള്‍ക്കും ഒരു നേതാവായി വളരാന്‍ സാധിക്കും. ചാണക്യന്റെ ആഭിപ്രായത്തില്‍ ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ക്ഷമ
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു നല്ല നേതാവിന് ആദ്യം വേണ്ട ഗുണമാണ് ക്ഷമ. ഇതുണ്ടെങ്കില്‍ ഏതൊരാള്‍ക്കും ഏത് ജോലിയും കൃത്യമായി ചെയ്യാന്‍ കഴിയും. ക്ഷമ പാലിക്കുന്നതിലൂടെ, കഠിനാധ്വാനത്തിന്റെ ഫലം തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും. അതുകൊണ്ടുതന്നെ ഒരു നേതാവായി വളരാന്‍ ആദ്യം വേണ്ടത് ക്ഷമയാണ്.

പദ്ധതി
ചാണക്യന്റെ അഭിപ്രായത്തില്‍, ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് മാത്രമേ നല്ല നേതാവാകാന്‍ സാധിക്കൂ. പ്രയാസകരമായ സാഹചര്യത്തില്‍ നിന്ന് കരകയറാന്‍ എപ്പോഴും ഒരു പദ്ധതി മുന്നിലുണ്ടായിരിക്കണം. ഒരു നല്ല നേതാവ് ഒരിക്കലും തന്റെ പദ്ധതികള്‍ മറ്റാരുടെയും മുന്നില്‍ പങ്കിടരുത്.

ശ്രദ്ധ
ചാണക്യന്റെ അഭിപ്രായത്തില്‍ ഏതൊരു ജോലിയും പൂര്‍ത്തിയാകുന്നതുവരെ ശ്രദ്ധാലുവായിരുന്നാല്‍ മാത്രമേ ഒരു നല്ല നേതാവാകാന്‍ സാധിക്കൂ. വിജയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ആഘോഷിക്കാന്‍ നില്‍ക്കരുത്. അതുകൊണ്ടുതന്നെ ഒരു നല്ല നേതാവ്, പദ്ധതികള്‍ വിജയിക്കുന്നത് വരെ ജാഗ്രതയോടെ ഇരിക്കണം.

ഉപദേശം സ്വീകരിക്കുക
ചാണക്യയുടെ അഭിപ്രായത്തില്‍, ഏതൊരു ജോലിയും ആസൂത്രണം ചെയ്യുന്നതിനു മുമ്പായി സഹപ്രവര്‍ത്തകരുമായി ആലോചിക്കുന്നയാളാണ് ഒരു നല്ല നേതാവ്. ഇത് ജോലിയില്‍ ഒരു കൃത്യമായ പ്ലാന്‍ കൊണ്ടുവരുന്നു. അതിനാല്‍ത്തന്നെ വിജയസാധ്യതകളും വര്‍ധിക്കുന്നു. അനുഭവസ്ഥരില്‍ നിന്ന് ഉപദേശം സ്വീകരിച്ച് മുന്നോട്ടുപോകുന്നവര്‍ക്ക് മാത്രമേ ഒരു നല്ല നേതാവായി മാറാന്‍ സാധിക്കൂ.

ശരിയായ സമയത്ത് ശരിയായ കാര്യം ചെയ്യുക.
ഒരു നല്ല നേതാവ് തന്റെ കര്‍ത്തവ്യങ്ങള്‍ ശരിയായ രീതിയില്‍ ശരിയായ സമയത്ത് ചെയ്യണമെന്ന് ചാണക്യന് പറയുന്നു. ഒരു നേതാവിന് തന്റെ സാമ്രാജ്യം വികസിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്. ഒരു നല്ല നേതാവ് എപ്പോഴും സമയത്തിന്റെ വില മനസ്സിലാക്കുന്നു. ഒരിക്കല്‍ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരികെ ലഭിക്കില്ലെന്ന് അവര്‍ക്കറിയാം. തീരുമാനങ്ങള്‍ വൈകുന്നത് സംഘടനാ വളര്‍ച്ചയെ മന്ദഗതിയിലാക്കും. നിങ്ങള്‍ കൃത്യസമയത്ത് പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍, അവ പലപ്പോഴും പരിഹരിക്കാന്‍ കഴിയാത്ത വലിയ പ്രശ്നങ്ങളായി മാറും.

സത്യസന്ധത
സത്യസന്ധത ആവശ്യമാണ്, എന്നാല്‍ അമിതമായ സത്യസന്ധത സ്വയം നശിപ്പിക്കും. ചാണക്യന് പറയുന്നതനുസരിച്ച്, നിങ്ങള്‍ കൂടുതല്‍ സത്യസന്ധരാണെങ്കില്‍ നിങ്ങളുടെ മറ്റുള്ളവര്‍ അവരുടെ കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താം. അതിനാല്‍ സത്യസന്ധതയോടെയും ജാഗ്രതയോടെയും ഇരിക്കുക എന്നതാണ് ഒരു നല്ല നേതാവിന്റെ ഗുണം.

തെറ്റുകളില്‍ നിന്ന് പഠിക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു നല്ല നേതാവിന് പാഠങ്ങള്‍ വളരെ പ്രധാനമാണ്. ഒരു വ്യക്തി തെറ്റുകളില്‍ നിന്ന് ഒരുപാട് പഠിക്കുന്നു. എന്നാല്‍ സ്വയം തെറ്റുകള്‍ വരുത്തുന്നതിന് പകരം മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുന്നതാണ് നല്ലതെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
