Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ദാമ്പത്യത്തെ വേരോടെ നശിപ്പിക്കും; ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ഈ 5 കാര്യം ഒരിക്കലും പാടില്ല
ഓരോ വ്യക്തിക്കും ജീവിതത്തില്‍ നല്ല നല്ല ബന്ധങ്ങള്‍ ഉണ്ടായിരികേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ കുടുംബം ആയാലും സുഹൃത്തുക്കള്‍ ആയാലും, നല്ല ബന്ധം പുലര്‍ത്തുന്ന ഒരാള്‍ ജീവിതത്തിലെ പ്രതിസന്ധികളെ എളുപ്പത്തില്‍ മറികടക്കുമെന്ന് പറയപ്പെടുന്നു. ഏതൊരു വ്യക്തിക്കും അവരുടെ ജീവിത വിജയത്തിന് നല്ല ബന്ധങ്ങള്‍ വളരെ പ്രധാനമാണ്. അതിനാല്‍ത്തന്നെ നല്ല ബന്ധങ്ങള്‍ ഒരിക്കലും ദുര്‍ബലമാകാന്‍ അനുവദിക്കരുത്. ബന്ധങ്ങള്‍ ദൃഢമായി നിലനിര്‍ത്തുന്നത് ഒരു വ്യക്തിക്ക് എത്രത്തോളം പ്രധാനമാണെന്ന് ചാണക്യന് തന്റെ ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്.
ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധം എങ്ങനെ ദൃഢമാക്കാമെന്നും ദാമ്പത്യ ജീവിതത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചാണക്യനീതിയില്‍ പറയുന്നുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, ഓരോ ദമ്പതികളും ഈ 5 ആശയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഈ 5 കാര്യങ്ങള്‍ ഒരിക്കലും നിങ്ങളുടെ ബന്ധത്തിനിടയ്ക്ക് വളരാന്‍ വിടരുത്. എങ്കില്‍ നിങ്ങളുടെ ബന്ധം വളരെക്കാലം സ്നേഹത്തോടെ നിലനില്ക്കും. ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് വരാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍ ഇതാണ്.

സംശയം
ചാണക്യന്റെ നയമനുസരിച്ച്, ഭാര്യാഭര്‍തൃ ബന്ധത്തില്‍ സംശയം പാടില്ല. ഈ ബന്ധത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ സംശയത്തിന് ഒരു വലിയ പങ്കുണ്ട്. ഇത് തെറ്റിദ്ധാരണയിലേക്ക് നയിക്കുന്നു, തുടര്‍ന്ന് ഈ വിഷം ജീവിതത്തില്‍ നിഷേധാത്മകത സൃഷ്ടിക്കാന്‍ തുടങ്ങുന്നു. ഒരു ബന്ധത്തില്‍ സംശയം ഉടലെടുത്താല്‍ അത് അത്ര പെട്ടെന്ന് ദൂരീകരിക്കപ്പെടില്ലെന്നാണ് പറയപ്പെടുന്നത്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള പരസ്പര വിശ്വാസത്തിന് മാത്രമേ ഈ വിഷത്തെ നശിപ്പിക്കാന്‍ കഴിയൂ. എത് ബന്ധത്തിലും പക്വത ഉണ്ടാകണം.

അഹന്ത
ദാമ്പത്യ ബന്ധത്തില്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള സ്നേഹം ഇല്ലാതാക്കുന്ന ഒന്നാണ് അഹന്ത. ചാണക്യ നിതിയില്‍, ദാമ്പത്യ ബന്ധത്തെ നശിപ്പിക്കുന്ന ഒരു കാരണമായി അഹന്തയെ കണക്കാക്കുന്നു. അതുകൊണ്ട് ദമ്പതികള്‍ രണ്ടുപേരും അഹങ്കാരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം. ഭാര്യാഭര്ത്താക്കന്മാരുടെ ബന്ധത്തില്‍ ഒരിക്കലും അഹന്തയ്ക്ക് ഇടം നല്‍കരുത്.

നുണ
ചാണക്യന്റെ അഭിപ്രായത്തില്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായിരിക്കണമെങ്കില് നുണകള്‍ക്ക് ഇടം നല്‍കരുത്. നുണകള്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കും. അതുകൊണ്ട് ഭാര്യാഭര്ത്താക്കന്മാര് നുണകളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കണം. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. പരസ്പര ധാരണയിലൂടെയും യോജിപ്പിലൂടെയും മാത്രമേ ഇത് നേടാനാകൂ എന്ന് ചാണക്യന് പറയുന്നു.

നിന്ദ
ചാണനീതി അനുസരിച്ച്, ബഹുമാനവും സഹവര്‍ത്തിത്വവുമാണ് ഏതൊരു ശക്തമായ ബന്ധത്തിന്റെയും മുഖമുദ്ര. ഏതൊരു ബന്ധത്തിലും ബഹുമാനവും മാന്യതയും ഇല്ലെങ്കില്‍, ആ ബന്ധം വിരസവും പെട്ടെന്ന് നശിക്കുന്നതുമായിത്തീരുന്നു. അത്തരം ബന്ധത്തിലെ സന്തോഷം പെട്ടെന്ന് അവസാനിക്കുന്നു. എല്ലാ ബന്ധങ്ങള്‍ക്കും അതിന്റേതായ പരിമിതികളുണ്ട്. ആരും ഈ പരിധി കവിയരുത്.

ദേഷ്യം
ഏത് ബന്ധത്തെയും തകര്‍ക്കുന്ന ഒന്നാണ് അമിതമയാ ദേഷ്യം. അതിനാല്‍ നല്ലൊരു ബന്ധത്തിന്റെ കെട്ടുറപ്പിനായി ഭാര്യാഭര്ത്താക്കന്മാര് ക്ഷമാശീലം പാലിക്കണം. ക്ഷമാശീലമുള്ള ഒരു വ്യക്തിക്ക് കഠിനമായ സാഹചര്യങ്ങളില്‍ സംയമനം പാലിക്കുന്നവര്‍ക്ക് ഏറ്റവും മോശം സാഹചര്യത്തെ പോലും എളുപ്പത്തില്‍ നേരിടാനാകുമെന്നും ഏത് ബുദ്ധിമുട്ടില്‍ നിന്നും കരകയറാന്‍ കഴിയുമെന്നും ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. നല്ല ബന്ധം നിലനിര്‍ത്താന്‍ ഭാര്യയും ഭര്‍ത്താവും എപ്പോഴും ക്ഷമാശീലമുള്ളവര്‍ ആയിരിക്കണം.



Click it and Unblock the Notifications
