Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ചാണക്യനീതി; ഭാര്യയോട് അബദ്ധത്തില്‍ പോലും ഈ 4 കാര്യങ്ങള്‍ പറയരുത്, ഭര്ത്താക്കന്മാര് ശ്രദ്ധിക്കണം
മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനം നയതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. ചാണക്യന്റെ നയങ്ങള്‍ ഭരണത്തിന് മാത്രമല്ല, മനുഷ്യജീവിതത്തിനും വളരെ ഉപയോഗപ്രദമാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. മനുഷ്യജീവിതം എളുപ്പവും വിജയകരവുമാക്കുന്നതിന്റെ പല വശങ്ങളും ചാണക്യന് തന്റെ ചാണക്യ നീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കരിയര്‍, സൗഹൃദം, ദാമ്പത്യ ജീവിതം, സമ്പത്ത്, സ്ത്രീകള്‍ എന്നിവയെക്കുറിച്ച് നിരവധി കാര്യങ്ങള്‍ ചാണക്യനീതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അവരുടെ സവിശേഷതകളെക്കുറിച്ചും ചാണക്യനീതി ചര്‍ച്ച ചെയ്യുന്നു. അത് പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷകരമാക്കാം. ഭര്ത്താക്കന്മാര് അവരുടെ ഭാര്യമാരോട് അബദ്ധത്തില്‍ പോലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ടെന്ന് ചാണക്യന് പറയുന്നു. അദ്ദേഹം തന്റെ ചാണക്യനീതിയില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ നിങ്ങളുടെ ഭാര്യയില്‍ നിന്ന് മറച്ചുവെക്കണം, അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചാണക്യനീതി പ്രകാരം, ഭര്ത്താക്കന്മാര് ഭാര്യമാരോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത 4 കാര്യങ്ങള്‍ ഇതാ.

നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍
അബദ്ധത്തില്‍ പോലും ഭാര്യയോട് തന്റെ ദൗര്‍ബല്യങ്ങള്‍ പറയാതിരിക്കാന്‍ ഏതൊരു പുരുഷനും ശ്രദ്ധിക്കണമെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്. പുരുഷന്മാര് തങ്ങളുടെ ബലഹീനത എപ്പോഴും ഭാര്യയില്‍ നിന്ന് മറച്ചുവെക്കണമെന്ന് ചാണക്യ നീതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ ബലഹീനതയെക്കുറിച്ച് ഭാര്യ അറിഞ്ഞാല്‍, അവരുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചുതരാന്‍ ഭാര്യമാര്‍ ഭര്‍ത്താവിന്റെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യുമെന്ന് ചാണക്യന് വിശ്വസിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഭര്‍ത്താവ് തന്റെ ബലഹീനത എപ്പോഴും ഭാര്യക്കുമുന്നില്‍ മറച്ചുവെക്കണമെന്ന് ചാണക്യന് പറയുന്നു.

അപമാനം
ഭര്ത്താക്കന്മാര് ഒരിക്കലും തങ്ങളുടെ ഭാര്യമാരോട് അവരുടെ അപമാനങ്ങള്‍ പറയരുതെന്ന് ചാണക്യ നീതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. പുരുഷന്മാര് എപ്പോഴും ഇക്കാര്യം അവരുടെ മനസ്സില്‍ സൂക്ഷിക്കണം. ഭര്‍ത്താവിന് നേരിടുന്ന അധിക്ഷേപങ്ങള്‍ ഭാര്യക്ക് ഒരിക്കലും സഹിക്കാന്‍ കഴിയില്ലെന്നും ഇത് അവര്‍ അറിഞ്ഞാല്‍ തര്‍ക്കം വര്‍ദ്ധിക്കുമെന്നും ചാണക്യന് പറയുന്നു.

ദാനധര്‍മ്മങ്ങളുടെ വിവരങ്ങള്‍
ദാനധര്‍മ്മങ്ങള്‍ എപ്പോഴും രഹസ്യമായി ചെയ്യണമെന്ന് പല വിശുദ്ധ ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. ദാനധര്മ്മങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എപ്പോഴും രഹസ്യമായി സൂക്ഷിക്കണമെന്ന് ചാണക്യനും പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ദാനം ചെയ്യുകയാണെങ്കില്‍, ആ വിവരം ഭാര്യയെ അറിയിക്കരുതെന്ന് ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്.

സമ്പാദ്യത്തിന്റെ വിവരങ്ങള്‍
ഒരു ഭര്‍ത്താവും തന്റെ സമ്പാദ്യത്തെക്കുറിച്ച് ഒരിക്കലും ഭാര്യയോട് പറയരുതെന്ന് ചാണക്യന് തന്റെ ചാണക്യനീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിന്റെ സമ്പാദ്യത്തെക്കുറിച്ച് അറിഞ്ഞാല്‍ അവര്‍ അതിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കുമെന്നും ഭര്ത്താക്കന്മാര് പണം ചെലവഴിക്കുന്നത് തടയുമെന്നും ചാണക്യന് വിശ്വസിച്ചിരുന്നു. ഭര്‍ത്താവിന്റെ കൃത്യമായ സമ്പാദ്യത്തെക്കുറിച്ച് ഭാര്യക്ക് അറിയാമെങ്കില്‍, അവള് കൂടുതല്‍ പണം ചെലവാക്കാനും ശ്രമിച്ചേക്കാം.

നല്ല ദാമ്പത്യത്തിന് ചാണക്യന് പറയുന്ന കാര്യങ്ങള്‍
ചാണക്യ നീതി അനുസരിച്ച് ഒരാള്‍ വിജയിക്കണമെങ്കില്‍, അവന്റെ ദാമ്പത്യജീവിതത്തിലും കുടുംബജീവിതത്തിലും സമാധാനവും സന്തോഷവും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പ്രവര്‍ത്തിക്കണം. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം പോസിറ്റീവ് ചിന്തയാണ്, അതില്ലെങ്കില്‍ ബന്ധം വഷളാകാന്‍ തുടങ്ങുന്നു. പിരിമുറുക്കവും അസന്തുഷ്ടിയും സങ്കീര്‍ണതകളും നിറഞ്ഞ ബന്ധങ്ങള്‍ ഒരു വ്യക്തിയുടെ വിജയത്തിലേക്കുള്ള പാതയില്‍ തടസ്സമായി മാറുന്നു. ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം നിങ്ങള്‍ എത്ര കഠിനാധ്വാനം ചെയ്താലും എത്ര കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചാലും നിങ്ങള്‍ക്ക് വിജയം ലഭിക്കില്ല.



Click it and Unblock the Notifications