Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചാണക്യനീതി: വീട്ടിലെ ഈ 6 കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന കഷ്ടകാലം
വിദഗ്ദ്ധനായ രാഷ്ട്രീയക്കാരന്, സമര്‍ത്ഥനായ നയതന്ത്രജ്ഞന്, സാമ്പത്തിക ശാസ്ത്രജ്ഞന് എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ചാണക്യന്. അദ്ദേഹത്തിന്റെ കുടിലബുദ്ധിയും യുക്തിയും കാരണം അദ്ദേഹത്തെ കൗടില്യന് എന്ന് വിളിക്കുന്നു. തന്റെ അറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍, ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കാനും സന്തോഷത്തിലും സങ്കടത്തിലും വ്യതിചലിക്കാതിരിക്കാനും അദ്ദേഹം പ്രധാനപ്പെട്ട പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്തകളെല്ലാം ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. ചാണക്യ നീതിയില്‍ ചാണക്യന് വിവരിച്ച നയങ്ങള്‍ ഇന്നത്തെക്കാലത്തും പ്രസക്തമാണ്.
ചാണക്യന് തന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി നിതി ശാസ്ത്രത്തില്‍ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാനും പോരാടാനുള്ള വഴികളും പറയുന്നുണ്ട്. ചാണക്യന്റെ വാക്കുകള്‍ ജീവിതത്തില്‍ സ്വീകരിച്ചാല്‍ പ്രശ്നങ്ങളെ എളുപ്പത്തില്‍ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും ചാണക്യനീതിയില്‍ വിവരിക്കുന്നുണ്ട്. അതുപ്രകാരം, ഒരു വ്യക്തിക്ക് വരാനിരിക്കുന്ന മോശം സമയത്തെക്കുറിച്ചും ചാണക്യന് സൂചനകള്‍ നല്കുന്നു. നിങ്ങളുടെ വീട്ടില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന മോശം സമയത്തെയാണെന്ന് ചാണക്യന് പറയുന്നു. ചാണക്യനീതി പ്രകാരം ഒരു വ്യക്തിക്ക് വരാനിരിക്കുന്ന മോശം സമയങ്ങളെ സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

തുളസി ചെടി ഉണങ്ങുന്നത്
തുളസി ചെടിയെ ഹിന്ദുമതത്തില്‍ വളരെ പവിത്രമായി കണക്കാക്കുന്നു. ഇത് വീട്ടില്‍ വളര്‍ത്തിയാല്‍ പോസിറ്റീവ് എനര്‍ജി പ്രവഹിക്കുന്നു. എന്നാല്‍, വീട്ടില്‍ നട്ടുവളര്‍ത്തിയ തുളസി ചെടി ഉണങ്ങിത്തുടങ്ങിയാല്‍, നിങ്ങള്‍ക്ക് മോശം സമയം വരാന്‍ പോകുന്നുവെന്ന് ചാണക്യന് പറയുന്നത്. കാരണം നിങ്ങളുടെ കുടുംബത്തിന് സംഭവിക്കുന്ന പ്രശ്നങ്ങള്‍ സ്വയം ഏറ്റെടുത്ത് തുളസി ചെടി ഉണങ്ങുമെന്നാണ് വിശ്വാസം.

മുതിര്‍ന്നവരെ അപമാനിക്കല്‍
മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരുടെ വീട്ടില്‍ ദൈവാനുഗ്രഹത്താല്‍ എപ്പോഴും ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. എന്നാല്‍ ചാണക്യന്റെ അഭിപ്രായത്തില്‍, വീട്ടില്‍ ആരെങ്കിലും മുതിര്‍ന്നവരെ ചീത്ത വിളിക്കുകയോ അപമാനിക്കുകയോ ചെയ്താല്‍, ആ വീട്ടില്‍ കുഴപ്പങ്ങള്‍ വരുമെന്ന് പറയുന്നു. കാരണം വീട്ടിലെ മുതിര്‍ന്നവര്‍ അസന്തുഷ്ടരായി താമസിക്കുന്ന വീട്ടില്‍ ദാരിദ്ര്യം വരുന്നു.

ആരാധനയുടെ അഭാവം
ചാണക്യനീതിയുടെ അഭിപ്രായത്തില്‍ ആരാധനയിലോ ആത്മീയ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടാത്ത വീട്ടിലെ ആളുകള്‍ പെട്ടെന്ന് തെറ്റായ പാതയിലേക്ക് പോകുന്നു. അതുകാരണം അവര്‍ക്ക് ദുരന്തങ്ങള്‍ വരാന്‍ തുടങ്ങുന്നു. അത്തരമൊരു വീട്ടിലെ ആളുകള്‍ക്ക് വളരെ പെട്ടെന്നുതന്നെ മോശം സമയത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

ദൈനംദിന കലഹങ്ങള്‍
ചാണക്യന് പറയുന്നതനുസരിച്ച്, പതിവായി കലഹങ്ങളുണ്ടാകുന്ന വീട്ടില്‍ ലക്ഷ്മീദേവി വസിക്കാറില്ല. അങ്ങനെയുള്ള വീട്ടില്‍ ലക്ഷ്മി ദേവി കോപിച്ചാല്‍ അവിടെ സന്തോഷത്തിനും ഐശ്വര്യത്തിനും കുറവുണ്ടാകും. കൂടാതെ ആ വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജം കാരണം, ഒരു വ്യക്തിക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വീട്ടില്‍ ദിവസേന വഴക്കുകളുണ്ടെങ്കില്, കുടുംബത്തില്‍ നെഗറ്റീവ് ഊര്‍ജ്ജം വരുന്നു. ഇത് കുടുംബത്തിലെ സന്തോഷവും സമാധാനവും നശിപ്പിക്കുന്നു. കുടുംബാംഗങ്ങളുടെ പുരോഗതി തടസ്സപ്പെടുകയും ധനനഷ്ടം ഉണ്ടാകുകയും ചെയ്യുന്നു.

വാര്‍ദ്ധക്യത്തില്‍ പങ്കാളിയുടെ വേര്‍പാട്
ജീവിതത്തിന്റെ തുടക്കത്തിലും അവസാന ഘട്ടങ്ങളിലും, ഒരു വ്യക്തി വൈകാരിക പിന്തുണയ്ക്കായി യഥാക്രമം മാതാപിതാക്കളെയും ഇണയെയും ആശ്രയിക്കുന്നു. പ്രത്യേകിച്ച് വാര്‍ദ്ധക്യത്തില്‍, മരണം നിങ്ങളെ ഇണയില്‍ നിന്ന് വേര്‍പെടുത്തുകയാണെങ്കില്‍, അത് നിങ്ങളുടെ മേല്‍ വരുന്ന ദൗര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്. വാര്‍ദ്ധക്യത്തില്‍, നിങ്ങളുടെ പങ്കാളിയെപ്പോലെ ആരും നിങ്ങളെ വൈകാരികമായി പിന്തുണയ്ക്കാന്‍ വരില്ല. അത് മരണത്തിനു മുമ്പുള്ള പീഡാനുഭവ കാലത്തെ സൂചിപ്പിക്കുന്നു.

ഉപജീവനത്തിനായി മറ്റൊരാളെ ആശ്രയിക്കുന്നത്
ഈ ലോകത്തില്‍ ജനിച്ച ഓരോ സുബോധമുള്ള വ്യക്തിയും സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ളവരാണെന്ന് ചാണക്യന് വിശദീകരിക്കുന്നു. നിങ്ങളുടെ ശരീരമല്ല, ഇച്ഛാശക്തിയും അറിവുമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ആരോഗ്യമുള്ള ഒരാള്‍ക്ക് ഉപജീവനത്തിനായി മറ്റൊരാളെ ആശ്രയിക്കേണ്ടി വന്നാല്‍, അത് ദൗര്‍ഭാഗ്യത്തിന്റെ ലക്ഷണമാണെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
