Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
ചാണക്യനീതി: ഭര്‍ത്താവിനോട് അനിഷ്ടം, ദാമ്പത്യത്തില്‍ ഭാര്യയുടെ അതൃപ്തി തിരിച്ചറിയാം; ഈ 5 ലക്ഷണം ശ്രദ്ധിക്കൂ
ചാണക്യനീതിയെക്കുറിച്ച് എല്ലാവര്ക്കും തന്നെ അറിയാം. ഇന്നും ആളുകള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ജീവിതത്തില്‍ പ്രയോഗിക്കുന്നു. ചാണക്യനയം പിന്തുടരുന്നവര് എപ്പോഴും സന്തോഷകരമായ ജീവിതം നയിക്കുന്നു. സന്തോഷകരമായ ജീവിതത്തിന് ചാണക്യന്റെ വാക്കുകള്‍ വളരെ പ്രധാനമാണ്. ഇന്നത്തെക്കാലത്ത് തിരക്കിനിടയില്‍ നമ്മള് വളരെ പ്രധാനപ്പെട്ട പലതും മറക്കുകയും നമ്മുടെ പ്രിയപ്പെട്ടവരെ മനപൂര്‍വ്വമല്ലെങ്കില്‍ പോലും വേദനിപ്പിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, ചാണക്യ നീതി പിന്തുടരേണ്ടത് ആവശ്യമാണ്.
ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ ചാണക്യന് തന്റെ ചാണക്യനീതിയില്‍ പല കാര്യങ്ങളും പങ്കുവച്ചിട്ടുണ്ട്. പലപ്പോഴും സ്ത്രീകള്‍ അവരുടെ ഭര്‍ത്താവില്‍ സംതൃപ്തരല്ലാത്തതിരിക്കാറുണ്ട്. ഭര്‍ത്താവ് അതിനെക്കുറിച്ച് അറിയണമെന്നില്ല. ഭാര്യമാര്‍ അതൃപ്തരായിരിക്കുമ്പോള് അവരുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കാണാമെന്ന് ചാണക്യന് പറയുന്നു. ചാണക്യ നീതിയില്‍, ഭാര്യമാര്‍ അസംതൃപ്തരായിരിക്കുമ്പോള് കാണിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കി ഏതൊരു ഭര്‍ത്താവിനും തന്റെ ഭാര്യയെ തൃപ്തിപ്പെടുത്താന്‍ കഴിയും. ഭാര്യയുടെ അസംതൃപ്തി മനസിലാക്കിത്തരുന്ന ചാണക്യന് പറയുന്ന ആ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കുറച്ച് മാത്രം സംസാരിക്കുന്നു
ഭാര്യ വളരെ സന്തോഷവതിയായിരിക്കുമ്പോള്‍, അവള് ഭര്‍ത്താവിനോട് ധാരാളം കാര്യങ്ങള്‍ സംസാരിക്കും. നിങ്ങളുടെ ഭാര്യ ഒരുപാട് സംസാരിക്കുന്നവളും പെട്ടെന്ന് നിശബ്ദയാവുകയും ചെയ്താല്‍, അവള് അസംതൃപ്തയാണെന്ന് മനസ്സിലാക്കുക. നിങ്ങളെക്കുറിച്ച് എന്തെങ്കിലും കാരണത്താല്‍ അവള് ദേഷ്യപ്പെടുന്നു എന്നാണ് ഇതിനര്‍ത്ഥം. കുറച്ച് മാത്രം സംസാരിക്കുന്നത് ഭാര്യയ്ക്ക് നിങ്ങളുമായി എന്തോ അതൃപ്തി ഉണ്ടെന്ന് സൂചിപ്പിക്കുന്നു. നിങ്ങള്‍ ഈ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഭാര്യയോട് സംസാരിക്കുകയും എന്താണ് വിഷമ കാരണമെന്നും അറിയുക.

എല്ലാത്തിനോടും ദേഷ്യം
ഭാര്യമാര്‍ക്ക് ഭര്ത്താക്കന്മാര് എത്ര പ്രധാനമാണെന്ന് എല്ലാവര്ക്കും അറിയാം. ഭാര്യ ഒരിക്കലും ഭര്‍ത്താവിനെ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍, ഭാര്യ നിങ്ങളോട് ദേഷ്യപ്പെടാന്‍ തുടങ്ങിയാല്‍, അതായത് വഴക്കുണ്ടാക്കാനും ദേഷ്യപ്പെടാനും തുടങ്ങിയാല്‍, അവള്‍ക്ക് എന്തെങ്കിലും അതൃപ്തിയുണ്ടെന്ന് മനസ്സിലാക്കുക. ഇത് മനസിലാക്കിയാല്‍, നിങ്ങളുടെ അടുത്ത ലക്ഷ്യം ഭാര്യയെ സന്തോഷിപ്പിക്കുക എന്നതായിരിക്കണം.

സ്വന്തം കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു
ഭര്ത്താക്കന്മാരുടെ എല്ലാ ആവശ്യങ്ങളും ഭാര്യമാര്‍ നിറവേറ്റുമെന്ന് പറയാറുണ്ട്. നിങ്ങളുടെ ഭാര്യ പെട്ടെന്ന് നിങ്ങളില്‍ നിന്ന് അകലം പാലിക്കുകയോ അല്ലെങ്കില്‍ അവള് തന്നെക്കുറിച്ച് മാത്രം ചിന്തിക്കുകയോ നിങ്ങളെ പരിപാലിക്കാതിരിക്കുകയോ ചെയ്താല്‍ അവള്‍ക്ക് നിങ്ങളോട് എന്തെങ്കിലും അതൃപ്തിയുണ്ടെന്ന് മനസ്സിലാക്കുക. നിങ്ങള്‍ നിങ്ങളുടെ ഭാര്യയോട് ശാന്തമായി സംസാരിക്കണം. അവളുടെ പ്രശ്നം മനസ്സിലാക്കി, അത് നീക്കണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഭാര്യക്ക് സംതൃപ്തി ലഭിക്കുകയും അവള് നിങ്ങളെ പഴയതുപോലെ സ്നേഹിക്കാന്‍ തുടങ്ങുകയും ചെയ്യും.

വിശ്വാസക്കുറവ്
ഏതൊരു ബന്ധത്തെയും ഒന്നിച്ചു നിര്‍ത്തുന്ന ഘടകമാണ് വിശ്വാസം. ചാണക്യന്റെ അഭിപ്രായത്തില്‍, അസംതൃപ്തയായ ഭാര്യ എപ്പോഴും ഭര്‍ത്താവിനെ അവിശ്വസിക്കുമെന്ന് പറയുന്നു. ഭര്‍ത്താവിന്റെ പെരുമാറ്റത്തെയോ പ്രവര്‍ത്തനങ്ങളെയോ ഭാര്യ അകാരണമായി സംശയിക്കാന്‍ തുടങ്ങിയാല്‍ നിങ്ങളുടെ ബന്ധത്തിന്റെ അവസ്ഥ നിങ്ങള്‍ വീണ്ടും വിലയിരുത്തേണ്ടതുണ്ട് എന്ന് മനസിലാക്കുക.പരസ്പര വിശ്വാസമില്ലെങ്കില്‍ ധാരണയുണ്ടാകില്ല. ക്രമേണ അത് കൂടുതല്‍ വഷളാകുകയും ആത്യന്തികമായി ബന്ധം പൂര്‍ണ്ണമായും തകരുകയും ചെയ്യും.

അസ്വസ്ഥത
അസംതൃപ്തയായ എപ്പോഴും ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ അസ്വസ്ഥരായിരിക്കുമെന്ന് ചാണക്യന് പറയുന്നു. ദാമ്പത്യ ബന്ധത്തില്‍ ഭാര്യ തൃപ്തയല്ലെന്നും ഭര്‍ത്താവിനോട് അവള്‍ക്ക് എന്തോ ഇഷ്ടക്കുറവ് ഉണ്ടെന്നതിന്റെയും ലക്ഷണമാണ് അവര്‍ പെട്ടെന്ന് പ്രകടിപ്പിക്കുന്ന അസ്വസ്ഥത.



Click it and Unblock the Notifications