Latest Updates
-
ശൂല യോഗം ഇന്ന്: വലിയ സാമ്പത്തിക തീരുമാനങ്ങൾ വേണ്ട, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നഷ്ടം ഒഴിവാക്കാം -
മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം! അണുബാധയേൽക്കാതെ പാദങ്ങൾ സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തുവും ശുചിത്വവും ഒത്തുചേരുന്ന ഈ സ്ഥലം ശ്രദ്ധിച്ചോ? -
ഓണം 2026: ഇന്നത്തെ രാഹുകാലം, യമഗണ്ടം, ഗുലികകാലം സമയങ്ങൾ; ഷോപ്പിംഗിനും യാത്രയ്ക്കും മുൻപ് ഇതൊന്ന് നോക്കൂ -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഭാഗ്യവും സുരക്ഷയും ഉറപ്പ്! -
തിരുവോണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സുരക്ഷിതത്വവും ഉറപ്പാക്കാം! -
ബ്യൂട്ടി പാർലറുകളിൽ കോസ്മെറ്റിക് ഇൻജക്ഷൻ എടുക്കരുത്; നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ആ മുന്നറിയിപ്പ് ഇതാ -
ഉത്രട്ടാതി നാളിലെ ശുഭമുഹൂർത്തങ്ങൾ: ഈ 5 രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
140 കിലോയിൽ നിന്ന് 85 കിലോയിലേക്ക്! റാം കപൂർ ഭാരം കുറച്ചത് എങ്ങനെ? കുറുക്കുവഴികളില്ലാത്ത ആ രഹസ്യം -
ശുക്രൻ തുലാം രാശിയിലേക്ക്: സെപ്റ്റംബർ 2-ലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക-പ്രണയ ജീവിതത്തെ എങ്ങനെ ബാധിക്കും?
ചാണക്യനീതി; ഭര്‍ത്താവിന്റെ ഈ 6 ഗുണങ്ങളിലുണ്ട് ഭാര്യയുടെ സംതൃപ്തി, കെട്ടുറപ്പുള്ള ദാമ്പത്യം
മഹാനായ തത്ത്വചിന്തകനും ഉപദേഷ്ടാവും സമര്‍ത്ഥനായ രാഷ്ട്രീയക്കാരനുമായിരുന്നു ചാണക്യന്. അദ്ദേഹം എഴുതിയ നീതി ശാസ്ത്രത്തില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചിട്ടുണ്ട്. ചാണക്യന് തന്റെ നിതി ശാസ്ത്രത്തില്‍ ഒരു വ്യക്തിയുടെ ജീവിതം, സൗഹൃദം, കടമ, പ്രകൃതി, ഭാര്യ, കുട്ടികള്‍, പണം, ബിസിനസ്സ് തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. കൂടാതെ, ഒരു വ്യക്തിയുടെ ചില ഗുണങ്ങളെക്കുറിച്ചും അദ്ദേഹം ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഈ ആറ് ഗുണങ്ങള്‍ ഉള്ള വ്യക്തി, അവന്റെ കുടുംബത്തെ എപ്പോഴും സ്നേഹിക്കുകയും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയും ചെയ്യുന്നു. അത്തരം ഭര്ത്താക്കന്മാരുള്ള സ്ത്രീകളുടെ ജീവിതം എപ്പോഴും സംതൃപ്തി നിറഞ്ഞതുമായിരിക്കും. ഈ ഗുണങ്ങളിലൂടെ തന്റെ ജീവിത പങ്കാളിയെ എപ്പോഴും സന്തോഷിപ്പിക്കാനും കഴിയും. ഭാര്യക്ക് സംതൃപ്തി നല്കാന് ചാണക്യന്റെ അഭിപ്രായത്തില്‍ ഭര്‍ത്താവിന് വേണ്ട ആറ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സത്യസന്ധത
ചാണക്യ നിതി അനുസരിച്ച്, ഒരു മനുഷ്യന് എപ്പോഴും ബന്ധങ്ങളോട് വിശ്വസ്തനായിരിക്കണം. ഭാര്യയോട് വിശ്വസ്തത പുലര്‍ത്തുന്ന വ്യക്തി എപ്പോഴും സന്തോഷകരമായ ജീവിതം നയിക്കുന്നു. സത്യസന്ധനായ ഭര്‍ത്താവ് ഉള്ള ഒരു യുവതി എപ്പോഴും അവളുടെ ദാമ്പത്യത്തില്‍ സംതൃപ്തയായിരിക്കും.

മാന്യമായ പെരുമാറ്റം
ഒരു പുരുഷന് എപ്പോഴും തന്റെ ഭാര്യയെ ബഹുമാനിക്കണം. ഭാര്യയെ ബഹുമാനിക്കുന്ന വ്യക്തി, അവന്റെ ഭാര്യക്ക് എപ്പോഴും സന്തോഷം മാത്രമേ നല്‍കുകയുള്ളൂ. മാന്യമായി പെരുമാറുന്ന ഭര്‍ത്താവുള്ള യുവതികളുടെ ദാമ്പത്യം വളരെ സംതൃപ്തി നിറഞ്ഞതായിരിക്കും.

സമ്പാദ്യത്തില്‍ തൃപ്തിപ്പെടുക
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു പുരുഷന് പണം സമ്പാദിക്കാന്‍ കഠിനാധ്വാനം ചെയ്യണം. അതുവഴി ഭാര്യയുടെയും കുടുംബത്തിന്റെയും എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയും. എന്നാല്‍ എപ്പോഴും പണത്തിനു പിന്നാലെ ഓടരുത്. അങ്ങനെ ചെയ്താല്‍, കുടുംബത്തിന് സമയം നല്കാന് കഴിയാതെ ബന്ധങ്ങള്‍ ദുര്‍ബലമാകും. അത്തരമൊരു സാഹചര്യത്തില്‍, പണത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം ബന്ധങ്ങള്‍ക്ക് നല്‍കണം. സ്വന്തം സമ്പാദ്യത്തില്‍ സന്തോഷം കണ്ടെത്തുന്ന ഭര്‍ത്താവ് ഭാര്യക്കും സന്തോഷം നല്‍കും.

ഉത്തരവാദിത്ത ബോധമുള്ളവര്‍
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഒരു പുരുഷന് തന്റെ ഭാര്യയോടും കുടുംബത്തോടും ഉള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് എപ്പോഴും ബോധവാനായിരിക്കണം. അത്തരമൊരു ഭര്ത്താവിനൊപ്പമായിരിക്കുമ്പോള് അവന്റെ ഭാര്യ എപ്പോഴും സന്തുഷ്ടയും സംതൃപ്തി നിറഞ്ഞവളുമായിരിക്കും.

ജാഗ്രതയുള്ള സ്വഭാവം
ഗാഢനിദ്രയിലും ഒരു നായ ജാഗരൂകരായിരിക്കുന്നതു പോലെ, ഭാര്യയോടും കുടുംബത്തോടും എപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടത് പുരുഷന്റെ കടമയാണ്. നിങ്ങള്‍ എത്ര സുഖമായി ഉറങ്ങിയാലും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനും ശത്രുക്കളോട് ജാഗ്രത പുലര്‍ത്താനും എപ്പോഴും തയ്യാറായിരിക്കണം. അത്തരം പുരുഷന്മാര്ക്കൊപ്പം ഭാര്യ എപ്പോഴും സതൃപ്തയായിരിക്കും.

ഭാര്യയുമായുള്ള ബന്ധം
ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് ശാരീരിക സന്തോഷം ആഗ്രഹിക്കുന്നു. ശാരീരിക സന്തോഷം ലഭിക്കുന്ന സ്ത്രീ ഒരിക്കലും വഴിതെറ്റുകയില്ല. എന്നാല്‍ ഒരു പുരുഷന് തന്റെ ഭാര്യക്ക് ശാരീരിക സംതൃപ്തി നല്കാന് കഴിയുന്നില്ലെങ്കില്‍ ആ സ്ത്രീ അപരിചിതനുമായി ബന്ധം സ്ഥാപിക്കും. അതിനാല്‍, ഒരു പുരുഷന് തന്റെ ഭാര്യയെ ശാരീരിക സുഖത്തിന്റെ കാര്യത്തില്‍ എപ്പോഴും തൃപ്തിപ്പെടുത്തണം.



Click it and Unblock the Notifications