Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ചാണക്യനീതി; സ്ത്രീകളുടെ ഈ 4 ശീലം ഭര്‍ത്താവിനും കുടുംബത്തിനും ആപത്ത്, ജീവിതം നരകം
പൗരാണിക ഭാരതത്തില്‍ ജീവിച്ചിരുന്ന മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു ചാണക്യന്. അദ്ദേഹം തന്റെ ചിന്തകള്‍ ചാണക്യനീതി എന്ന പുസ്തകത്തില്‍ കുറിച്ചുവച്ചിട്ടുണ്ട്. ഇതില്‍ പണം, ആരോഗ്യം, ബിസിനസ്സ്, ദാമ്പത്യ ജീവിതം, സമൂഹം, ജീവിത വിജയം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം നീതി ശാസ്ത്രത്തില്‍ സ്ത്രീകളെക്കുറിച്ച് പല കാര്യങ്ങളും ചാണക്യന് പറഞ്ഞിട്ടുണ്ട്.
ചില ശീലങ്ങള്‍ കാരണം സ്ത്രീകള്‍ എപ്പോഴും കുടുംബത്തിന് അസ്വസ്ഥത സൃഷ്ടിക്കുമെന്ന് ചാണക്യന് പറയുന്നു. ഒരു സ്ത്രീ അവളുടെ ചില ദോഷഗുണങ്ങള്‍ കൊണ്ട് മുഴുവന്‍ കുടുംബത്തെയും പ്രശ്നത്തിലാക്കും. ഈ ശീലങ്ങള്‍ ആധിപത്യം പുലര്‍ത്തിയാല്‍ ഭാര്യയുടെ മാത്രമല്ല കുടുംബത്തിന്റെയാകെ ജീവിതം നരകമാകും. ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകളുടെ അത്തരം ശീലങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

രോഗങ്ങളെ അവഗണിക്കുന്നു
ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് പലപ്പോഴും തങ്ങളുടെ രോഗങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കുന്ന സ്വഭാവമുണ്ട്. അവള്‍ക്ക് സുഖമില്ലാത്തപ്പോള്‍ പോലും, ഇത് ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ മുന്നില്‍ അവര്‍ തുറന്നുപറയില്ല. അവര്‍ സ്വയമേ സമ്മര്‍ദ്ദം നേരിടുന്നു, ഇത് അവരുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ആരോടും പറയാതെ അടക്കിപ്പിടിച്ച രോഗങ്ങള്‍ വളരെക്കാലമായി ശരിയായ ചികിത്സ ലഭിക്കാതെ വഷളാകാന്‍ തുടങ്ങുന്നു. ഇതുമൂലം അവര്‍ക്കു മാത്രമല്ല, കുടുംബത്തിനും കഷ്ടത നേരിടേണ്ടി വരുന്നു. അതുകൊണ്ട് സ്ത്രീകള്‍ തങ്ങളുടെ അസുഖത്തെക്കുറിച്ച് ഒരിക്കലും മറച്ചുവെക്കരുതെന്ന് ചാണക്യ നീതിയില്‍ പറയുന്നു.

കള്ളം പറയുന്ന ശീലം
സ്ത്രീകള്‍ പല കാര്യങ്ങളിലും കള്ളം പറയുമെന്നും ഈ ശീലം മൂലം അവര്‍ പലതവണ പ്രശ്നത്തിലാകുമെന്നും ചാണക്യന് പറയുന്നു. എന്നിരുന്നാലും, പുരുഷന്മാര്ക്കും കള്ളം പറയുന്ന ശീലമുണ്ട്. എന്നാല്‍ വീട്ടിലെ സ്ത്രീകള്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവര്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും ചാണക്യന് പറയുന്നു. ഒരു നുണക്ക് കുറച്ച് സമയത്തേക്ക് സന്തോഷം നല്‍കാനാകും, എന്നാല്‍ സത്യം അധികകാലം മറച്ചുവെക്കാനാവില്ല. സത്യം പുറത്തുവരുമ്പോള്‍ കുടുംബത്തിലെ സന്തോഷവും ഇല്ലാതാകും. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

എല്ലാ കാര്യങ്ങളും സമ്മതിക്കുന്നു
പലപ്പോഴും സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്റെയോ കുടുംബാംഗങ്ങളുടെയോ എല്ലാ തീരുമാനങ്ങളെയും അംഗീകരിക്കുന്നു. ഒരു കാര്യത്തെയും അവര്‍ എതിര്‍ക്കില്ല. ആര്‍ക്കും മുഷിപ്പ് തോന്നാതിരിക്കാനാണ് വഅവര്‍ ഇങ്ങനെ ചെയ്യുന്നത്. അത് തെറ്റാണ്, അതുകൊണ്ടാണ് അവര്‍ക്ക് പിന്നീട് ഖേദിക്കേണ്ടിവരുന്നു. സ്ത്രീകളും തങ്ങളുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കണമെന്നും അവരുടെ ആത്മാഭിമാനം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ചാണക്യന് ചാണക്യ നിതിയില്‍ പറഞ്ഞിട്ടുണ്ട്.

അഭിപ്രായങ്ങള്‍ മറച്ചുവയ്ക്കുന്നു
സന്തുഷ്ടമായ കുടുംബത്തിനും ദാമ്പത്യ ജീവിതത്തിനുമായി ഭാര്യാഭര്ത്താക്കന്മാര് ഒരേ അഭിപ്രായം പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും വീട്ടുകാരുടെയോ ഭര്‍ത്താവിന്റെയോ മുന്നില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയാതെവരുന്നു. കുടുംബത്തിലെ വഴക്കുകള്‍ ഒഴിവാക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അതിനുശേഷം പലപ്പോഴും അവര്‍ ഖേദിക്കുന്നു. അത് പുരുഷനായാലും സ്ത്രീയായാലും അവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അഭിപ്രായം പറയണമെന്ന് ചാണക്യന് പറയുന്നു.

ചാണക്യന്റെ അഭിപ്രായത്തില്‍ ഉത്തമ ഭാര്യയുടെ ഗുണങ്ങള്‍
* മൃദുലമായി സംസാരിക്കുന്നവര്‍
* പണം ലാഭിക്കുന്നവര്‍
* നല്ല സ്വഭാവഗുണം ഉള്ളവള്‍
* സംസ്കാരം ഉള്ളവര്‍
* ദൈവ വിശ്വാസികള്‍
* ബന്ധങ്ങളെ യോജിപ്പിക്കുന്നവള്‍
* ക്ഷമാശീലമുള്ളവള്



Click it and Unblock the Notifications
