Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
ചാണക്യനീതി; സ്ത്രീകളുടെ ഈ 7 ശീലം തെറ്റിലേക്ക് എത്തിക്കും, പ്രശ്നങ്ങളില്‍ ചാടിക്കും
മഹാനായ നയതന്ത്രജ്ഞനും പണ്ഡിതനും സാമ്പത്തിക വിദഗ്ധനുമായിരുന്നു ചാണക്യന്. അദ്ദേഹം തന്റെ നീതിശാസ്ത്രത്തില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. വിജയകരമായ ദാമ്പത്യ ജീവിതത്തിനായി അദ്ദേഹം തന്റെ ചാണക്യനീതിയിലൂടെ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദാമ്പത്യബന്ധത്തില്‍ മാധുര്യം നിലനിര്‍ത്താന്‍ ഭാര്യാഭര്ത്താക്കന്മാര് എന്തൊക്കെ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം, എന്തൊക്കെ തെറ്റുകള്‍ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങള്‍ ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്.
ഇതുകൂടാതെ, ഒരു വ്യക്തിയുടെ സ്വഭാവത്തെയും ഗുണങ്ങളെയും കുറിച്ചും അദ്ദേഹം ഇതില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ സ്ത്രീകളുടെ ചില സ്വഭാവങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ഈ 7 സ്വഭാവം അവരെ പ്രശ്നങ്ങളില്‍ ചെന്ന് ചാടിക്കുമെന്ന് ചാണക്യന് പറയുന്നു.

ദേഷ്യം
ചാണക്യനീതിയുടെ അഭിപ്രായത്തില്‍ മിക്ക സ്ത്രീകള്‍ക്കും ഈ പോരായ്മയുണ്ട്. അവര്‍ ദേഷ്യപ്പെട്ടാല്‍ ഒന്നും ചിന്തിക്കാതെ സംസാരിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ അവരുടെ പ്രശ്നങ്ങള്‍ പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.

കള്ളം പറയുന്ന ശീലം
ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ അവരുടെ സ്വാര്‍ത്ഥ ലാഭത്തിനായി കള്ളങ്ങള്‍ പറയുന്നവരാണ്. ചാണക്യ നയമനുസരിച്ച്, കുട്ടിക്കാലം മുതല്ക്കേ ഈ ശീലം അവരില്‍ നിലനില്ക്കുന്നു. ചില അവസ്ഥകളില്‍ നിന്നും രക്ഷപ്പെടാന്‍ സ്ത്രീകള്‍ ഒരു മടിയുമില്ലാതെ കള്ളം പറയുന്നു. അത്തരം സ്ത്രീകള്‍ വിശ്വാസവഞ്ചനയും കാണിക്കുന്നു.

വഞ്ചന
വഞ്ചനയില്‍ സ്ത്രീകള്‍ വിദഗ്ധരാണെന്നാണ് ചാണക്യനീതി പറയുന്നത്. ചാണക്യന്റെ അഭിപ്രായത്തില്‍, സ്ത്രീകള്‍ പലപ്പോഴും അവരുടെ സ്വാര്‍ത്ഥത ലാഭത്തിനായി മധുരമായ സംസാരത്തിലൂടെ മറ്റുള്ളവരെ കുടുക്കുന്നു. ആവശ്യം കഴിയുമ്പോള്‍ അവരെ പുറംതള്ളുന്നു.

ധൈര്യം
സ്ത്രീകള്‍ വീട്ടില്‍ വളരെ ശാന്തരായിരിക്കാം. പക്ഷേ എന്തെങ്കിലും സംഭവിക്കുമ്പോള്‍, നിങ്ങള്‍ക്ക് സങ്കല്പ്പിക്കാന് പോലും കഴിയാത്തത്ര ധൈര്യം അവര്‍ക്ക് പെട്ടെന്ന് ലഭിക്കും. ചിലപ്പോള്‍ അവരുടെ ഈ ധൈര്യം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ധൈര്യമുള്ളവരായിരിക്കുന്നത് നല്ലതാണെങ്കിലും അമിത ധൈര്യം പലപ്പോഴും പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ചാണക്യന് പറയുന്നു.

സ്വാര്‍ത്ഥത
സ്ത്രീകള്‍ അവരുടെ ജോലികള്‍ പൂര്‍ത്തിയാക്കാനായി എന്തു വിട്ടുവീഴ്ച ചെയ്യാനും തയാറാണ്. അവര്‍ ചില കാര്യങ്ങളില്‍ വളരെ സ്വാര്‍ത്ഥരായി പെരുമാറുന്നു. ഈ ഗുണം എല്ലാ സ്ത്രീകളിലും സഹജമാണ്.

ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്ന ശീലം
ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ പലപ്പോഴും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ചെയ്യാറുണ്ട്. ചിന്തിക്കാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവര്‍ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടി വരുന്നു. എന്തെങ്കിലും കാര്യം ചെയ്യുന്നതിനുമുമ്പ് സ്ത്രീകള്‍ കൂടുതലായി ചിന്തിക്കാറില്ല. ഇക്കാരണത്താല്‍ അവള് പലപ്പോഴും പിന്നീട് പശ്ചാത്തപിക്കേണ്ടിവരുന്ന മണ്ടത്തരങ്ങള്‍ ചെയ്യുന്നു. സ്ത്രീകള്‍ കൂടുതലായി വികാരഭരിതരുമാണ്.

അത്യാഗ്രഹം
ജന്മനാ തന്നെ കാര്യങ്ങള്‍ ചിട്ടയോടെ ചെയ്യുന്ന ഗുണം സ്ത്രീകള്‍ക്കുണ്ട്. ഈ ഗുണം ഒട്ടുമിക്ക സ്ത്രീകളിലും കാണാമെങ്കിലും കൂടുതല്‍ കൂടുതല്‍ പണം നേടാനുള്ള ആഗ്രഹം സ്ത്രീകളില്‍ ശക്തമാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് അത്യാഗ്രഹമുണ്ട്. പണം, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ അവരുടെ മനസ്സ് ഒരിക്കലും തൃപ്തിപ്പെടില്ല. സ്ത്രീകള്‍ക്ക് ശരിയും തെറ്റും സംബന്ധിച്ച് യാതൊരു ധാരണയുമില്ല. അവര്‍ പണത്തോടുള്ള അഭിനിവേശത്തിലായിരിക്കും. ഈ പോരായ്മ സ്ത്രീകളെ തെറ്റായ പാതയിലേക്ക് നയിക്കുന്നു.



Click it and Unblock the Notifications
