ചാണക്യനീതി: നിങ്ങളുടെ ഈ 8 ദുശ്ശീലങ്ങള്‍ മാറ്റിയാല്‍ ലക്ഷ്മീകൃപയാല്‍ ഉയര്‍ച്ചയും സമ്പത്തും സുനിശ്ചിതം

മഹത്തായ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്ര വിദഗ്ധനുമായിരുന്നു ചാണക്യന്‍. ചാണക്യന്റെ തന്ത്രങ്ങളാണ് ചന്ദ്രഗുപ്ത മൗര്യനെ ചക്രവര്‍ത്തിയാക്കി മാറ്റിയത്. ചാണക്യന്റെ നയങ്ങള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണെന്ന് കരുതപ്പെടുന്നു. കേള്‍ക്കാന്‍ ബുദ്ധിമുട്ടായി തോന്നുമെങ്കിലും, ഒരിക്കല്‍ ചാണക്യന്റെ നയങ്ങള്‍ ജീവിതത്തില്‍ സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് നല്ലൊരു ജീവിതം നയിക്കാന്‍ സാധിക്കുന്നു.

ജീവിതത്തില്‍ സന്തോഷവും സൗകര്യങ്ങളും ലഭിക്കണമെങ്കില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ലക്ഷ്മീകൃപ ഇല്ലെങ്കില്‍ ജീവിതം കഠിനമാകുന്നു. ഐശ്വര്യത്തിന്റെ കാവലാളായി മനുഷ്യര്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. മനുഷ്യരെന്ന നിലയില്‍ നാം ഭൗതികമായ സന്തോഷത്തിനും ആവശ്യങ്ങള്‍ക്കും പിന്നാലെ സഞ്ചരിക്കുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല. നമ്മുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍, സമ്പത്തും ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ആവശ്യമാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും ലഭിക്കുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ലക്ഷ്മി ദേവി കോപിച്ചാല്‍, ആ വ്യക്തിയുടെ ജീവിതം ദാരിദ്ര്യത്തിലാകുന്നു. ചാണക്യന്‍ തന്റെ ചാണക്യ നീതിയില്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ചില മോശം ശീലങ്ങള്‍ ലക്ഷ്മീദേവിയെ കോപിപ്പിക്കും. അതിനാല്‍ ഒരു വ്യക്തി തന്റെ ജീവിതത്തില്‍ നിന്ന് ഇത്തരം ദുശ്ശീലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ചാണക്യന്‍ പറയുന്നു.

ദുര്‍ചെലവ് നിര്‍ത്തുക

ദുര്‍ചെലവ് നിര്‍ത്തുക

ധന ലക്ഷ്മി വളരെ ചഞ്ചലയാണെന്നാണ് ചാണക്യന്‍ പറയുന്നത്. ലക്ഷ്മിയെ ബഹുമാനിക്കാത്തിടത്ത് ദാരിദ്ര്യം കുടികൊള്ളുന്നു. സ്വന്തം സമ്പത്തില്‍ അഹങ്കാരും കൊള്ളുകയും അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുകയും ചെയ്യുന്നവര്‍ സ്വന്തം നാശത്തിന്റെ പാത തിരഞ്ഞെടുക്കുന്നുവെന്ന് ചാണക്യന്‍ പറയുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് നിങ്ങളെ പ്രശ്‌നങ്ങളിലേക്ക് നയിക്കും. പണത്തെ ബഹുമാനിക്കാത്തവര്‍ക്ക് ലക്ഷ്മി ഒരിക്കലും അനുഗ്രഹം നല്‍കില്ലെന്ന് ചാണക്യനീതിയില്‍ പറയുന്നു. അതിനാല്‍ നിങ്ങളുടെ ഈ ശീലം ഉടന്‍ നിര്‍ത്തുക.

സമയത്തിന്റെ മൂല്യം മനസിലാക്കുക

സമയത്തിന്റെ മൂല്യം മനസിലാക്കുക

ജീവിത പുരോഗതിയില്‍ സമയത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍, സമയത്തെ ഒരു അമൂല്യ വസ്തുവായി കണക്കാക്കാത്ത വ്യക്തിക്ക് ഒരുക്കലും ലക്ഷ്മിദേവിയുടെ പിന്തുണ ലഭിക്കില്ല. വെറുതേ സമയം പാഴാക്കി കളയുന്നവരോട് ലക്ഷ്മീദേവി ദേഷ്യപ്പെടുന്നു. ജീവിതകാലം മുഴുവന്‍ അവര്‍ പണത്തിനായി കഷ്ടപ്പെടേണ്ടി വരുന്നു. അതിനാല്‍ സമയത്തിന്റെ മൂല്യമറിഞ്ഞ് ജീവിക്കുന്നത് ലക്ഷ്മീകൃപ ലഭിക്കാനുള്ള ഒരു വഴിയാണ്.

മോശം പെരുമാറ്റം പാടില്ല

മോശം പെരുമാറ്റം പാടില്ല

മുതിര്‍ന്നവരെയും പണ്ഡിതന്മാരെയും സ്ത്രീകളെയും അനാദരിക്കുന്നവരെ ലക്ഷ്മീ ദേവി ശിക്ഷിക്കുമെന്ന് ചാണക്യന്‍ പറയുന്നു. ദിവസവും വഴക്കുകള്‍ പതിവാകുന്ന വീട്ടിലും മാതാപിതാക്കളോട് കോപിക്കുന്നവരുടെ വീട്ടിലും ലക്ഷ്മീദേവി വസിക്കില്ല. അവര്‍ക്ക് സന്തോഷമോ സമാധാനമോ ലഭിക്കില്ല. ചാണക്യന്റെ അഭിപ്രായത്തില്‍ നിങ്ങളുടെ മോശം പെരുമാറ്റ ശീലം നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ലക്ഷ്മീകൃപ കൈവരുന്നതായിരിക്കും.

ദുശ്ശീലങ്ങള്‍ വേണ്ടേ വേണ്ട

ദുശ്ശീലങ്ങള്‍ വേണ്ടേ വേണ്ട

കോപം, അഹങ്കാരം, ചൂതാട്ടം, വഞ്ചന തുടങ്ങിയ ദുശ്ശീലങ്ങള്‍ക്ക് അടിമയായ ഒരാള്‍ക്ക് ഒരിക്കലും ലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കില്ലെന്ന് ചാണക്യന്‍ പറയുന്നു. പണം വരുമ്പോള്‍, ഈ മോശം ശീലങ്ങള്‍ക്ക് ഒരു വ്യക്തി സ്വയമേ അടിമപ്പെടുന്നു. ഈ ശീലങ്ങള്‍ നിയന്ത്രിച്ച് നല്ലൊരു ജീവിതം ജീവിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് എപ്പോഴും ലക്ഷ്മീകൃപ ലഭിക്കുമെന്ന് ചാണക്യന്‍ പറയുന്നു.

അത്യാഗ്രഹം പാടില്ല

അത്യാഗ്രഹം പാടില്ല

ചാണക്യന്റെ അഭിപ്രായത്തില്‍ നിങ്ങളുടെ വളര്‍ച്ച തടയുന്ന മറ്റൊരു ശീലമാണ് അത്യാഗ്രഹം. അത്യാഗ്രഹിയായ ഒരു വ്യക്തിക്ക് ഒരിക്കലും സമൂഹത്തില്‍ ബഹുമാനം ലഭിക്കില്ല. അവരുടെ വീട്ടില്‍ ലക്ഷ്മി ദേവി ഒരിക്കലും വസിക്കില്ല. അത്തരം ആളുകള്‍ അവരുടെ അത്യാഗ്രഹത്തില്‍ അന്ധരാകുന്നു. അവര്‍ തങ്ങളുടെ സ്വന്തബന്ധങ്ങള്‍ മറന്ന് സ്വന്തം നേട്ടത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. അത്തരക്കാരോട് ലക്ഷ്മീദേവി ഒരിക്കലും ക്ഷമിക്കില്ലെന്നും ചാണക്യനീതിയില്‍ വിവരിക്കുന്നു.

പരുഷമായി സംസാരിക്കരുത്

പരുഷമായി സംസാരിക്കരുത്

ചാണക്യന്റെ അഭിപ്രായത്തില്‍, മറ്റുള്ളവരോട് പരുഷമായി സംസാരിക്കുന്നവരോട് ലക്ഷ്മീദേവി കോപിക്കുന്നു. സംസാരത്തില്‍ മാധുര്യം നിലനിര്‍ത്താത്തവര്‍ക്ക് ലക്ഷ്മി ദേവിയുടെ കൃപ അധികകാലം ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. അതിനാല്‍ എപ്പോഴും എല്ലാവരോടും മധുരമായി മാത്രം സംസാരിക്കുക. ചാണക്യന്റെ അഭിപ്രായത്തില്‍, എപ്പോഴും കലഹങ്ങളും വഴക്കുകളുമുള്ള വീട്ടില്‍ ലക്ഷ്മി ദേവി വസിക്കില്ല. അതിനാല്‍ ഒരിക്കലും നിങ്ങള്‍ വീട്ടില്‍ വഴക്കുകള്‍ ഉണ്ടാക്കരുത്. ഈ മോശം ശീലം ഉപേക്ഷിച്ചാല്‍ ലക്ഷ്മീദേവി തീര്‍ച്ചയായും നിങ്ങള്‍ക്ക് ആശ്വര്യം ചൊരിയും.

വീട്ടില്‍ ഇറച്ചിയും മദ്യവും കയറ്റരുത്

വീട്ടില്‍ ഇറച്ചിയും മദ്യവും കയറ്റരുത്

വീട്ടില്‍ ഇറച്ചിയും മദ്യവും കയറ്റരുതെന്ന് ചാണക്യന്‍ പറയുന്നു. അത്തരമൊരു വീട്ടില്‍ ലക്ഷ്മി ദേവി താമസിക്കില്ലെന്ന് ചാണക്യ നിതിയില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. ഇത്തരം ദുശ്ശീലം വളര്‍ത്തുന്നവര്‍ക്ക് ലക്ഷ്മീ കൃപ അപ്രാപ്യമാകുന്നു. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിങ്ങളെ ചുറ്റിപ്പറ്റി വരാന്‍ തുടങ്ങും.

മറ്റുള്ളവരെ അപമാനിക്കാതിരിക്കുക

മറ്റുള്ളവരെ അപമാനിക്കാതിരിക്കുക

മറ്റുള്ളവരെ അപമാനിക്കുന്നവര്‍ക്ക് ഒരിക്കലും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കില്ലെന്ന് ചാണക്യന്റെ പറയുന്നു. മറ്റുള്ളവരെ അപമാനിച്ചാല്‍ നിങ്ങള്‍ക്ക് ശത്രുക്കള്‍ പെരുകുമെന്നും അത് ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നും ചാണക്യന്‍ പറയുന്നു. ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തിനായി ഒരു വ്യക്തി ഇത്തരമൊരു മോശം ശീലത്തില്‍ നിന്ന് വിട്ടുനില്‍ക്കണം.

Story first published: Saturday, January 7, 2023, 15:39 [IST]
X
Desktop Bottom Promotion