Just In
- 2 min ago
വിഘ്നങ്ങള്‍ നീക്കും ഗണേശോത്സവം; പൂജാമുഹൂര്ത്തവും ആരാധനാ രീതിയും
- 56 min ago
ആമസോണ്‍ സെയില്‍; ഹെല്‍ത്ത് ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്
- 1 hr ago
Budh Gochar August 2022: ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്നങ്ങളുയരും ഈ 3 രാശിക്ക്
- 5 hrs ago
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
Don't Miss
- Automobiles
പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??
- Movies
'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ
- Finance
ബാങ്കിനെ വെല്ലും പലിശയും സുരക്ഷയും; 7.15 ശതമാനം പലിശ നൽകുന്ന റിസർവ് ബാങ്ക് നിക്ഷേപം
- News
'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ
- Sports
IND vs ZIM: ദീപക് കളിയിലെ താരമായി, പക്ഷെ 'അവന് അല്‍പ്പം ഭയപ്പെട്ടു', ചൂണ്ടിക്കാട്ടി കൈഫ്
- Travel
ലോക ഫോട്ടോഗ്രഫി ദിനം: യാത്രകളിലെ ഫോട്ടോഗ്രഫി മികച്ചതാക്കാം..ക്യാമറ ബാഗില്‍ വേണം ഈ സാധനങ്ങള്‍
- Technology
Nothing Phone 1: നത്തിങ് ഫോൺ 1 ന് വില കൂട്ടി; ഇതാണ് കാരണം
ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്
ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും. വിവിധ ശാസ്ത്രങ്ങളില്‍ നിന്ന് ചാണക്യന് തിരഞ്ഞെടുത്തതായി പറയപ്പെടുന്ന പഴഞ്ചൊല്ലുകളുടെ ഒരു ശേഖരമാണ് ചാണക്യനീതി. നിങ്ങള്‍ വിശദമായി ഇത് നോക്കുകയാണെങ്കില്‍, നമ്മുടെ ദൈനംദിന ജീവിതത്തിന് ഉപകാരപ്പെടുന്ന ധാരാളം പാഠങ്ങള്‍ നിങ്ങള്‍ക്ക് പഠിക്കാം.
Most
read:
2022
മെയ്
മാസത്തിലെ
പ്രധാന
ദിനങ്ങളും
ആഘോഷങ്ങളും
ബി.സി മൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന അധ്യാപകനും തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും നിയമജ്ഞനും രാജ ഉപദേശകനുമായിരുന്നു ചാണക്യന്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വളരെ പ്രസിദ്ധമാണ്. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്ക്കുന്നതും. ഒരു വ്യക്തി ജീവിക്കാന്‍ തിരഞ്ഞെടുക്കാന്‍ പാടില്ലാത്ത ഇടങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചിട്ടുണ്ട്. അത്തരം സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് കഷ്ടതകള്‍ മാത്രമേ സമ്മാനിക്കൂ. കൂടുതലറിയാന്‍ ലേഖനം വായിക്കൂ.

ബഹുമാനം ലഭിക്കാത്ത നാട്
ബഹുമാനം ലഭിക്കാത്ത നാട് ഒരു വ്യക്തിയുടെ താമസത്തിന് അനുയോജ്യമല്ല. അവിടെ നിങ്ങള്‍ക്ക് ബഹുമാനം ലഭിച്ചില്ലെങ്കില്‍, അത് നിങ്ങളുടെ വ്യക്തിജീവിതത്തിനും തൊഴില്‍പരമായ ജീവിതത്തിനും വിനാശകരമായിരിക്കും. അത്തരമൊരു സ്ഥലത്ത് ഒരു ജോലിയും നിങ്ങളെ ഉന്നതിയിലെത്താന്‍ സഹായിക്കില്ല. അതുപോലെ, നാട്ടുകാരില്‍ നിന്നുള്ള അനാദരവ് നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുകയും വ്യക്തിജീവിതത്തെ ബാധിക്കുകയും ചെയ്യും.

വരുമാനം ഇല്ലാത്ത നാട്
വരുമാനമില്ലാത്ത ഒരു സ്ഥലം താമസിക്കാന്‍ തിരഞ്ഞെടുക്കരുതെന്ന് ചാണക്യന് പറയുന്നു. വരുമാനമോ വരുമാന മാര്‍ഗമോ ഇല്ലാത്തതിനാല്‍, അത്തരമൊരു സ്ഥലത്ത് അതിജീവനം അസാധ്യമാണ്. ഒരു വ്യക്തിക്ക് സ്വയം അതിജീവിക്കാന്‍ കഴിയുകയില്ല, ഒരു തൊഴിലും ഇല്ലാതെ നിങ്ങള്‍ക്ക് ബഹുമാനവും നേടാനാവില്ല.
Most
read:2022
മെയ്
മാസത്തിലെ
പ്രധാന
ഉത്സവങ്ങളും
ആഘോഷങ്ങളും

സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത സ്ഥലം
സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഇല്ലാത്ത സ്ഥലത്ത് നിങ്ങള്‍ താമസിക്കരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ നമ്മെ സഹായിക്കാന്‍ നമ്മുടെ വ്യക്തിപരമായ പരിചയക്കാര്‍ക്ക് മാത്രമേ കഴിയൂ. നിങ്ങള്‍ അപരിചിതമായ ഒരു നാട്ടിലായിരിക്കുമ്പോള്‍ സഹായത്തിനായി അവരെ ബന്ധപ്പെടാം. എന്നിരുന്നാലും അത്തരം സഹായം ലഭ്യമല്ലാത്തപ്പോള്‍, അത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കിയേക്കാം.

വിവരങ്ങള്‍ ലഭ്യമല്ലാത്തയിടം
വിവരശേഖരണം സാധ്യമല്ലാത്ത സ്ഥലം താമസിക്കാന്‍ നല്ലതല്ല. അപരിചിതമായ ഒരു ദേശത്തായിരുന്നാല് നിങ്ങളുടെ ആവശ്യകതകള്‍ക്കനുസരിച്ച് ഒരാള്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടിവരുമെന്നതിനാല്, സ്വയം അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും മാധ്യമം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍, ചാണക്യന് പറയുന്നത്, ഈ സാഹചര്യങ്ങളിലൊന്ന് നിലനില്‍ക്കുന്ന സ്ഥലത്ത് താമസിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, നാല് സാഹചര്യങ്ങളും നിലനില്‍ക്കുന്ന സ്ഥലം ഉടന്‍ തന്നെ ഉപേക്ഷിക്കണം.
Most
read:ഫെങ്
ഷൂയി
പ്രകാരം
ഭാഗ്യവും
സമ്പത്തും
വരുത്താന്‍
വീട്ടില്‍
വളര്‍ത്തേണ്ട
ചെടികള്‍

ഭക്ഷണമില്ലാത്ത ഇടം
ഭക്ഷണത്തിനോ വ്യാപാരത്തിനോ വിഭവങ്ങള്‍ ഇല്ലാത്തിടത്ത് ഒരാള്‍ താമസിക്കാന്‍ പാടില്ല. നിലനില്‍പ്പിന് ഉപജീവനമാര്‍ഗം ആവശ്യമാണ്. വിഭവങ്ങളില്ലാതെ ഒരാള്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല, മറ്റുള്ളവരെ സഹായിക്കാനും കഴിയില്ല. അതിനാല്‍, കച്ചവടത്തിലൂടെ ഉപജീവനം നേടാന്‍ കഴിയുന്ന ഒരു സ്ഥലം വേണം നിങ്ങള്‍ തിരഞ്ഞെടുക്കാന്‍.

അക്രമമുള്ള നാട്
ഏതെങ്കിലും തരത്തിലുള്ള ഭയമോ ജീവന് ഭീഷണിയോ ഉള്ള സ്ഥലത്ത് ഒരാള്‍ ഒരിക്കലും താമസിക്കരുത്. സാമൂഹികമായി ക്രമസമാധാനം പാലിക്കാത്ത സ്ഥലത്ത് ഒരിക്കലും താമസിക്കരുതെന്നും ചാണക്യന് പറയുന്നു, കാരണം അത്തരമൊരു സ്ഥലം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഭീഷണിയാകും. ഒരു വ്യക്തി തന്റെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി നിയമങ്ങള്‍ ലംഘിക്കുകയും നാടിന് ഭീഷണിയാവുകയും ചെയ്യാത്തിടത്ത് വേണം ഒരാള്‍ താമസിക്കാന്‍.
Most
read;ഐശ്വര്യത്തിന്റെ
ലക്ഷണങ്ങളാണ്
നിങ്ങള്‍
കാണുന്ന
ഈ
സ്വപ്നങ്ങള്‍

സ്വാര്‍ത്ഥരായ ആളുകള്‍ക്ക് ഇടയില്‍
ആളുകള്‍ നിസ്വാര്‍ത്ഥരും വലിയ ഉപാധികള്‍ക്കായി ത്യാഗം ചെയ്യുന്നവരുമായ സ്ഥലത്ത് ഒരാള്‍ താമസിക്കണം, അല്ലാത്തപക്ഷം ജീവിതം കഠിനമാകും. സ്വാര്‍ത്ഥതയുള്ള ആളുകളുടെ കൂടെ ഒരിക്കലും ജീവിക്കരുത്. അതുപോലെ ആളുകള്‍ക്ക് ദാനം ചെയ്യാന്‍ കഴിയാത്ത അല്ലെങ്കില്‍ ക്ഷമിക്കാനുള്ള വികാരം ഇല്ലാത്ത ഒരു സ്ഥലത്ത് നിങ്ങള്‍ താമസിക്കരുത്. മോശം സമയത്തും നല്ല സമയത്തും ആളുകള്‍ നിങ്ങളുടെ സഹായത്തിനെത്തുന്ന സ്ഥലത്ത് വേണം ജീവിക്കാന്‍.