For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌

|

ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും. വിവിധ ശാസ്ത്രങ്ങളില്‍ നിന്ന് ചാണക്യന്‍ തിരഞ്ഞെടുത്തതായി പറയപ്പെടുന്ന പഴഞ്ചൊല്ലുകളുടെ ഒരു ശേഖരമാണ് ചാണക്യനീതി. നിങ്ങള്‍ വിശദമായി ഇത് നോക്കുകയാണെങ്കില്‍, നമ്മുടെ ദൈനംദിന ജീവിതത്തിന് ഉപകാരപ്പെടുന്ന ധാരാളം പാഠങ്ങള്‍ നിങ്ങള്‍ക്ക് പഠിക്കാം.

Most read: 2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളുംMost read: 2022 മെയ് മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

ബി.സി മൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന അധ്യാപകനും തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും നിയമജ്ഞനും രാജ ഉപദേശകനുമായിരുന്നു ചാണക്യന്‍. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വളരെ പ്രസിദ്ധമാണ്. അതിനാലാണ് ചാണക്യനീതി ഇന്നും ശ്രദ്ധേയമായി നിലനില്‍ക്കുന്നതും. ഒരു വ്യക്തി ജീവിക്കാന്‍ തിരഞ്ഞെടുക്കാന്‍ പാടില്ലാത്ത ഇടങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചിട്ടുണ്ട്. അത്തരം സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് കഷ്ടതകള്‍ മാത്രമേ സമ്മാനിക്കൂ. കൂടുതലറിയാന്‍ ലേഖനം വായിക്കൂ.

ബഹുമാനം ലഭിക്കാത്ത നാട്

ബഹുമാനം ലഭിക്കാത്ത നാട്

ബഹുമാനം ലഭിക്കാത്ത നാട് ഒരു വ്യക്തിയുടെ താമസത്തിന് അനുയോജ്യമല്ല. അവിടെ നിങ്ങള്‍ക്ക് ബഹുമാനം ലഭിച്ചില്ലെങ്കില്‍, അത് നിങ്ങളുടെ വ്യക്തിജീവിതത്തിനും തൊഴില്‍പരമായ ജീവിതത്തിനും വിനാശകരമായിരിക്കും. അത്തരമൊരു സ്ഥലത്ത് ഒരു ജോലിയും നിങ്ങളെ ഉന്നതിയിലെത്താന്‍ സഹായിക്കില്ല. അതുപോലെ, നാട്ടുകാരില്‍ നിന്നുള്ള അനാദരവ് നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുകയും വ്യക്തിജീവിതത്തെ ബാധിക്കുകയും ചെയ്യും.

വരുമാനം ഇല്ലാത്ത നാട്

വരുമാനം ഇല്ലാത്ത നാട്

വരുമാനമില്ലാത്ത ഒരു സ്ഥലം താമസിക്കാന്‍ തിരഞ്ഞെടുക്കരുതെന്ന് ചാണക്യന്‍ പറയുന്നു. വരുമാനമോ വരുമാന മാര്‍ഗമോ ഇല്ലാത്തതിനാല്‍, അത്തരമൊരു സ്ഥലത്ത് അതിജീവനം അസാധ്യമാണ്. ഒരു വ്യക്തിക്ക് സ്വയം അതിജീവിക്കാന്‍ കഴിയുകയില്ല, ഒരു തൊഴിലും ഇല്ലാതെ നിങ്ങള്‍ക്ക് ബഹുമാനവും നേടാനാവില്ല.

Most read:2022 മെയ് മാസത്തിലെ പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളുംMost read:2022 മെയ് മാസത്തിലെ പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളും

സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത സ്ഥലം

സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത സ്ഥലം

സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഇല്ലാത്ത സ്ഥലത്ത് നിങ്ങള്‍ താമസിക്കരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ നമ്മെ സഹായിക്കാന്‍ നമ്മുടെ വ്യക്തിപരമായ പരിചയക്കാര്‍ക്ക് മാത്രമേ കഴിയൂ. നിങ്ങള്‍ അപരിചിതമായ ഒരു നാട്ടിലായിരിക്കുമ്പോള്‍ സഹായത്തിനായി അവരെ ബന്ധപ്പെടാം. എന്നിരുന്നാലും അത്തരം സഹായം ലഭ്യമല്ലാത്തപ്പോള്‍, അത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കിയേക്കാം.

വിവരങ്ങള്‍ ലഭ്യമല്ലാത്തയിടം

വിവരങ്ങള്‍ ലഭ്യമല്ലാത്തയിടം

വിവരശേഖരണം സാധ്യമല്ലാത്ത സ്ഥലം താമസിക്കാന്‍ നല്ലതല്ല. അപരിചിതമായ ഒരു ദേശത്തായിരുന്നാല്‍ നിങ്ങളുടെ ആവശ്യകതകള്‍ക്കനുസരിച്ച് ഒരാള്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടിവരുമെന്നതിനാല്‍, സ്വയം അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും മാധ്യമം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍, ചാണക്യന്‍ പറയുന്നത്, ഈ സാഹചര്യങ്ങളിലൊന്ന് നിലനില്‍ക്കുന്ന സ്ഥലത്ത് താമസിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, നാല് സാഹചര്യങ്ങളും നിലനില്‍ക്കുന്ന സ്ഥലം ഉടന്‍ തന്നെ ഉപേക്ഷിക്കണം.

Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍

ഭക്ഷണമില്ലാത്ത ഇടം

ഭക്ഷണമില്ലാത്ത ഇടം

ഭക്ഷണത്തിനോ വ്യാപാരത്തിനോ വിഭവങ്ങള്‍ ഇല്ലാത്തിടത്ത് ഒരാള്‍ താമസിക്കാന്‍ പാടില്ല. നിലനില്‍പ്പിന് ഉപജീവനമാര്‍ഗം ആവശ്യമാണ്. വിഭവങ്ങളില്ലാതെ ഒരാള്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല, മറ്റുള്ളവരെ സഹായിക്കാനും കഴിയില്ല. അതിനാല്‍, കച്ചവടത്തിലൂടെ ഉപജീവനം നേടാന്‍ കഴിയുന്ന ഒരു സ്ഥലം വേണം നിങ്ങള്‍ തിരഞ്ഞെടുക്കാന്‍.

അക്രമമുള്ള നാട്

അക്രമമുള്ള നാട്

ഏതെങ്കിലും തരത്തിലുള്ള ഭയമോ ജീവന് ഭീഷണിയോ ഉള്ള സ്ഥലത്ത് ഒരാള്‍ ഒരിക്കലും താമസിക്കരുത്. സാമൂഹികമായി ക്രമസമാധാനം പാലിക്കാത്ത സ്ഥലത്ത് ഒരിക്കലും താമസിക്കരുതെന്നും ചാണക്യന്‍ പറയുന്നു, കാരണം അത്തരമൊരു സ്ഥലം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഭീഷണിയാകും. ഒരു വ്യക്തി തന്റെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി നിയമങ്ങള്‍ ലംഘിക്കുകയും നാടിന് ഭീഷണിയാവുകയും ചെയ്യാത്തിടത്ത് വേണം ഒരാള്‍ താമസിക്കാന്‍.

Most read;ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍Most read;ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാണ് നിങ്ങള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍

സ്വാര്‍ത്ഥരായ ആളുകള്‍ക്ക് ഇടയില്‍

സ്വാര്‍ത്ഥരായ ആളുകള്‍ക്ക് ഇടയില്‍

ആളുകള്‍ നിസ്വാര്‍ത്ഥരും വലിയ ഉപാധികള്‍ക്കായി ത്യാഗം ചെയ്യുന്നവരുമായ സ്ഥലത്ത് ഒരാള്‍ താമസിക്കണം, അല്ലാത്തപക്ഷം ജീവിതം കഠിനമാകും. സ്വാര്‍ത്ഥതയുള്ള ആളുകളുടെ കൂടെ ഒരിക്കലും ജീവിക്കരുത്. അതുപോലെ ആളുകള്‍ക്ക് ദാനം ചെയ്യാന്‍ കഴിയാത്ത അല്ലെങ്കില്‍ ക്ഷമിക്കാനുള്ള വികാരം ഇല്ലാത്ത ഒരു സ്ഥലത്ത് നിങ്ങള്‍ താമസിക്കരുത്. മോശം സമയത്തും നല്ല സമയത്തും ആളുകള്‍ നിങ്ങളുടെ സഹായത്തിനെത്തുന്ന സ്ഥലത്ത് വേണം ജീവിക്കാന്‍.

English summary

Chanakya Niti: People Should Never Stay In These Places in Malayalam

Chanakya Niti has mentioned about some places where an individual should not live. Read on to know more.
Story first published: Wednesday, April 27, 2022, 16:43 [IST]
X
Desktop Bottom Promotion