Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ചാണക്യനീതി; കുട്ടികളുടെ മുന്നില്‍ വച്ച് രക്ഷിതാക്കള്‍ ഒരിക്കലും ഈ 4 കാര്യങ്ങള്‍ ചെയ്യരുത്
രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള അറിവുണ്ടായിരുന്ന പണ്ഡിതനായിരുന്നു ചാണക്യന്‍. ചാണക്യന്റെ ഓരോ സന്ദേശവും ഇന്നത്തെക്കാലത്തും പ്രസക്തമാണ്. ചാണക്യന്റെ വാക്കുകള്‍ സ്വീകരിച്ചാല്‍ നിങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടും. അദ്ദേഹത്തിന്റെ സന്ദേശങ്ങളില്‍ അത്ഭുതകരമായ ജീവിതമൂല്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ജീവിതത്തിന് വഴികാട്ടിയാകുന്ന വെളിച്ചം കൂടിയാണ്.
ജീവിതവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയില്‍ പറയുന്നുണ്ട്. അത്തരത്തില്‍ മാതാപിതാക്കള്‍ക്കായി ചില സന്ദേശങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്. മക്കളുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ചെയ്യരുത് എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ ചെയ്യുന്നതും പറയുന്നതുമായ ഓരോ കാര്യവും അവരുടെ കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. മാതാപിതാക്കള്‍ കുട്ടികളോട് പെരുമാറുന്നതുപോലെ തന്നെ അവരുടെ കുട്ടികളും അങ്ങനെ ചെയ്യും. കുട്ടികളെ സംബന്ധിച്ച് ഈ 4 കാര്യങ്ങള്‍ മാതാപിതാക്കള്‍ എപ്പോഴും ഓര്‍ക്കണമെന്ന് ചാണക്യന്‍ പറയുന്നു.

ചിന്തിക്കാതെ സംസാരിക്കരുത്
ഓരോ വ്യക്തിയും കുട്ടികളുടെ മുന്നില്‍ വളരെ ചിന്തിച്ച് സംസാരിക്കണമെന്ന് ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്. കാരണം കുട്ടികള്‍ ഒരു ഇളം ചെടിയെപ്പോലെ മൃദുവാണ്. നിങ്ങള്‍ അവയെ എങ്ങനെ രൂപപ്പെടുത്തുന്നുവോ, ഭാവിയില്‍ അവര്‍ അങ്ങനെയായി മാറും. കുട്ടികളുടെ മുന്നില്‍ വച്ച് പെരുമാറുമ്പോള്‍ മാതാപിതാക്കള്‍ ഓര്‍ത്തിരിക്കേണ്ട മൂന്ന് കാര്യങ്ങള്‍ ചാണക്യന്‍ പരാമര്‍ശിച്ചിട്ടുണ്ട്.

നില മറന്ന് സംസാരിക്കരുത്
ചാണക്യന്റെ അഭിപ്രായം പ്രകാരം, ഒരു കാരണവശാലും കുട്ടികളുടെ മുന്നില്‍ അപമാനകരമായ വാക്കുകളോ അധിക്ഷേപകരമായ വാക്കുകളോ ഉപയോഗിക്കരുത്. ഇത് ഭാവിയില്‍ നിങ്ങള്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍, കുട്ടികളെ സംസ്‌കാരമുള്ളവരായി വളര്‍ത്തേണ്ട ബാധ്യത മാതാപിതാക്കളുടെ ചുമതലയാണ്. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ മുന്നില്‍ വച്ച് വളരെ മാന്യമായി സംസാരിക്കണം. പലരും കുട്ടികളുടെ മുന്നില്‍ സംസാരിക്കുമ്പോള്‍ തങ്ങളുടെ ബഹുമാനത്തെയും സ്ഥാനമാനങ്ങളെയും കുറിച്ച് അല്‍പ്പം പോലും ചിന്തിക്കാറില്ല. മാതാപിതാക്കള്‍ ഒരിക്കലും ഈ തെറ്റ് ചെയ്യരുത്. കുട്ടികളുടെ മുന്നില്‍ വെച്ച് അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കരുത്. ഇത് കുട്ടികളുടെ മനസ്സില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. കുട്ടികളുടെ മുന്നില്‍ സംസാരിക്കുമ്പോള്‍ രക്ഷിതാക്കള്‍ അവരുടെ ബഹുമാനവും അന്തസ്സും ചിന്തിക്കണം.

കള്ളം പറയരുത്
കുട്ടികളുടെ മുന്നില്‍ വച്ച് മാതാപിതാക്കള്‍ കള്ളം പറയുകയോ നടിക്കുകയോ ചെയ്യരുതെന്ന് ചാണക്യന്‍ പറയുന്നു. നിങ്ങള്‍ അവരുടെ മുന്നില്‍ വന്ന് കള്ളം പറയുകയോ നിങ്ങളുടെ നുണകളില്‍ അവരെ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ അവരുടെ മുന്നില്‍ നിങ്ങള്‍ക്കുള്ള ബഹുമാനം കുറയും. അപ്പോള്‍ അവരും നിങ്ങളോടും കള്ളം പറയാന്‍ തുടങ്ങിയേക്കാം. അതുകൊണ്ട് ഒരിക്കലും കുട്ടികളോട് കള്ളം പറയുകയോ അവരെ അതിന് പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്.

കുട്ടികളുടെ മുന്നില്‍ വച്ച് ആരെയും അപമാനിക്കരുത്
മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ മുന്നില്‍ വച്ച് വഴക്കുണ്ടാക്കുകയും മറ്റുള്ളവരുടെ കുറവുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത് തെറ്റാണെന്ന് ചാണക്യന്‍ പറയുന്നു. ഇത് ചെയ്യുന്നതിലൂടെ രക്ഷിതാക്കളോടുള്ള കുട്ടിയുടെ ബഹുമാനം നഷ്ടപ്പെടും. ഇതെല്ലാം കാരണം പലപ്പോഴും കുട്ടികള്‍ നിങ്ങളെ അപമാനിക്കാനും മോശമായി ചിത്രീകരിക്കാനും മടിക്കാറില്ല. അതിനാല്‍, ഇത്തരം ശീലങ്ങള്‍ ഒഴിവാക്കണമെന്ന് ചാണക്യന്‍ പറയുന്നു.

ഈ ശീലം വളര്‍ത്തിയെടുക്കുക
ചാണക്യന്റെ നയമനുസരിച്ച് രക്ഷിതാക്കള്‍ കുട്ടികളെ കഥകള്‍ പഠിപ്പിക്കണം. സമൂഹത്തിന് മാതൃകകളായ മഹാരഥന്മാരുടെ കഥകള്‍ അവരുടെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണം. ഇത് കുട്ടികള്‍ക്ക് വലിയ പ്രചോദനം നല്‍കുന്നു. അവരെപ്പോലെയാകാനുള്ള ആഗ്രഹം കുട്ടികളില്‍ വളരുന്നു. ഈ കഥകള്‍ കുട്ടികളുടെ ഭാവിയെ സ്വാധീനിക്കുന്നു. അതിനാല്‍ രക്ഷിതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് കഴിയുന്നത്ര പ്രചോദനം നല്‍കുന്ന കഥകള്‍ പറഞ്ഞുകൊടുക്കുക.

സ്‌നേഹത്തോടെ സംസാരിക്കുക
കുട്ടികള്‍ ദൈവത്തിനു തുല്യരാണ്. അതിനാല്‍ കുട്ടികളെ വളരെ സ്‌നേഹത്തോടെ വളര്‍ത്തണം. അഞ്ചുവയസ്സുവരെ അവര്‍ക്ക് എല്ലാ കാര്യങ്ങളും അങ്ങേയറ്റം സ്‌നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം. കുട്ടികള്‍ മനഃപൂര്‍വം തെറ്റ് ചെയ്യുന്നില്ല. അതിനാല്‍ കുട്ടികളെ തുല്യ സ്‌നേഹത്തോടെ പഠിപ്പിക്കണം. മാത്രമല്ല, നിങ്ങളുടെ കുട്ടികള്‍ നിങ്ങളെ നോക്കിയാണ് പഠിക്കുന്നത്. നിങ്ങളുടെ കുട്ടികള്‍ മര്യാദയുള്ളവരും സംസ്‌കാരമുള്ളവരുമായിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് അവരുടെ ഭാഷ മെച്ചപ്പെടുത്തുക എന്നതാണ്. അതിനായി അവരുടെ മുന്നില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ നല്ല ഭാഷ ഉപയോഗിക്കണം. കുട്ടികളുടെ മുന്നില്‍ ഒരിക്കലും ചീത്ത വാക്കുകള്‍ ഉപയോഗിക്കരുത്. കാരണം മുതിര്‍ന്നവര്‍ സംസാരിക്കുന്നത് കേട്ട് കുട്ടികള്‍ പഠിക്കുന്നു. അതുകൊണ്ട് കുട്ടികളുടെ മുന്നില്‍ എപ്പോഴും നല്ലത് പറയുകയും നല്ല രീതിയില്‍ പെരുമാറുകയും ചെയ്യുക.



Click it and Unblock the Notifications











