Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
ചാണക്യനീതി; ഭര്‍ത്താവ് ഈ 4 കാര്യങ്ങള്‍ ഭാര്യയില്‍ നിന്ന് മറച്ചുവെക്കണം; ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്നങ്ങള്‍
ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിദഗ്ധനും രാഷ്ട്രതന്ത്രജ്ഞനും നയതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. തന്റെ നയങ്ങളിലൂടെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പ്രായോഗിക അറിവ് വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം നല്കിയ അറിവുകള്‍ ഇന്നും ജീവിതത്തില്‍ ഒരുപോലെ ഉപയോഗപ്രദവും പ്രസക്തവുമാണ്. ചാണക്യന് തന്റെ ചാണക്യനീതിയില്‍ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. പണം, പുരോഗതി, വിവാഹം, സൗഹൃദം, ശത്രുത, വ്യാപാരം തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നീതി ശാസ്ത്രത്തില്‍ ചാണക്യന് വിശദീകരിച്ചിട്ടുണ്ട്. ചാണക്യനീതിയില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ബന്ധത്തെയും അവരുടെ ഗുണങ്ങളെയും പരാമര്‍ശിച്ചിട്ടുണ്ട്.
വിവാഹം എന്നത് എല്ലാവര്ക്കും വളരെ പ്രത്യേകതയുള്ളതാണ്. എല്ലാ വിധത്തിലും സ്നേഹിക്കാനും പരിപാലിക്കാനും കഴിയുന്ന ഒരാള്‍ തങ്ങളുടെ ജീവിതത്തില്‍ വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഒരു നല്ല ജീവിത പങ്കാളിക്ക് നിങ്ങളുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷം നല്കാന് കഴിയുമെന്ന് പറയപ്പെടുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പര പൂരകങ്ങളാണെന്ന് പറയപ്പെടുന്നു. സന്തോഷത്തിലും ദുഃഖത്തിലും പരസ്പരം പങ്കാളികളാണ് ഇരുവരും. എന്നാല്‍, ഭര്ത്താക്കന്മാര് ചില കാര്യങ്ങള്‍ ഭാര്യമാരില്‍ നിന്ന് രഹസ്യമായി സൂക്ഷിക്കണമെന്ന് ചാണക്യന് പറയുന്നു. അല്ലാത്തപക്ഷം ഭാവിയില്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചാണക്യന് പറയുന്ന ആ കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഒന്നു നോക്കൂ.

വരുമാനം
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു ഭര്‍ത്താവ് തന്റെ സമ്പാദ്യത്തെക്കുറിച്ച് ഒരിക്കലും ഭാര്യയോട് പറയരുത്. സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്റെ സമ്പാദ്യത്തെക്കുറിച്ച് അറിഞ്ഞാല്‍, അവര്‍ അത് ചെലവഴിക്കുന്നതില്‍ നിന്ന് അവരെ തടയാന്‍ തുടങ്ങുമെന്നും അതിന്മേല് തങ്ങളുടെ അധികാരം ഉറപ്പിച്ച് നിങ്ങളുടെ എല്ലാ ചെലവുകളും നിര്‍ത്താന്‍ ശ്രമിക്കുമെന്നും ചാണക്യന് വിശ്വസിക്കുന്നു.

ബലഹീനത
ചാണക്യന്റെ നയമനുസരിച്ച് ഭര്‍ത്താവ് ഒരിക്കലും തന്റെ ദൗര്‍ബല്യം ഭാര്യയുടെ പറയരുത്. മറിച്ച്, ആ രഹസ്യം തന്നില്‍ത്തന്നെ സൂക്ഷിക്കണം. ഭര്‍ത്താവിന്റെ ദൗര്‍ബല്യത്തെക്കുറിച്ച് ഭാര്യ അറിഞ്ഞാല്‍, എല്ലാ സംഭാഷണങ്ങളിലും ഭര്‍ത്താവിനെ കളിയാക്കാന്‍ ഭാര്യ അത് ആയുധമാക്കി എടുക്കുമെന്ന് ചാണക്യന് വിശ്വസിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ബലഹീനത ആരോടും പറയരുത്, അത് എപ്പോഴും മറച്ചുവെക്കുക.

അപമാനം
ചാണക്യന് പറയുന്നതനുസരിച്ച്, ആരെങ്കിലും നിങ്ങളെ അപമാനിച്ചിട്ടുണ്ടെങ്കില്‍, അക്കാര്യം അബദ്ധത്തില്‍ പോലും ഭാര്യയോട് പറയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ജീവിതത്തില്‍ ഭര്‍ത്താവുമായി വഴക്കുണ്ടാകുമ്പോഴോ മറ്റെന്തെങ്കിലും മോശം സമയങ്ങള്‍ വരുമ്പോഴോ ആ അപമാനം ഓര്‍മ്മിപ്പിച്ച് സ്ത്രീകള്‍ ഭര്‍ത്താവിനെ മോശമാക്കി സംസാരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം, അവര്‍ നിങ്ങളെ ആവര്‍ത്തിച്ച് പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തേക്കാം.

ദാനം
ദാനം ചെയ്യുമ്പോള്‍ അത് രഹസ്യമായി ചെയ്യണമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ദാനം ചെയ്യുന്ന കാര്യങ്ങള്‍ ആരോടും പറയരുത്. പ്രത്യേകിച്ച് ഭാര്യയില്‍ നിന്ന് ഇക്കാര്യം മറച്ചുവയ്ക്കുക. വലംകൈ കൊണ്ട് ചെയ്യുന്നത് ഇടത് കൈ അറിയരുത്. നിങ്ങള്‍ ആര്‍ക്കെങ്കിലും ദാനം ചെയ്യുമ്പോഴോ സാമ്പത്തികമായി സഹായിക്കുമ്പോഴോ അതിനെക്കുറിച്ച് നിങ്ങളുടെ ഭാര്യയോട് പറയരുത്. ഭാവിയില്‍ അവര്‍ അങ്ങനെ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ തടയാന്‍ സാധ്യതയുണ്ടെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
