Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ചാണക്യനീതി: ഭാര്യാഭര്ത്താക്കന്മാരുടെ സന്തോഷകരമായ ദാമ്പത്യം നശിപ്പിക്കും ഈ 10 ശീലങ്ങള്‍
ചാണക്യന് വളരെ ബുദ്ധിമാനും വിദഗ്ദ്ധനായ രാഷ്ട്രതന്ദ്രജ്ഞനുമായിരുന്നു. അദ്ദേഹം തന്റെ നയങ്ങളിലൂടെ, ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിജയം നേടാനുള്ള എല്ലാ വഴികളും കാണിച്ചുകൊടുക്കുത്തു. അദ്ദേഹത്തിന്റെ നയങ്ങള്‍ ഇന്നത്തെക്കാലത്തും പ്രസിദ്ധമാണ്. വ്യക്തിജീവിതം, ജോലി, ബിസിനസ്സ്, ബന്ധങ്ങള്‍, സൗഹൃദം, ശത്രു, സാമ്പത്തികം തുടങ്ങിയ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം തന്റെ ചാണക്യനീതിയില്‍ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ജീവിതത്തില്‍ ഏതെങ്കിലും വിധത്തില്‍ സത്യമാണെന്ന് തെളിയുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില കാര്യങ്ങള്‍ ചാണക്യന് പറഞ്ഞിട്ടുണ്ട്.
സദ്ഗുണസമ്പന്നയായ സ്ത്രീയും ജ്ഞാനിയായ ഭര്‍ത്താവും ജീവിതത്തിന്റെ രണ്ട് ചക്രങ്ങളാണെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്. ഇവ രണ്ടും ഒരുമിച്ചു ചേരുമ്പോള്‍ ജീവിതയാത്ര സന്തോഷകരമായി കടന്നുപോകുന്നു. ജീവിതത്തില്‍ ഒരിക്കലും ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല. ചാണക്യന്റെ അഭിപ്രായത്തില്‍, നല്ല ഗുണങ്ങളും ശുദ്ധമായ ചിന്തകളുമുള്ള ഭാര്യാഭര്ത്താക്കന്മാര്ക്ക് മാത്രമേ സന്തോഷകരമായ ദാമ്പത്യ ജീവിതം ആസ്വദിക്കാന്‍ കഴിയൂ. ചില പോരായ്മകള്‍ വരുത്തുന്നതിലൂടെ, ഭാര്യാഭര്ത്താക്കന്മാര് സ്വന്തം ദാമ്പത്യ ജീവിതത്തെയും കുടുംബത്തെയും നശിപ്പിക്കുന്നു. ദാമ്പത്യ ബന്ധത്തെ നശിപ്പിക്കുന്ന അത്തരം ചില ശീലങ്ങള്‍ ഇതാ.

കള്ളം പറയുന്ന ശീലം
ഭാര്യയായാലും ഭര്‍ത്താവായാലും ഒരിക്കലും കള്ളം പറയരുത്. എല്ലാവരെയും വേദനിപ്പിക്കുന്ന ഒരു മോശം ശീലമാണ് ഇത്. നുണകള്‍ ഏതൊരു ബന്ധത്തെയും നശിപ്പിക്കും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെ പവിത്രമാണ്. നിങ്ങളുടെ ബന്ധത്തില്‍ നുണയ്ക്ക് സ്ഥാനം കൊടുക്കരുത്. ഭാര്യാഭര്‍തൃ ബന്ധത്തില്‍ നുണകള്‍ കടന്നുവരുമ്പോള്‍ അവിടെ പ്രശ്നങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ഒരിക്കലും പരസ്പരം നുണ പറയാന്‍ പാടില്ല.

കൂടുതല്‍ പണം ചെലവഴിക്കുന്ന ശീലം
ജീവിതത്തിലെ വിജയത്തിന് വരവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. വരുമാനത്തിനനുസരിച്ച് ഭാര്യാഭര്ത്താക്കന്മാര് ചെലവുകളുടെ ബാലന്‍സ് സൂക്ഷിക്കണം. നിങ്ങളുടെ ചെലവുകള്‍ക്ക് കണക്കില്ലെങ്കില്‍, തീര്‍ച്ചയായും ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് വഴക്കുണ്ടാക്കുന്ന സാഹചര്യം ഉണ്ടാകും.

ദേഷ്യം
ഒരു വ്യക്തിയുടെ ജീവിതം തന്നെ നശിപ്പിക്കുന്ന ഒന്നാണ് കോപം. എല്ലാ കാര്യത്തിലും ദേഷ്യപ്പെടുന്ന ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഒരിക്കലും മാനസികമായി അടുപ്പമുണ്ടാവില്ല. കോപം മൂലം ദാമ്പത്യ ജീവിതത്തില്‍ പെട്ടെന്ന് അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിക്കുന്നു. ഇത് കുടുംബത്തിന്റെ സമാധാനവും തകര്‍ക്കുന്നു. ജീവിതത്തില്‍ പലപ്പോഴും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അത്തരമൊരു സാഹചര്യത്തില്‍, ഭാര്യാഭര്ത്താക്കന്മാര് പരസ്പരം താങ്ങായി മാറുകയും സാഹചര്യങ്ങളെ ക്ഷമയോടെ നേരിടുകയും വേണം.

സ്വകാര്യത പരസ്യമാക്കുന്നത്
നിങ്ങളുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ രഹസ്യങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ത്തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ബന്ധത്തിനിടയില്‍ മൂന്നാമതൊരാളെ ഉള്‍പ്പെടുത്തിയാല്‍, പ്രശ്നങ്ങള്‍ വര്‍ധിക്കുകയേ ഉള്ളൂ. ഭാര്യയും ഭര്‍ത്താവും ഒരിക്കലും സ്വകാര്യ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്.

സംസ്കാരവും അന്തസ്സുമില്ലായമ
ഒരു കാരണവശാലും ഭാര്യയും ഭര്‍ത്താവും തങ്ങളുടെ അന്തസ്സും സംസ്കാരവും വിട്ട് കളിക്കരുത്. ദാമ്പത്യബന്ധം നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം ഇരുവര്‍ക്കും തുല്യമാണെന്ന കാര്യം ഓര്‍മ്മിക്കുക. ഈ രണ്ട് ഗുണങ്ങളും ഇല്ലാതാകാന്‍ തുടങ്ങുമ്പോള്‍, നിങ്ങളുടെ വീടിന്റെ അന്തരീക്ഷം പൊരുത്തക്കേടും അസ്വസ്ഥതയും കൊണ്ട് നിറയും. സംസ്കാരവും അന്തസ്സും പാലിക്കുമ്പോള്‍ മാത്രമേ എല്ലാ ഉത്തരവാദിത്തങ്ങളും നന്നായി നിറവേറ്റാന്‍ കഴിയൂ. ഈ ഗുണങ്ങളാണ് ഒരു മനുഷ്യനെ ശ്രേഷ്ഠനാക്കുന്നത്. ഈ ഗുണങ്ങളാണ് നിങ്ങള്‍ക്ക് ബഹുമാനം നേടിത്തരുന്നത്.

വിശ്വാസവഞ്ചന
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ പരസ്പരം വിശ്വാസമുണ്ടായിരിക്കണമെന്ന് ചാണക്യന് പറഞ്ഞിട്ടുണ്ട്. വിശ്വാസമുള്ള ബന്ധം ജീവിതത്തില്‍ എത്ര വെല്ലുവിളികള്‍ വന്നാലും വിജയിക്കും. ഒരിക്കലും നിങ്ങളുടെ ബന്ധത്തില്‍ പരസ്പരം വിശ്വാസ വഞ്ചന കാണിക്കരത്.

അനാദരവ്
എല്ലാ ബന്ധങ്ങളുടെയും വിജയത്തിന് ബഹുമാനം വളരെ പ്രധാനമാണ്. ചാണക്യനീതി അനുസരിച്ച് ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനമാണ്. ഈ ബന്ധം നിലനിര്‍ത്താന്‍ പരസ്പരം ബഹുമാനം ആവശ്യമാണ്. അങ്ങനെയല്ലെങ്കില്‍, നിങ്ങളുടെ ദാമ്പത്യജീവിതം നശിക്കും. ഭാര്യാഭര്ത്താക്കന്മാര്ക്ക് ബന്ധത്തില്‍ ബഹുമാനവും മാന്യതയും ഉണ്ടാകണമെന്നാണ് ചാണക്യ നയം. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.

ആശയവിനിമയക്കുറവ്
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ആശയവിനിമയത്തിന് ഒരിക്കലും കുറവുണ്ടാകരുത്. ഇത് നിങ്ങളുടെ ബന്ധത്തെ ദുര്‍ബലമാക്കുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍, എപ്പോഴും അവര്‍ തമ്മില്‍ പരസ്പരം നല്ല സംസാരശീലം വളര്‍ത്തണം. എല്ലാ കാര്യങ്ങളും തുറന്ന് സംസാരക്കിണം, ഒന്നും മൂടി വയ്ക്കാന്‍ പാടില്ലെന്നും ചാണക്യന് പറയുന്നു.

അഹന്ത
ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ദുര്‍ബലമാകാനുള്ള ഏറ്റവും വലിയ കാരണം അഹംഭാവമാണ്. ചാണക്യന്റെ നയമനുസരിച്ച് ഒരു ബന്ധത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ അവകാശമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ആ ബന്ധത്തില്‍ ഈഗോയ്ക്ക് സ്ഥാനം നല്‍കരുത്. ഭാര്യാഭര്‍തൃ ബന്ധത്തില്‍ അഹന്ത കടന്നുവന്നാല്‍ ആ ബന്ധം തകരുമെന്ന് ഉറപ്പാണ്.

സംശയം
ഭര്‍ത്താവും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ സംശയത്തിന് ഇടം നല്‍കരുതെന്ന് ചാണക്യന് വിശ്വസിക്കുന്നു. കാരണം സംശയം പലപ്പോഴും ദാമ്പത്യ ബന്ധത്തെ നശിപ്പിക്കുന്നു. ഭാര്യാഭര്‍തൃ ബന്ധത്തില്‍ സംശയവും തെറ്റിദ്ധാരണയും ഉണ്ടായാല്‍, ആ ബന്ധം പൂര്‍ണ്ണമായും തകരുമെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications