For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പന്നനാകണോ? ചാണക്യന്റെ നീതിശാസ്ത്രം നിര്‍ദേശിക്കുന്നത് ഇതാണ്

|

ചാണക്യനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? എല്ലാ മേഖലകളെയും കുറിച്ച് ആഴത്തിലുള്ള അറിവുള്ള പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ചാണക്യന്‍. അര്‍ത്ഥശാസ്ത്രം എന്ന പുസ്തകത്തിന്റെ രചയിതാവാണ് അദ്ദേഹം. മികച്ച പണ്ഡിതനും വിദഗ്ദ്ധനായ രാഷ്ട്രീയക്കാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു അദ്ദേഹമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ രചനകള്‍ അതിപ്രശസ്തമാണ്. സാമൂഹ്യശാസ്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ചാണക്യന്‍ പല കാര്യങ്ങളും അദ്ദേഹത്തിന്റെ ചാണക്യ നിതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

ബിസി മൂന്നാം നൂറ്റാണ്ടിനും എ.ഡി മൂന്നാംനൂറ്റാണ്ടിനും ഇടയില്‍ എപ്പോഴോ ആണ് ചാണക്യന്റെ ജീവിതമെന്ന് കരുതപ്പെടുന്നു. അദ്ദേഹം അന്നു പറഞ്ഞ കാര്യങ്ങളുടെ പ്രാധാന്യം ഇന്നത്തെ സാഹചര്യങ്ങളില്‍ പോലും കുറയുന്നില്ല. ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം ധാരാളം രചനകള്‍ നടത്തിയിട്ടുണ്ട്. പണത്തെക്കുറിച്ചുള്ള ചാണക്യന്റെ കാഴ്ചപ്പാടുകള്‍ ഇന്നും പ്രസക്തമാണ്, ആളുകള്‍ ഇപ്പോഴും അവ പിന്തുടരുന്നു. ഒരു വ്യക്തിക്ക് വിജയിക്കാനും സമ്പന്നനാകാനും ചാണക്യന്‍ നിരവധി മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്, അതില്‍ ചിലത് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക

ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക

ജീവിതത്തില്‍ വിജയവും സമ്പത്തും ആഗ്രഹിക്കുന്ന ഒരു വ്യക്തി അയാളുടെ ലക്ഷ്യം കൈവരിക്കുന്നതിനായി വെല്ലുവിളികള്‍ക്ക് തയ്യാറാകണം. ചാണക്യനീതി അനുസരിച്ച്, നിങ്ങള്‍ക്ക് ജീവിതത്തില്‍ മുന്നേറണമെങ്കില്‍ ആദ്യം വേണ്ടത് ഒരു ലക്ഷ്യം സജ്ജമാക്കുക എന്നതാണ്. ഇതിലൂടെ, നിങ്ങളുടെ ഊര്‍ജ്ജം ഏത് ദിശയിലേക്കാണ് നീക്കേണ്ടതെന്ന് നിങ്ങള്‍ക്ക് മനസിലാകും. അനാവശ്യമായി ചിന്തിച്ച് നിങ്ങളുടെ സമയം പാഴാവുകയുമില്ല.

തെറ്റിന്റെ പാത പിന്തുടരരുത്

തെറ്റിന്റെ പാത പിന്തുടരരുത്

ജീവിതത്തില്‍ പണവും വിജയവും ലഭിക്കാന്‍ ഒരിക്കലും അനീതിയുടെ പാത തിരഞ്ഞെടുക്കരുതെന്ന് ചാണക്യന്‍ പറയുന്നു. ഇത് ലാഭത്തേക്കാളേറെ നഷ്ടത്തിലേക്ക് നയിക്കുന്നു. അതിനാല്‍, സമ്പത്ത് നേടുന്ന രീതിയില്‍ നിങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെങ്കിലോ ശത്രുക്കളുമായി കൈകോര്‍ക്കേണ്ടിവന്നെങ്കിലോ അത് ഒഴിവാക്കുന്നതാണ് അഭികാമ്യം.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

പണം ശരിയായി ഉപയോഗിക്കാന്‍ പഠിക്കുക

പണം ശരിയായി ഉപയോഗിക്കാന്‍ പഠിക്കുക

ചാണക്യന്റെ നയമനുസരിച്ച്, പണം സമ്പാദിക്കാന്‍ മാത്രമല്ല, അത് ശരിയായി ഉപയോഗിക്കാന്‍ പഠിക്കേണ്ടതും ആവശ്യമാണ്. പണം ശരിയായി ഉപയോഗിച്ചില്ലെങ്കില്‍, അത് വെള്ളം പോലെ കൈകളില്‍ നിന്ന് ഒഴുകും. അതിനാല്‍, പണം വിവേകപൂര്‍വ്വം ഉപയോഗിക്കുക.

അമിതമായ സംഭാവനകള്‍ വേണ്ട

അമിതമായ സംഭാവനകള്‍ വേണ്ട

ദാനം ചെയ്യുന്നത് വളരെ ശുഭകരമായ കാര്യമാണ്. എന്നാല്‍ അതിനെക്കുറിച്ച് തന്നെ അമിതമായി ചിന്തിക്കുന്നത് ദോഷത്തിന് കാരണമാകുന്നു. നിങ്ങള്‍ സമ്പാദിക്കുന്നതിനനുസരിച്ച് പണം ലാഭിക്കുകയും അതേ അനുപാതത്തില്‍ തന്നെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

ചെലവ് നിയന്ത്രിക്കുക

ചെലവ് നിയന്ത്രിക്കുക

നിങ്ങളുടെ ചെലവുകള്‍ നിങ്ങള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എത്ര പണം സമ്പാദിച്ചിട്ടും ഒരു കാര്യവുമില്ല. കൂടുതല്‍ പണം സമ്പാദിച്ചാലും നിങ്ങള്‍ക്ക് സമ്പന്നനാകാന്‍ കഴിയില്ല. എന്നാല്‍, ഒരു പാത്രത്തില്‍ കുറേക്കാലം വെള്ളം സൂക്ഷിച്ചാല്‍ അത് ചീത്തയായി പോകുന്നതുപോലെ, ശേഖരിക്കപ്പെട്ട സമ്പത്ത് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ പ്രാധാന്യവും കുറയുമെന്നും ചാണക്യന്‍ പറയുന്നു.

ചിന്തിക്കാതെ പണം ചെലവഴിക്കരുത്

ചിന്തിക്കാതെ പണം ചെലവഴിക്കരുത്

ഒരു വ്യക്തി ചിന്തിക്കാതെ പണം ചെലവഴിക്കരുതെന്ന് ചാണക്യന്‍ പറയുന്നു. അവരുടെ കഷ്ടതകള്‍ നിറഞ്ഞ ദിവസങ്ങള്‍ക്കായി പണം ലാഭിക്കണം. കൂടാതെ, പ്രയാസകരമായ സമയത്തുപോലും ഒരാള്‍ ഭാര്യയുടെ പണം ഉപയോഗിക്കരുതെന്ന് അദ്ദേഹം പറയുന്നു. ഇതിനായി നിങ്ങള്‍ സമ്പാദിച്ച പണം മാത്രമേ ചെലവഴിക്കേണ്ടതുള്ളൂ.

കഠിനാധ്വാനം

കഠിനാധ്വാനം

കഠിനാധ്വാനം ചെയ്യുന്ന ആളുകള്‍ക്ക് ഒരിക്കലും പണത്തിന്റെ കുറവുണ്ടാവില്ലെന്നും അത്തരം ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിലൂടെ ഭാഗ്യം കൈവരുത്താനുള്ള അഭിനിവേശമുണ്ടെന്നും ചാണക്യന്‍ പറയുന്നു. മനസ്സില്‍ ദയയുള്ളവര്‍ വളരെ സത്യസന്ധരാണെന്നും ചാണക്യ നിതിയില്‍ പറഞ്ഞിട്ടുണ്ട്. അവരുടെ സത്യസന്ധത കാരണം ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഈ ആളുകളില്‍ ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read:ഈ ദിവസം മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നത് ദോഷം; സ്‌കന്ദപുരാണം പറയുന്നത്Most read:ഈ ദിവസം മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നത് ദോഷം; സ്‌കന്ദപുരാണം പറയുന്നത്

English summary

Chanakya Niti For Money: To Become Rich These Things Should Be Kept In Your Mind

Chanakya has suggested many ways to succeed and become rich. Here is what you need to know.
Story first published: Wednesday, June 30, 2021, 13:59 [IST]
X
Desktop Bottom Promotion