Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യനീതി: ഒന്നു മനസ്സുവച്ചാല്‍ പണം നിങ്ങളെത്തേടി വരും, രാജാവിനെപ്പോലെ ജീവിക്കാം
പൗരാണിക ഭാരതം കണ്ട ഏറ്റവും വലിയ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമാണ് ചാണക്യന്. ജീവിത പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ചാണക്യന് തന്റെ നിതി ശാസ്ത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ചാണക്യന്റെ നീതി ശാസ്ത്രം ഒരു വ്യക്തിയെ നയിക്കുക മാത്രമല്ല, ഉയരങ്ങളിലെത്താനുള്ള ഉറപ്പായ വഴികള്‍ പറഞ്ഞുനല്‍കുകയും ചെയ്യുന്നു.
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പണമില്ലാത്തവനെ ഈ സമൂഹം നിസ്സാരമായി കാണുന്നതാണ് പതിവ്. എല്ലാവരും പണം ലഭിക്കാനും സമ്പന്നനാകാനും ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയും പണത്തിനായി കഠിനാധ്വാനം ചെയ്യുന്നു. ചാണക്യന് തന്റെ ചാണക്യ നീതിയില്‍ സമ്പത്തുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് പണക്കാരനാകണമെങ്കില്‍ ഈ 8 കാര്യങ്ങള്‍ ശീലിച്ചാല്‍ മതിയെന്ന് ചാണക്യന് പറയുന്നു.

സമയത്തിന്റെ വില മനസിലാക്കുക
കുട്ടിക്കാലം മുതല്‍ വീട്ടിലോ സ്കൂളിലോ ആയി സമയത്തിന്റെ വില നിങ്ങള്‍ മനസിലാക്കുന്നു. ചാണക്യന് തന്റെ നീതി ശാസ്ത്രത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തിയേറിയ വസ്തുവായി സമയത്തെ കണക്കാക്കുന്നു. സമയം എല്ലാവര്ക്കും ഒരുപോലെയാണ്. കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല. നഷ്ടപ്പെട്ടാല്‍ ഒരിക്കലും സമയം തിരിച്ചുവരുന്നില്ല. അതുകൊണ്ടാണ് സമയത്തിന്റെ വില മനസ്സിലാക്കിയവന് ജീവിതത്തില്‍ ഒരിക്കലും തോല്ക്കാത്തത്.

ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക
ഒരു വ്യക്തിയുടെ വിധി മാറ്റാന്‍ അധികസമയം വേണ്ടെന്ന് ചാണക്യന് പറയുന്നു. സ്വന്തം ലക്ഷ്യത്തിലെത്താന്‍ കൃത്യസമയത്ത് തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കുമെന്ന് ചാണക്യന് പറയുന്നു. ലക്ഷ്യബോധമുള്ളവര്‍ക്ക് ഭാവിയില്‍ അവരുടെ ജീവിത പാത കൂടുതല്‍ സുഗമമാകുന്നു. അവര്‍ക്ക് കുറച്ച് പ്രശ്നങ്ങള്‍ മാത്രമേ നേരിടേണ്ടിവരൂ. സമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും അത് നന്നായി വിനിയോഗിക്കുകയും ചെയ്യുന്നതിനാലാണ് ഇതെല്ലാം സാധ്യമാകുന്നത്.

ലക്ഷ്മീദേവിയുടെ അനുഗ്രഹം
ചാണക്യന്റെ അഭിപ്രായത്തില്‍, സമയത്തിന്റെ മൂല്യം മനസ്സിലാക്കുന്നവരില്‍ എപ്പോഴും സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയുന്നു. അത്തരം ആളുകള്‍ ശരിയായ സമയത്ത് ശരിയായ കാര്യങ്ങള്‍ ചെയ്യുന്നു. അതിനാല്‍ അവരുടെ പാത വളരെ എളുപ്പമാകും. ഉദാഹരണത്തിന്, ഒരു വിദ്യാര്‍ത്ഥി അവരുടെ ഭാവിക്കായി പൂര്‍ണ്ണമായ ഏകാഗ്രതയോടെ പഠിക്കുകയും അവരുടെ പ്രവര്‍ത്തികളില്‍ ജാഗ്രതയും സത്യസന്ധതയും പുലര്‍ത്തുകയും വേണം. ജീവിതത്തില്‍ ഈ നിയമം പാലിക്കുന്നവര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. നേരെമറിച്ച്, ഇന്നത്തെ ജോലി നാളത്തേക്ക് മാറ്റിവയ്ക്കുന്നവര്‍ക്ക് ഐശ്വര്യത്തിന്റെ ദേവതയുടെ അനുഗ്രഹം നഷ്ടപ്പെടുന്നു. ഇത്തരക്കാരുടെ ജീവിതത്തില്‍ സമ്പത്തിന്റെയും സന്തോഷത്തിന്റെയും അഭാവം എപ്പോഴും ഉണ്ടാവുകയും ചെയ്യും.

നിലമറന്ന് പെരുമാറരുത്
ഒരു വ്യക്തിയുടെ സമയം നന്നാകുമ്പോള്‍ അഹങ്കാരവും അവനില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങുമെന്ന് ചാണക്യ പറയുന്നു. അത്തരം ആളുകള്‍ക്ക് മാനുഷിക ഗുണങ്ങളില്ല. ഇത്തരക്കാര്‍ നല്ലതും ചീത്തയും വേര്‍തിരിച്ചറിയാന്‍ മറക്കുന്നു. എന്നാല്‍ ഒന്നല്ലെങ്കില്‍ മറ്റൊരിക്കല്‍ അവര്‍ തങ്ങളുടെ പ്രവൃത്തികളില്‍ ഖേദിക്കുന്നു. അവരുടെ അഹങ്കാരം കണ്ട് സുഹൃത്തുക്കളും ബന്ധുക്കളും അകലം പാലിക്കുന്നു. അങ്ങനെയുള്ള ഒരാളുടെ മോശം കാലം ആരംഭിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ ആരും മുന്നോട്ട് വരില്ലെന്നും ചാണക്യന് പറയുന്നു.

സന്മാര്ഗത്തിലൂടെ പണം സമ്പാദിക്കുക
നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ലക്ഷ്യങ്ങളില്ലാത്ത ഒരു വ്യക്തിക്ക് ഒരിക്കലും വിജയിക്കാനോ സമ്പന്നനാകാനോ കഴിയില്ല. പണം ശരിയായ രീതിയില്‍ സമ്പാദിക്കണമെന്ന് ചാണക്യന് പറയുന്നു. അധാര്മ്മികതയില് സമ്പാദിച്ച പണം ഇന്നല്ലെങ്കില്‍ നാളെ നമ്മില്‍ നിന്ന് പോകുമെന്ന് ഉറപ്പാണ്.

കഠിനാധ്വാനം
കഠിനാധ്വാനം ചെയ്യുന്ന ആളുകള്‍ക്ക് ഒരിക്കലും പണത്തിന്റെ കുറവുണ്ടാവില്ലെന്നും അത്തരം ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിലൂടെ ഭാഗ്യം കൈവരുത്താനുള്ള അഭിനിവേശമുണ്ടെന്നും ചാണക്യന് പറയുന്നു. മനസ്സില്‍ ദയയുള്ളവര്‍ വളരെ സത്യസന്ധരാണെന്നും ചാണക്യ നിതിയില്‍ പറഞ്ഞിട്ടുണ്ട്. അവരുടെ സത്യസന്ധത കാരണം ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഈ ആളുകളില്‍ ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. ഒരു വ്യക്തി ഒരിക്കലും ചിന്തിക്കാതെ പണം ചെലവഴിക്കരുതെന്നും അവരുടെ കഷ്ടതകള്‍ നിറഞ്ഞ ദിവസങ്ങള്‍ക്കായി പണം ലാഭിക്കണമെന്നും ചാണക്യന് പറയുന്നു.

ദാനകര്‍മ്മങ്ങള്‍ ചെയ്യുക
ചാണക്യന്റെ അഭിപ്രായത്തില്‍, ക്ഷേത്രത്തില്‍ കാലാകാലങ്ങളില്‍ ദക്ഷിണ അര്‍പ്പിക്കുന്നതിലൂടെ ഭഗവാന്റെ കൃപയും നിങ്ങളുടെ സമ്പത്തും വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യമുണ്ടാകില്ല. എന്നാല്‍ അമിതമായ ദാനം നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും ചാണക്യന് പറയുന്നു. എല്ലായ്പ്പോഴും നിങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ദാനകര്‍മ്മങ്ങള്‍ ചെയ്യുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ പണം ഇരട്ടിയാകാന്‍ തുടങ്ങുന്നു.

പണം ശരിയായി ഉപയോഗിക്കാന്‍ പഠിക്കുക
ചാണക്യന്റെ നയമനുസരിച്ച് പണം സമ്പാദിക്കാന്‍ മാത്രമല്ല, അത് ശരിയായി ഉപയോഗിക്കാന്‍ പഠിക്കേണ്ടതും ആവശ്യമാണ്. പണം ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അത് വെള്ളം പോലെ കൈകളില്‍ നിന്ന് ഒഴുകും. അതിനാല്‍, പണം വിവേകപൂര്‍വ്വം ഉപയോഗിക്കുക. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എത്ര പണം സമ്പാദിച്ചിട്ടും ഒരു കാര്യവുമില്ലെന്ന് ചാണക്യന് പറയുന്നു. കൂടുതല്‍ പണം സമ്പാദിച്ചാലും നിങ്ങള്‍ക്ക് സമ്പന്നനാകാന്‍ കഴിയില്ല. ഒരു പാത്രത്തില്‍ കുറേക്കാലം വെള്ളം സൂക്ഷിച്ചാല്‍ അത് ചീത്തയായി പോകുന്നതുപോലെ, കൂട്ടിവച്ച സമ്പത്ത് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ പ്രാധാന്യവും കുറയുമെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
