ചാണക്യനീതി; ഈ 4 രീതിയില്‍ സമ്പാദിച്ച പണം അധികകാലം നിലനില്‍ക്കില്ല, ആവശ്യത്തിന് ഉപകരിക്കില്ല

ബിസി മൂന്നാം നൂറ്റാണ്ടിനും എ.ഡി മൂന്നാംനൂറ്റാണ്ടിനും ഇടയില്‍ ജീവിച്ചിരുന്ന മഹാ പണ്ഡിതനായിരുന്നു ചാണക്യന്‍. അദ്ദേഹം അന്നു പറഞ്ഞ കാര്യങ്ങളുടെ പ്രാധാന്യം ഇന്നത്തെ കാലത്തും പ്രസിദ്ധമാണ്. ചാണക്യന്‍ തന്റെ അറിവും നയങ്ങളും കൊണ്ട് ചന്ദ്രഗുപ്ത മൗര്യനെ ഇന്ത്യയുടെ ചക്രവര്‍ത്തിയാക്കി. വിദഗ്ദ്ധനായ രാഷ്ട്രീയക്കാരനും സാമ്പത്തിക വിദഗ്ധനുമായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല ഘടകങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ എഴുതിവച്ചിട്ടുണ്ട്.

പണത്തെക്കുറിച്ചുള്ള ചാണക്യന്റെ കാഴ്ചപ്പാടുകള്‍ ഇന്നും പ്രസക്തമാണ്. ആളുകള്‍ ഇപ്പോഴും അവ പിന്തുടരുന്നു. ഏതൊരു വ്യക്തിക്കും നല്ലൊരു ജീവിതത്തിനായി സമ്പത്ത് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ വ്യക്തിയും തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായും ആഡംബരങ്ങള്‍ ആസ്വദിക്കുന്നതിനായും പണം സമ്പാദിക്കുന്നു. ചാണക്യനീതിയില്‍ പണത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ചില വഴികളിലൂടെ ആളുകള്‍ സമ്പാദിക്കുന്ന പണം അവര്‍ക്ക് ഉപകരിക്കില്ല. അത്തരം സമ്പാദ്യം അധികകാലം നിലനില്‍ക്കില്ലെന്നും ചാണക്യന്‍ പറയുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍ ഈ 4 വിധത്തില്‍ സമ്പാദിച്ച പണം ഒരിക്കലും നിലനില്‍ക്കില്ല.

അനധികൃതമായി സമ്പാദിച്ച പണം

അനധികൃതമായി സമ്പാദിച്ച പണം

തെറ്റായി സമ്പാദിച്ച പണം അല്‍പകാലത്തേക്ക് തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷം നല്‍കുമെന്ന് ചാണക്യ നീതിയില്‍. എന്നാല്‍ നിങ്ങള്‍ക്ക് ഇതിലൂടെ എല്ലായ്‌പ്പോഴും സന്തോഷവാനായിരിക്കാന്‍ കഴിയില്ല. അത്തരം പണം ഭാവിയില്‍ നിങ്ങള്‍ക്ക് ദുഃഖം നല്‍കുന്നു. മോഷ്ടിച്ചോ വഞ്ചിച്ചോ പണം സമ്പാദിക്കുന്നയാള്‍ ദരിദ്രനാകാന്‍ അധികം സമയം വേണ്ടിവരില്ലെന്ന് ചാണക്യന്‍ പറയുന്നു.

മോഷ്ടിച്ച സമ്പാദ്യം

മോഷ്ടിച്ച സമ്പാദ്യം

ചാണക്യന്‍ പറയുന്നതനുസരിച്ച്, മോഷ്ടിച്ച സമ്പാദ്യത്തില്‍ നിന്ന് ഒരു വ്യക്തിക്ക് ഒരിക്കലും സന്തോഷം കെട്ടിപ്പടുക്കാന്‍ കഴിയില്ല. അയാള്‍ക്ക് കുറച്ച് സമയത്തേക്ക് സന്തോഷം ലഭിച്ചേക്കാം, പക്ഷേ അത് ശാശ്വതമായിരിക്കില്ല. സ്വന്തം ചോരയും വിയര്‍പ്പും കൊണ്ട് അധ്വാനിച്ച് സമ്പാദിക്കുന്ന സന്തോഷം വളരെ വലുതാണ്. അതൊരിക്കലും മോഷ്ടിച്ച സമ്പാദ്യം നിങ്ങള്‍ക്ക് നല്‍കില്ല. കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം വീട്ടില്‍ അനുഗ്രഹങ്ങള്‍ കൊണ്ടുവരും. നിങ്ങള്‍ക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ല. മോഷ്ടിച്ച സമ്പാദ്യം ഒരു വ്യക്തിക്ക് കഷ്ടതകളുണ്ടാക്കുന്നു, അതുമൂലം നിങ്ങളുടെ നാശവും ആരംഭിക്കും. ജീവിതത്തില്‍ ശരിയായ പാത പിന്തുടരുന്നതിലൂടെ മാത്രമേ ഒരു വ്യക്തിക്ക് അഭിവൃദ്ധി കൈവരിക്കാന്‍ കഴിയൂ.

വഞ്ചനയിലൂടെ നേടുന്ന സമ്പത്ത്

വഞ്ചനയിലൂടെ നേടുന്ന സമ്പത്ത്

ചാണക്യന്റെ അഭിപ്രായത്തില്‍ വഞ്ചനയിലൂടെ പണം സമ്പാദിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഗുണം പിടിക്കില്ല. അവരെയും കുടുംബാംഗങ്ങളെയും ആരും എവിടെയും ബഹുമാനിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍ ആ വ്യക്തിയുടെ ജീവിതവും നശിപ്പിക്കപ്പെടുന്നു. ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ ആളുകള്‍ ഇടം നല്‍കാറില്ല. അതിനാല്‍ ഇത്തരക്കാര്‍ കടബാധ്യതയില്‍ കഷ്ടപ്പെടുന്നു. വഞ്ചനയിലൂടെ നേടുന്ന സമ്പത്ത് നിങ്ങളുടെ കുടുംബത്തിന്റെ നാശത്തിന് വരെ കാരണമായേക്കാം.

ദുഷ്പ്രവൃത്തികളിലൂടെ നേടുന്ന സമ്പത്ത്

ദുഷ്പ്രവൃത്തികളിലൂടെ നേടുന്ന സമ്പത്ത്

തെറ്റായ കാര്യങ്ങള്‍ ചെയ്ത് പണം സമ്പാദിക്കുന്നവരുടെ വീട്ടില്‍ ലക്ഷ്മി ദേവി ഒരിക്കലും താമസിക്കില്ലെന്ന് ചാണക്യന്‍ പറയുന്നു. മറ്റുള്ളവരെ പറ്റിച്ചോ കൊള്ളയടിച്ചോ ചൂതാട്ടത്തിലൂടെയോ സമ്പാദിക്കുന്ന പണത്തിന്റെ സമയപരിധി വളരെ ചെറുതാണ്. അതെല്ലാം പെട്ടെന്ന് തന്നെ നിങ്ങളുടെ കയ്യില്‍ നിന്ന് പോകും. ഈ ദുഷ്പ്രവൃത്തികളില്‍ നിന്ന് സമ്പാദിക്കുന്ന വ്യക്തിയുടെ എല്ലാ പണവും അപകടമോ രോഗമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ നശിച്ചുപോകുമെന്ന് ചാണക്യന്‍ പറയുന്നു.

പണം ശരിയായി ഉപയോഗിക്കാന്‍ ചാണക്യന്‍ പറയുന്ന കാര്യങ്ങള്‍

പണം ശരിയായി ഉപയോഗിക്കാന്‍ ചാണക്യന്‍ പറയുന്ന കാര്യങ്ങള്‍

സമ്പാദിക്കാനായി മനുഷ്യന്‍ എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് ചാണക്യനീതിയില്‍ പറയുന്നു. പണം ലാഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് ചെലവഴിക്കാനുള്ള ശരിയായ മാര്‍ഗം അവര്‍ അറിഞ്ഞിരിക്കണം. കുളത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കാതെ ചീഞ്ഞുനാറുന്നത് പോലെ, മിച്ചം പിടിച്ച പണം തക്കസമയത്ത് ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ മൂല്യവും അവസാനിക്കുമെന്ന് പറയപ്പെടുന്നു. നിങ്ങളുടെ ജീവിതാവശ്യത്തിന് അനുസരിച്ച് പണം ജീവകാരുണ്യത്തിനും നിക്ഷേപത്തിനും മറ്റുമായി ഉപയോഗിക്കണമെന്ന് ചാണക്യന്‍ പറയുന്നു.

സ്വന്തം സമ്പാദ്യത്തില്‍ അഹങ്കരിക്കരുത്

സ്വന്തം സമ്പാദ്യത്തില്‍ അഹങ്കരിക്കരുത്

ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി ഒരിക്കലും തന്റെ സമ്പാദ്യത്തില്‍ ആകൃഷ്ടനാകുകയോ അതിനെക്കുറിച്ച് അഹങ്കരിക്കുകയോ ചെയ്യരുത്. പണത്തോട് ആര്‍ത്തിയുള്ള ഒരാള്‍ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിയില്ല. പണം വരുമ്പോള്‍ അഹംഭാവം നിറയുന്ന ഒരാള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും ശൂന്യനായി മാറുന്നു.

സ്വന്തം വരുമാനത്തില്‍ സംതൃപ്തനായിരിക്കുക

സ്വന്തം വരുമാനത്തില്‍ സംതൃപ്തനായിരിക്കുക

ഒരു വ്യക്തി തന്റെ പക്കലുള്ള പണത്തിലോ വരുമാനത്തിലോ സന്തോഷവാനായിരിക്കണമെന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. തന്റെ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിയില്ല. അവന്റെ ജീവിതത്തില്‍ എപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ലക്ഷ്യമില്ലാതെ ജീവിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും വിജയം ലഭിക്കില്ല. അതിനാല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ ആരോടും വെളിപ്പെടുത്തരുത്. കാരണം മറ്റുള്ളവര്‍ നിങ്ങളുടെ ജോലിയെ തടസ്സപ്പെടുത്തും. നിങ്ങള്‍ക്ക് പണം വേണമെങ്കില്‍ നിങ്ങളുടെ പ്രവൃത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

പണം സൂക്ഷിച്ച് ചെലവാക്കുക

പണം സൂക്ഷിച്ച് ചെലവാക്കുക

നിങ്ങളുടെ ചെലവുകള്‍ നിങ്ങള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എത്ര പണം സമ്പാദിച്ചിട്ടും ഒരു കാര്യവുമില്ല. കൂടുതല്‍ പണം സമ്പാദിച്ചാലും നിങ്ങള്‍ക്ക് സമ്പന്നനാകാന്‍ കഴിയില്ല.ഒരു പാത്രത്തില്‍ കുറേക്കാലം വെള്ളം സൂക്ഷിച്ചാല്‍ അത് ചീത്തയായി പോകുന്നതുപോലെ, സമ്പത്ത് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ പ്രാധാന്യവും കുറയുമെന്നും ചാണക്യന്‍ പറയുന്നു. ഒരു വ്യക്തി ചിന്തിക്കാതെ പണം ചെലവഴിക്കരുതെന്നും ചാണക്യന്‍ പറയുന്നു. അവരുടെ കഷ്ടതകള്‍ നിറഞ്ഞ നാളിലേക്കായി പണം ലാഭിക്കണം. ഇതിനായി നിങ്ങള്‍ സമ്പാദിച്ച പണം സൂക്ഷിച്ചുവയ്ക്കുക.

Story first published: Monday, January 9, 2023, 16:07 [IST]
X
Desktop Bottom Promotion