For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി

|

മതം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യശാസ്ത്രം, രാഷ്ട്രീയ ശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളിലും അറിവുണ്ടായിരുന്ന മഹാപണ്ഡിതനായിരുന്നു ചാണക്യന്‍. ചാണക്യന്‍ രചിച്ച നിരവധി ഗ്രന്ഥങ്ങള്‍ ഇന്നും മനുഷ്യര്‍ക്ക് ഉപയോഗപ്രദമാണ്. തന്റെ നയങ്ങള്‍ അദ്ദേഹം തന്റെ ചാണക്യനീതി എന്ന പുസ്തകത്തില്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം ഇതില്‍ പറഞ്ഞ ഓരോ നയങ്ങളും ജീവിതലക്ഷ്യം കൈവരിക്കാന്‍ മനുഷ്യനെ പ്രചോദിപ്പിക്കുന്നു. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു വ്യക്തിയെ പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.

Most read: ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണMost read: ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണ

ഒരു വിവാദത്തിലും അകപ്പെടാതിരിക്കുന്നതാണ് സമാധാനപരമായ ജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാന തത്വം. പക്ഷേ, അറിഞ്ഞോ അറിയാതെയോ പലരും അപകടങ്ങളില്‍ ചെന്നുചാടുന്നു. ചാണക്യനീതിയില്‍ ഇത്തരം ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ചിലരെ ശത്രുക്കളാക്കുന്നത് സൂക്ഷിച്ചുവേണമെന്ന്. ജീവിതത്തില്‍ ഒരിക്കലും ഇത്തരക്കാരുമായി ശത്രുത വാങ്ങരുതെന്ന് ചാണക്യന്‍ പറയുന്നു. അവരെ വെറുക്കുക എന്നതിനര്‍ത്ഥം നിങ്ങളെത്തന്നെ കുഴപ്പത്തിലാക്കുക എന്നാണ്. ചാണക്യന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ ഒരിക്കലും ശത്രുക്കളാക്കാന്‍ പാടില്ലാത്ത ചിലര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഭരണകൂടം

ഭരണകൂടം

ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തി ഒരിക്കലും രാജാവുമായോ ഭരണകൂടവുമായോ നേരിട്ട് യുദ്ധം ചെയ്യാന്‍ പാടില്ല. ഇത് നിങ്ങളുടെ ജീവനും അപകടത്തിലാക്കിയേക്കാം. നിങ്ങള്‍ ശക്തമായ സ്ഥാനത്തല്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മോശം രീതിയില്‍ ഇടപഴകരുത്. അവരുമായുള്ള ശത്രുത നിങ്ങളെ ദോഷകരമായി ബാധിക്കും.

സ്വന്തം ആരോഗ്യം

സ്വന്തം ആരോഗ്യം

ഒരാളുടെ ആരോഗ്യമാണ് അവന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ചാണക്യന്‍ പറയുന്നു. സ്വന്തം ആരോഗ്യം കൊണ്ട് കളിക്കുന്നവര്‍ അവരെത്തന്നെ ശ്രദ്ധിക്കുന്നില്ല, അവന്‍ സ്വയം മരണത്തിലേക്ക് തള്ളിവിടുന്നു. ഒരു വ്യക്തി സ്വന്തം ആരോഗ്യം നോക്കാതെ പണത്തിനു പുറകേ പായുന്നുവെങ്കില്‍, അയാള്‍ക്ക് പണവും ലഭിക്കില്ല നല്ല ആരോഗ്യവും ലഭിക്കില്ല. ഭക്ഷണ പാനീയങ്ങളില്‍ കാണിക്കുന്ന അശ്രദ്ധ മരണത്തിലേക്കാണ് നയിക്കുന്നത്.

Most read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളുംMost read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളും

ശക്തനായ മനുഷ്യര്‍

ശക്തനായ മനുഷ്യര്‍

ചാണക്യന്‍ പറയുന്നു, ശക്തനായ ഒരാള്‍ക്ക് സ്വയം ശക്തനാകാന്‍ ആരെയും ദ്രോഹിക്കാനാകും. അതിനാല്‍, അത്തരമൊരു വ്യക്തിയുമായി ഒരിക്കലും ശത്രുത പുലര്‍ത്തരുത്. സാമ്പത്തികമായോ ശാരീരികമായോ ശക്തനായ ഒരുത്തനോട് ശത്രുത പുലര്‍ത്തുന്നത് മരണത്തെ ക്ഷണിക്കുന്നതിന് തുല്യമാണ് എന്ന് ചാണക്യന്‍ പറയുന്നു.

കയ്യില്‍ ആയുധം ഉള്ളവന്‍

കയ്യില്‍ ആയുധം ഉള്ളവന്‍

കയ്യില്‍ ആയുധം ഉള്ളവനെ, അതായത് ആയുധം പിടിച്ചവനെ എതിര്‍ക്കുകയോ കലഹിക്കുകയോ ചെയ്യരുത്. കാരണം ദേഷ്യം കൂടുമ്പോള്‍ ചിലപ്പോള്‍ അവന്‍ ആയുധം ഉപയോഗിച്ച് എതിരാളിയെ കൊല്ലാന്‍ വരെ തുനിഞ്ഞേക്കും.

Most read:സൂര്യനും ശുക്രനും ഒരേ രാശിയില്‍; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യം ഉദിച്ചുയരുംMost read:സൂര്യനും ശുക്രനും ഒരേ രാശിയില്‍; ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യം ഉദിച്ചുയരും

നിങ്ങളുടെ രഹസ്യങ്ങള്‍ അറിയുന്ന വ്യക്തി

നിങ്ങളുടെ രഹസ്യങ്ങള്‍ അറിയുന്ന വ്യക്തി

നിങ്ങളുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന വ്യക്തിയെ എതിര്‍ക്കരുത്. കാരണം ശ്രീരാമനോട് രാവണന്റെ രഹസ്യങ്ങള്‍ പറഞ്ഞത് വിഭീഷണനാണ്. ഇക്കാരണത്താലാണ് രാവണന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതിനാല്‍ നിങ്ങളുടെ രഹസ്യങ്ങള്‍ അറിയാവുന്ന വ്യക്തികളെ നിങ്ങള്‍ പിണക്കരുത്.

സമ്പത്ത് ഉള്ളവര്‍

സമ്പത്ത് ഉള്ളവര്‍

വളരെ ധനികനായ ഒരാളുമായി നിങ്ങള്‍ കലഹിക്കരുത്. കാരണം അവന് നിയമവും നീതിയും വിലക്ക് വാങ്ങാന്‍ കഴിയുമെന്ന് ചാണക്യന്‍ പറയുന്നു. ഒരിക്കലും ഒരു ഡോക്ടറുമായി വഴക്കിടരുത്. അല്ലാത്തപക്ഷം അവര്‍ നിങ്ങളെ എപ്പോള്‍ വേണമെങ്കിലും കുഴപ്പത്തിലാക്കാം. ഒരിക്കലും പാചകക്കാരനോട് ശത്രുത വയ്ക്കരുത്. അവര്‍ നിങ്ങള്‍ക്ക് ദോഷകരമായ ഭക്ഷണം നല്‍കിയേക്കാം.

Most read:ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂMost read:ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂ

English summary

Chanakya Niti: Don't Have Enmity With These People Otherwise Life Will Be Damaged

Let us know which three people should not be hated according to Chanakya.
Story first published: Tuesday, August 2, 2022, 10:50 [IST]
X
Desktop Bottom Promotion