Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി
മതം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യശാസ്ത്രം, രാഷ്ട്രീയ ശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളിലും അറിവുണ്ടായിരുന്ന മഹാപണ്ഡിതനായിരുന്നു ചാണക്യന്. ചാണക്യന് രചിച്ച നിരവധി ഗ്രന്ഥങ്ങള്‍ ഇന്നും മനുഷ്യര്‍ക്ക് ഉപയോഗപ്രദമാണ്. തന്റെ നയങ്ങള്‍ അദ്ദേഹം തന്റെ ചാണക്യനീതി എന്ന പുസ്തകത്തില്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം ഇതില്‍ പറഞ്ഞ ഓരോ നയങ്ങളും ജീവിതലക്ഷ്യം കൈവരിക്കാന്‍ മനുഷ്യനെ പ്രചോദിപ്പിക്കുന്നു. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു വ്യക്തിയെ പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കാന്‍ കഴിയും.
ഒരു വിവാദത്തിലും അകപ്പെടാതിരിക്കുന്നതാണ് സമാധാനപരമായ ജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാന തത്വം. പക്ഷേ, അറിഞ്ഞോ അറിയാതെയോ പലരും അപകടങ്ങളില്‍ ചെന്നുചാടുന്നു. ചാണക്യനീതിയില്‍ ഇത്തരം ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ചിലരെ ശത്രുക്കളാക്കുന്നത് സൂക്ഷിച്ചുവേണമെന്ന്. ജീവിതത്തില്‍ ഒരിക്കലും ഇത്തരക്കാരുമായി ശത്രുത വാങ്ങരുതെന്ന് ചാണക്യന് പറയുന്നു. അവരെ വെറുക്കുക എന്നതിനര്‍ത്ഥം നിങ്ങളെത്തന്നെ കുഴപ്പത്തിലാക്കുക എന്നാണ്. ചാണക്യന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ ഒരിക്കലും ശത്രുക്കളാക്കാന്‍ പാടില്ലാത്ത ചിലര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഭരണകൂടം
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തി ഒരിക്കലും രാജാവുമായോ ഭരണകൂടവുമായോ നേരിട്ട് യുദ്ധം ചെയ്യാന്‍ പാടില്ല. ഇത് നിങ്ങളുടെ ജീവനും അപകടത്തിലാക്കിയേക്കാം. നിങ്ങള്‍ ശക്തമായ സ്ഥാനത്തല്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മോശം രീതിയില്‍ ഇടപഴകരുത്. അവരുമായുള്ള ശത്രുത നിങ്ങളെ ദോഷകരമായി ബാധിക്കും.

സ്വന്തം ആരോഗ്യം
ഒരാളുടെ ആരോഗ്യമാണ് അവന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ചാണക്യന് പറയുന്നു. സ്വന്തം ആരോഗ്യം കൊണ്ട് കളിക്കുന്നവര്‍ അവരെത്തന്നെ ശ്രദ്ധിക്കുന്നില്ല, അവന് സ്വയം മരണത്തിലേക്ക് തള്ളിവിടുന്നു. ഒരു വ്യക്തി സ്വന്തം ആരോഗ്യം നോക്കാതെ പണത്തിനു പുറകേ പായുന്നുവെങ്കില്‍, അയാള്‍ക്ക് പണവും ലഭിക്കില്ല നല്ല ആരോഗ്യവും ലഭിക്കില്ല. ഭക്ഷണ പാനീയങ്ങളില്‍ കാണിക്കുന്ന അശ്രദ്ധ മരണത്തിലേക്കാണ് നയിക്കുന്നത്.

ശക്തനായ മനുഷ്യര്‍
ചാണക്യന് പറയുന്നു, ശക്തനായ ഒരാള്‍ക്ക് സ്വയം ശക്തനാകാന്‍ ആരെയും ദ്രോഹിക്കാനാകും. അതിനാല്‍, അത്തരമൊരു വ്യക്തിയുമായി ഒരിക്കലും ശത്രുത പുലര്‍ത്തരുത്. സാമ്പത്തികമായോ ശാരീരികമായോ ശക്തനായ ഒരുത്തനോട് ശത്രുത പുലര്‍ത്തുന്നത് മരണത്തെ ക്ഷണിക്കുന്നതിന് തുല്യമാണ് എന്ന് ചാണക്യന് പറയുന്നു.

കയ്യില്‍ ആയുധം ഉള്ളവന്
കയ്യില്‍ ആയുധം ഉള്ളവനെ, അതായത് ആയുധം പിടിച്ചവനെ എതിര്‍ക്കുകയോ കലഹിക്കുകയോ ചെയ്യരുത്. കാരണം ദേഷ്യം കൂടുമ്പോള്‍ ചിലപ്പോള്‍ അവന് ആയുധം ഉപയോഗിച്ച് എതിരാളിയെ കൊല്ലാന്‍ വരെ തുനിഞ്ഞേക്കും.

നിങ്ങളുടെ രഹസ്യങ്ങള്‍ അറിയുന്ന വ്യക്തി
നിങ്ങളുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന വ്യക്തിയെ എതിര്‍ക്കരുത്. കാരണം ശ്രീരാമനോട് രാവണന്റെ രഹസ്യങ്ങള്‍ പറഞ്ഞത് വിഭീഷണനാണ്. ഇക്കാരണത്താലാണ് രാവണന് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അതിനാല്‍ നിങ്ങളുടെ രഹസ്യങ്ങള്‍ അറിയാവുന്ന വ്യക്തികളെ നിങ്ങള്‍ പിണക്കരുത്.

സമ്പത്ത് ഉള്ളവര്‍
വളരെ ധനികനായ ഒരാളുമായി നിങ്ങള്‍ കലഹിക്കരുത്. കാരണം അവന് നിയമവും നീതിയും വിലക്ക് വാങ്ങാന്‍ കഴിയുമെന്ന് ചാണക്യന് പറയുന്നു. ഒരിക്കലും ഒരു ഡോക്ടറുമായി വഴക്കിടരുത്. അല്ലാത്തപക്ഷം അവര്‍ നിങ്ങളെ എപ്പോള്‍ വേണമെങ്കിലും കുഴപ്പത്തിലാക്കാം. ഒരിക്കലും പാചകക്കാരനോട് ശത്രുത വയ്ക്കരുത്. അവര്‍ നിങ്ങള്‍ക്ക് ദോഷകരമായ ഭക്ഷണം നല്‍കിയേക്കാം.



Click it and Unblock the Notifications
