Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
ചാണക്യനീതി: ദാമ്പത്യബന്ധം പൂത്തുലയും, ഭാര്യയെ സന്തോഷിപ്പിക്കാന്‍ 8 വഴികള്‍
പൗരാണിക ഭാരതത്തിലെ ഏറ്റവും വലിയ തത്ത്വചിന്തകനും ഉപദേഷ്ടാവും ഗുരുവുമായിരുന്നു ചാണക്യന്. അദ്ദേഹം തന്റെ വീക്ഷണങ്ങള്‍ ചാണക്യനീതി എന്ന ഗ്രന്ഥത്തില്‍ എഴുതിവച്ചിട്ടുണ്ട്. ചാണക്യ നീതി ശാസ്ത്രത്തിന് 17 അധ്യായങ്ങളുണ്ട്. ഓരോ അധ്യായത്തിലും ജീവിതം, സൗഹൃദം, കടമ, പ്രകൃതി, ഭാര്യ, കുട്ടികള്‍, പണം, ബിസിനസ്സ് തുടങ്ങി മനുഷ്യജീവിതത്തിന്റെ പ്രധാന ഭാഗങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നു. എല്ലാവര്ക്കും വേണ്ടിയുള്ളതാണ് ചാണക്യനീതി. ആര്‍ക്കും ഇത് വായിച്ച് അവരുടെ ജീവിതം വിജയകരമാക്കാന്‍ സാധിക്കും. ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പര പൂരകങ്ങളാണ്. കുടുംബത്തിന്റെ സന്തോഷവും സമാധാനവും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള മധുരമായ ബന്ധത്തിലാണ് നിലകൊള്ളുന്നത്. ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ യോജിപ്പില്ലാത്ത വീട്ടില്‍ ലക്ഷ്മിദേവി വസിക്കില്ലെന്നാണ് പറയപ്പെടുന്നത്.
ജീവിതത്തില്‍ വിജയവും സന്തോഷവും നേടുന്നത് എല്ലാവരുടെയും സ്വപ്നമാണ്. തന്റെ വിവാഹ ജീവിതത്തിലും പ്രണയ ജീവിതത്തിലും ഒരു പ്രശ്നവും ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ജീവിതം സന്തോഷകരമാക്കാന്‍ ആളുകള്‍ പുതിയ ശ്രമങ്ങള്‍ നടത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍, ചാണക്യന്റെ ചില വാക്കുകള്‍ നിങ്ങള്‍ക്ക് വളരെ ഉപയോഗപ്രദമാകും. ചാണക്യന് തന്റെ ചാണക്യ നീതിയില്‍ അത്തരം നിരവധി കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമാക്കാന്‍ സഹായിക്കും. നിങ്ങളുടെ ഭാര്യയെ സന്തോഷിപ്പിക്കാനും മികച്ചൊരു ദാമ്പത്യ ജീവിതം നേടാനുമായി ചാണക്യന് പറയുന്ന ഈ കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക.

ബഹുമാനം നല്‍കുക
ഭാര്യയെയായാലും കാമുകിയെയായാലും എപ്പോഴും ബഹുമാനത്തോടെ പരിചരിക്കുന്ന വ്യക്തികളുടെ ബന്ധം വളരെ ശക്തമായിരിക്കുമെന്ന് ചാണക്യന് തന്റെ ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. അത്തരമൊരു വ്യക്തിക്ക് തിരിച്ചും ബഹുമാനവും ലഭിക്കുന്നു. അത്തരക്കാരുടെ പ്രണയ ജീവിതം എപ്പോഴും സന്തോഷകരമായിരിക്കും.

സത്യസന്ധരായിരിക്കുക
ചാണക്യ നയമനുസരിച്ച്, ഒരു ബന്ധത്തില്‍ സത്യസന്ധത പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പങ്കാളിയുമായി സത്യസന്ധമായി ബന്ധം പുലര്‍ത്തുന്ന വ്യക്തികളുടെ ബന്ധം ഒരിക്കലും തകരില്ല. അത്തരം ആളുകളുടെ പങ്കാളികള്‍ എപ്പോഴും അവരെ വിശ്വസിക്കുന്നു. നിങ്ങളുടെ പ്രണയജീവിതമോ ദാമ്പത്യജീവിതമോ സന്തോഷകരമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ബന്ധത്തില്‍ സത്യസന്ധത പുലര്‍ത്തുക.

ശാരീരിക സന്തോഷം നല്‍കുക
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ശാരീരികവും വൈകാരികവുമായ സന്തോഷം വളരെ പ്രധാനമാണ്. ഇതോടൊപ്പം ശാരീരിക സംതൃപ്തിയും ദാമ്പത്യ ജീവിതത്തിലെ സന്തോഷത്തിന്റെ രഹസ്യമാണ്. അതുകൊണ്ട് നിങ്ങളുടെ പങ്കാളിയുടെ ശാരീരികവും വൈകാരികവും ശാരീരികവുമായ സന്തോഷം കൂടി നിങ്ങള്‍ ശ്രദ്ധിക്കുക.

സംരക്ഷണം നല്‍കുക
ചാണക്യന് പറയുന്നത്, ഒരു വ്യക്തി തന്റെ ഭാര്യയെയോ കാമുകിയെയോ സുരക്ഷിതനാക്കുന്നുവെങ്കില് അവരുടെ ജീവിതം വളരെ നല്ലതായിരിക്കുമെന്നാണ്. കാരണം, ഒരു ഭാര്യ എപ്പോഴും തന്റെ ഭര്‍ത്താവില്‍ ഒരു പിതാവിന്റെ പ്രതിച്ഛായ കാണുന്നു. അത് അവള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് അവള് വിശ്വസിക്കുന്നു.

പരസ്പരം ആവശ്യങ്ങള്‍ മനസ്സിലാക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം പങ്കാളികളായി മാത്രമല്ല സുഹൃത്തുക്കളായും ജീവിക്കണം. നല്ലതും ചീത്തയുമായ സമയങ്ങളില്‍ പരസ്പരം പരിപാലിക്കുന്നവരാണ് നല്ല സുഹൃത്തുക്കള്‍. പരസ്പരം ആവശ്യങ്ങള്‍ മനസ്സിലാക്കുക. അങ്ങനെ ചെയ്താല്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ദൃഢമാകുമെന്ന് ഉറപ്പാണ്.

മത്സരിക്കരുത്
ചാണക്യന്റെ അഭിപ്രായത്തില്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം പരസ്പര പൂരകങ്ങളായിരിക്കണം. എതിരാളികളായിരിക്കരുത്. ഭാര്യയും ഭര്‍ത്താവും ഒരു വണ്ടിയുടെ രണ്ട് ചക്രങ്ങളായി കണക്കാക്കപ്പെടുന്നു. ഏതെങ്കിലും ജോലി പൂര്‍ത്തിയാക്കണമെങ്കില്‍, ഭാര്യാഭര്ത്താക്കന്മാര് മത്സരാര്ത്ഥികളായിട്ടല്ല, ഒരു ടീമായി പ്രവര്‍ത്തിക്കണം.

ക്ഷമ
ഒരു വ്യക്തി വിജയകരമായ ദാമ്പത്യജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍, ഭാര്യയും ഭര്‍ത്താവും ക്ഷമാശീലം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ചാണക്യന് തന്റെ നിതി ശാസ്ത്രത്തില്‍ പറയുന്നു. ജീവിതത്തില്‍ എന്ത് സാഹചര്യം വന്നാലും ഭാര്യാഭര്ത്താക്കന്മാര് ക്ഷമയോടെയിരിക്കേണ്ടത് വളരെ പ്രധാനമാണ്. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിലും ക്ഷമയോടെ കാത്തിരിക്കുന്ന ഭാര്യാഭര്ത്താക്കന്മാര്ക്ക് മാത്രമേ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കൂ.

സ്വകാര്യത
ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ചില രഹസ്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു. തങ്ങളുടെ രഹസ്യം മൂന്നാമതൊരാളിലേക്ക് എത്താതിരിക്കാന്‍ ഇരുവരും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ഭിന്നിപ്പുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഭാര്യയോ ഭര്‍ത്താവോ തമ്മിലുള്ള കാര്യങ്ങള്‍ എപ്പോഴും തങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നവരാണ് എപ്പോഴും സന്തുഷ്ടര്‍.



Click it and Unblock the Notifications