Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചാണക്യനീതി; പെട്ടെന്ന് കരയുന്ന സ്ത്രീകള്‍ വീടിന് ഐശ്വര്യം, ഭര്‍ത്താവിന് ഭാഗ്യം; ചാണക്യന് പറയുന്ന കാര്യങ്ങള്‍
മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. വ്യക്തിജീവിതം, ജോലി, ബിസിനസ്സ്, ബന്ധങ്ങള്‍, സൗഹൃദം, ശത്രുക്കള്‍ തുടങ്ങിയ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ ചാണക്യന് തന്റെ ചാണക്യനീതിയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത്, ഈ കാര്യങ്ങള്‍ ആളുകള്‍ക്ക് കഠിനമായി തോന്നിയേക്കാം. എന്നാല്‍ ഈ കാര്യങ്ങള്‍ ഒരു വ്യക്തിക്ക് ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം പറഞ്ഞുനല്‍കുന്നു. ചാണക്യന്റെ നയങ്ങള്‍ ഒരു വ്യക്തിയെ ജീവിതത്തില്‍ വിജയിക്കാന്‍ പ്രചോദിപ്പിക്കുന്നു. വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള അവഗാഹം ഉള്ളതിനാല്‍ അദ്ദേഹത്തെ കൗടില്യന് എന്നും വിളിക്കുന്നു.
മനുഷ്യ സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങളും ചാണക്യന് പറഞ്ഞിട്ടുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ വളരെ ലോലയായി കണക്കാക്കുന്നു. സ്ത്രീകളുടെ ഹൃദയം വളരെ മൃദുലമാണ്, അവര്‍ എല്ലാ കാര്യങ്ങളിലും വികാരഭരിതരാകും. പലപ്പോഴും ചുറ്റുമുള്ള ആളുകള്‍ അവരുടെ ഈ ശീലം കാരണം അസ്വസ്ഥരാകാറുണ്ട്. എന്നാല്‍ സ്ത്രീകളുടെ കരച്ചില് നിങ്ങളുടെ വീടിന് ഐശ്വര്യം നല്‍കുമെന്ന് ചാണക്യന് പറയുന്നു.

കരയുന്ന സ്ത്രീകളെ ബഹുമാനിക്കുക
ചാണക്യന് തന്റെ ചാണക്യ നീതിയില്‍ ഇക്കാര്യം വളരെ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. കരയുന്ന സ്ത്രീക്ക് വളരെയധികം ബഹുമാനം നല്‍കണമെന്നും ചാണക്യന് പറഞ്ഞിട്ടുണ്ട്. വളരെപെട്ടെന്ന് വികാരഭരിതരാകുന്ന സ്ത്രീകളെ വിവാഹം കഴിക്കുന്നവരുടെ ഭാഗ്യം വലുതാണെന്ന് ചാണക്യന് പറയുന്നു. സ്ത്രീകള്‍ കരയുന്ന ശീലം കുടുംബത്തിന്റെ സന്തോഷത്തിനും സമാധാനത്തിനും നല്ലതാണ്. ഇതിനു പിന്നിലെ കാരണം ചാണക്യ നീതിയില്‍ വിശദീകരിച്ചിട്ടുണ്ട്. അത്തരം സ്ത്രീകളെ വളരെയധികം ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ചെറിയ കാര്യങ്ങളില്‍ കരയുന്ന സ്ത്രീകളുടെ പ്രത്യേകത
ചാണക്യന്റെ അഭിപ്രായത്തില്‍ എല്ലാ കാര്യങ്ങളിലും കരയുന്ന സ്ത്രീകള്‍ യഥാര്‍ത്ഥത്തില്‍, ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്നുപോകാന്‍ ആഗ്രഹിക്കുന്നില്ല. മാത്രവുമല്ല, എപ്പോഴും കുടുംബത്തെ ഐക്യത്തോടെ നിലനിര്‍ത്താന്‍ ഇത്തരം സ്ത്രീകള്‍ ആഗ്രഹിക്കുന്നു.

അത്തരം സ്ത്രീകള്‍ മൃദുലഹൃയമുള്ളവര്
ചാണക്യന്റെ അഭിപ്രായത്തില്‍ കരയുന്ന സ്ത്രീകളുടെ ഉള്ളില്‍ കോപവും ഏതെങ്കിലും തരത്തിലുള്ള പിരിമുറുക്കവും നിലനില്ക്കുന്നില്ല. കണ്ണീരിലൂടെ ഇതെല്ലാം പുറത്തുവരുന്നു. ചെറിയ കാര്യങ്ങളില്‍ പോലും കരയുന്ന സ്ത്രീകള്‍ വളരെ മൃദുലഹൃദയരാണ്. അവര്‍ എല്ലാവരുടെയും തെറ്റ് മറക്കുകയും ഉടന്‍ ക്ഷമിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള സ്ത്രീകള്‍ ഏറെ നേരം ഒന്നും മനസ്സില്‍ വെച്ച് ഇരിക്കാറില്ല. ഇത്തരം സ്ത്രീകള്‍ ഭര്‍ത്താവിനും കുടുംബത്തിനും ഭാഗ്യമാണ്.

കുടുംബത്തോട് സ്നേഹമുള്ളവര്
ഒരു തെറ്റും ചെയ്യാതെ പോലും കരയാന്‍ തുടങ്ങുന്ന സ്ത്രീകള്‍ക്ക് അവരുടെ ഉള്ളില്‍ കുടുംബത്തോട് അടങ്ങാത്ത സ്നേഹമുണ്ട്. അത്തരം സ്ത്രീകള്‍ അവരുടെ കുടുംബത്തെ വളരെയധികം സ്നേഹിക്കുന്നു. ഈ ഗുണം കാരണം ഒരു സ്ത്രീ കുടുംബത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നു.

മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കുന്നവര്‍
ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ചെറിയ കാര്യങ്ങളിലും കരയുന്ന സ്ത്രീകള്‍ എല്ലായ്പ്പോഴും മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കുന്നവരാണ്. സ്ത്രീകളുടെ കരച്ചില് കൊണ്ട് പല തരത്തിലുള്ള ഗുരുതരമായ രോഗങ്ങളും ഭേദമാകുമെന്നും കരച്ചില് മനസ്സിനെ ലഘൂകരിക്കുമെന്നും ചാണക്യന് പറയുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍ കരച്ചില് ഒരു വ്യക്തിയുടെ സമ്മര്‍ദ്ദം അവസാനിപ്പിക്കുന്നു. സ്ത്രീകളുടെ കരച്ചില് അവരുടെ ഉള്ളിലെ പിരിമുറുക്കവും കോപവുമെല്ലാം നീക്കുന്നു. അത്തരക്കാര്‍ ഒന്നും മനസ്സില്‍ സൂക്ഷിക്കുന്നില്ല, മാത്രമല്ല അവര്‍ മറ്റുള്ളവരോട് വേഗത്തില്‍ ക്ഷമിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
