Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
ചാണക്യനീതി; കുടുബം പച്ചപിടിക്കും, സമാധാനവും; നല്ല ഗൃഹനാഥന് വേണ്ടത് ഈ ഗുണങ്ങള്‍
പൗരാണിക ഭാരതത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധനായ നയതന്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ചാണക്യന്. ചാണക്യന് രചിച്ച ചാണക്യനീതി ഇന്നത്തെ കാലഘട്ടത്തിലും പ്രസക്തിയുള്ളതാണ്. ഇതില്‍ അദ്ദേഹം ഒരു വ്യക്തിക്ക് കുടുബം, സാമൂഹികം, ബിസിനസ്, സാമ്പത്തികം, നയതന്ത്ര നയങ്ങള്‍ എന്നിവയെക്കുറിച്ച് ഉപദേശം നല്കുന്നു. നിങ്ങളെ വിജയത്തിന്റെ പാതയിലേക്ക് നയിക്കുന്ന നിരവധി കാര്യങ്ങള്‍ ചാണക്യ നീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വീടിന്റെ പുരോഗതിയെ ബാധിക്കുന്ന ചില കാര്യങ്ങളും ചാണക്യന് തന്റെ ചാണക്യനീതിയില്‍ പറയുന്നു. ഒരു ഗൃഹനാഥന് വേണ്ട ഗുണങ്ങള്‍ എന്തൊക്കെയെന്ന് അദ്ദേഹം നമ്മെ അറിയിക്കുന്നു.
ഗൃഹനാഥന് ജ്ഞാനിയാണെങ്കില്‍, ഏത് സാഹചര്യത്തിലും അവന് തന്റെ കുടുംബത്തെ മുന്നോട്ട് നയിക്കുമെന്നും അതുകൊണ്ട് തന്നെ ഗൃഹനാഥന് ചില ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്നും ചാണക്യന് പറയുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍, ഗൃഹനാഥന് ഈ പ്രത്യേക ഗുണങ്ങള്‍ ഇല്ലെങ്കില്‍, ആ വീട്ടില്‍ ഒരിക്കലും സന്തോഷവും സമാധാനവും ഉണ്ടാകില്ല. ചാണക്യന് പറയുന്ന ആ ഗുണങ്ങളെക്കുറിച്ച് വായിച്ചറിയാം.

പണം ലാഭിക്കല്‍
ചാണക്യന്റെ അഭിപ്രായത്തില്‍ വീടിന്റെ നാഥന് പണം ലാഭിക്കാന്‍ കഴിവുള്ളവനായിരിക്കണം. ഭാവിയില്‍ നിങ്ങളുടെ വിഷമഘട്ടത്തില്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടാതിരിക്കാന്‍ പണം ലാഭിക്കേണ്ടത് ഗൃഹനാഥന്റെ ഉത്തരവാദിത്തമാണ്.

തീരുമാനങ്ങളില്‍ ഉറച്ചുനില്ക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍ എടുക്കുന്ന ഏത് തീരുമാനത്തിലും ഉറച്ചുനില്‍ക്കാനുള്ള കഴിവ് ഗൃഹനാഥന് ഉണ്ടായിരിക്കണം. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ മാത്രമേ കുടുംബം പുരോഗമിക്കുകയുള്ളൂ. വീട്ടില്‍ ഒരു അച്ചടക്കമുള്ള അന്തരീക്ഷം നിലനിര്‍ത്താനും കുടുംബനാഥന് ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താല്‍ മാത്രമേ വീട്ടിലെ അംഗങ്ങള്‍ക്ക് പുരോഗതി ഉണ്ടാകൂ.

ഒന്നിനെയും അന്ധമായി വിശ്വസിക്കാതിരിക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍, ഗൃഹനാഥന് തെളിവില്ലാതെ ഒന്നിനെയും വിശ്വസിക്കരുത്. ആരുടെയും വാക്കുകള്‍ കേട്ടപാടെ വിശ്വസിക്കരുത്. വീട്ടില്‍ തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍ ഇരുകൂട്ടരുടെയും വാക്ക് കേട്ട് കാര്യം ഉറപ്പിച്ചതിന് ശേഷം മാത്രമേ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാവൂ.

ശ്രദ്ധാപൂര്‍വ്വം തീരുമാനമെടുക്കുക
ചാണക്യന്റെ അഭിപ്രായത്തില്‍ ഗൃഹനാഥന് ഒരു തീരുമാനം എടുക്കുമ്പോഴെല്ലാം, തന്റെ തീരുമാനം കുടുംബത്തിലെ ഒരു അംഗത്തിനും ദോഷം വരുത്തില്ലെന്ന് ഉറപ്പുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ കുടുംബജീവിതം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ.

ചെലവ് നിയന്ത്രിക്കുക
ചാണക്യന്റെ നയമനുസരിച്ച് സമ്പാദിക്കുന്ന തുകയ്ക്കനുസരിച്ച് വീട്ടുകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകേണ്ടത് ഗൃഹനാഥന്റെ ഉത്തരവാദിത്തമാണ്. ഇത്തരം സാഹചര്യത്തില്‍ അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. ഗൃഹനാഥന് ഇത് ചെയ്തില്ലെങ്കില്‍, പിന്നീട് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. കുടുംബനാഥന് തന്റെ എല്ലാ തീരുമാനങ്ങളും ശ്രദ്ധാപൂര്‍വ്വം എടുക്കണം. അതിനാല്‍, വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് പണത്തിന്റെ മൂല്യം മനസിലാക്കിക്കൊടുക്കാന്‍ അമിതമായി പണം ചെലവഴിക്കാതിരിക്കുക. സുരക്ഷിതമായ ഭാവിക്കായി ഇത് ശ്രദ്ധിക്കുക, മറ്റുള്ളവരെയും പാഠം പഠിപ്പിക്കുക.

കുടുംബത്തിനായി സമയം കണ്ടെത്തുക
ചാണക്യന്റെ തത്ത്വശാസ്ത്രമനുസരിച്ച്, കുടുംബത്തെ ഒരുമിച്ച് കൊണ്ടുപോകേണ്ടത് ഗൃഹനാഥന്റെ ഉത്തരവാദിത്തമാണ്. അത്തരമൊരു സാഹചര്യത്തില്‍, ഗൃഹനാഥന് അവരുടെ കുടുംബാംഗങ്ങള്‍ക്കായി സമയം കണ്ടെത്തുകയും അവരോട് സംസാരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇതിലൂടെ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് മനസ്സിലാക്കാനും പരിഹരിക്കാനും കഴിയും. പരസ്പര സ്നേഹം നിലനില്ക്കും.

സഹോദരങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുക
വീട്ടില്‍ സന്തോഷവും സമാധാനവും പോസിറ്റിവിറ്റിയും നിലനിര്‍ത്തുന്നതിന്, ഗൃഹനാഥന് തന്റെ സഹോദരീസഹോദരന്മാരുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന് ചാണക്യനീതിയില്‍ പറയുന്നു. അല്ലാത്തപക്ഷം, അത് നിങ്ങളുടെ മുഴുവന്‍ കുടുംബത്തെയും ദോഷകരമായി ബാധിക്കും. അതേസമയം, മറ്റ് അംഗങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടാനുള്ള സാഹചര്യവും ഉണ്ടായേക്കാം.



Click it and Unblock the Notifications
