For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗിക ബന്ധത്തിന് ശേഷം കുളിക്കണം; ചാണക്യന്‍ വിശദീകരിക്കുന്ന കാരണം

|

കുളി നമ്മുടെ ജീവിതത്തില്‍ വ്യക്തിശുചിത്വത്തിന്റെ ഭാഗമായ ഒന്നാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെല്ലാം പിന്നില്‍ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങളും ഉണ്ട് എന്നുള്ളതാണ് സത്യം. അതില്‍ പെടുന്ന ഒന്നാണ് കുളി. ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രധാനപ്പെട്ടത് തന്നെയാണ് കുളി.. എന്നാല്‍ മരണവീട്ടില്‍ പോയി വന്നാല്‍ കുളിക്കണം എന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് നോക്കാം.

Chanakya Niti: Always Take Bath After Doing These Things

ചാണക്യ നീതി പ്രകാരം ചില കാര്യങ്ങള്‍ ചെയ്താല്‍ എന്ത് തന്നെയായാലും കുളിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. ദിവസവും മൂന്ന് തവണയെങ്കിലും കുളിക്കുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇത് കൂടാതെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വെറുതേ കുളിച്ചാല്‍ പോരാ. കുളിക്കുന്ന സമയവും ശ്രദ്ധിക്കേണ്ടതാണ്. ഒന്ന് അതിരാവിലെ 4:30 അല്ലെങ്കില്‍ 5 മണിക്ക്, രണ്ടാമത്തേത് ഉച്ചയ്ക്ക് 12 മണിക്കുള്ളില്‍ കുളിക്കണം. വൈകുന്നേരത്തെ കുളി ആറ് മണിക്കും ആണ് വേണ്ടത്. ഇതിനെക്കുറിച്ചും ചാണക്യ നീതി പറയുന്നതിന് അനുസരിച്ച് എന്തൊക്കെ ചെയ്താല്‍ കുളിക്കണം എന്ന് നോക്കാം.

കൈകാലുകള്‍ കഴുകുക

കൈകാലുകള്‍ കഴുകുക

ഭക്ഷണം കഴിക്കുന്നതിനുമുമ്പും ശേഷവും അവര്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കൈയും കാലും എപ്പോഴും കഴുകണമെന്ന് പറയുന്നുണ്ട്. നമ്മുടെ പുരാതന ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിരിക്കുന്നതുപോലെ, ദിവസവും കുളിക്കുന്നത് നമ്മുടെ ശാരീരികവും മാനസികവുമായ ശക്തി വര്‍ദ്ധിപ്പിക്കുകയും പേശികളുടെ മര്‍ദ്ദം കുറയ്ക്കുകയും ശരീരത്തിനുള്ളിലെ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഇല്ലാതാക്കാന്‍ സഹായിക്കുകയും മാനസികാവസ്ഥ നല്ലതാക്കുകയും ചെയ്യുന്നു.

ചാണക്യന്റെ ഉപദേശം

ചാണക്യന്റെ ഉപദേശം

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പണ്ഡിതന്മാരില്‍ ഒരാളും ബ്രാഹ്മണ വംശജനുമാണ് ചാണക്യന്‍, താഴെ പറയുന്ന നാല് കാര്യങ്ങള്‍ക്ക് ശേഷം കുളിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നുണ്ട്. ചാണക്യന്‍ പറയുന്നത് അനുസരിച്ച് മുടങ്ങാതെ, ഒരു വ്യക്തി കുളിക്കണം അല്ലെങ്കില്‍ അവന്റെ ആത്മീയ ആരോഗ്യം അപകടത്തിലാകും എന്നാണ് പറയുന്നത്. ഏതൊക്കെ സമയത്താണ് നിങ്ങള്‍ കുളിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത്

ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത്

ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ അവരുടെ വീട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പ് കുളിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ചാണക്യന്‍ ഉപദേശിക്കുന്നു. മരണശേഷം, ശരീരം സൂക്ഷ്മാണുക്കളോട് പോരാടാനുള്ള ശേഷി നഷ്ടപ്പെടുകയും വിഘടിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. കൂടാതെ, ശവസംസ്‌കാര സ്ഥലത്ത്, ശരീരം പഞ്ച-തത്വത്തില്‍ മുഴുകിയിരിക്കുമ്പോള്‍, ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളുകള്‍ മരിച്ചവരില്‍ നിന്ന് ബാക്ടീരിയ പരത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുന്നതിനോ ആരെയും സ്പര്‍ശിക്കുന്നതിനോ മുമ്പ്, കുളിക്കാന്‍ ശ്രദ്ധിക്കണം.

ലൈംഗിക ബന്ധം

ലൈംഗിക ബന്ധം

ചാണക്യന്റെ അഭിപ്രായത്തില്‍, ദമ്പതികള്‍ അടുപ്പത്തിലായതിനുശേഷം, ഏതെങ്കിലും മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അയോഗ്യരും അശുദ്ധരും ആയിത്തീരുന്നു എന്നാണ്. അതിനാല്‍, പുരുഷനും സ്ത്രീയും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം കുളിക്കേണ്ടത് അത്യാവശ്യമാണ്. ചാണക്യന്‍ പറയുന്നത്, ലൈംഗിക ബന്ധത്തിന് ശേഷം ഒരാള്‍ ഒരിക്കലും വീടുവിട്ട് പോകരുത് എന്നാണ്. ശുചിത്വത്തിനും മികച്ച ക്ഷേമത്തിനും ഇത് നിര്‍ണ്ണായകമാണ്. ലൈംഗിക ബന്ധത്തിന് ശേഷം നമ്മുടെ സ്വകാര്യഭാഗങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും അണുബാധ പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ടാണ് ചാണക്യന്‍ ഇത്തരത്തില്‍ ഒരു കാര്യം പറയുന്നത്.

എണ്ണ മസാജ്

എണ്ണ മസാജ്

ചാണക്യന്‍ സൂചിപ്പിച്ചതുപോലെ, നല്ല ശരീരത്തിനും തിളങ്ങുന്ന ചര്‍മ്മത്തിനും, വ്യക്തികള്‍ ആഴ്ചയിലൊരിക്കല്‍ എണ്ണ തേച്ച് കുളിക്കുന്നുണ്ട്. എണ്ണ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കുന്നു. ഇത് ഒരു വിധത്തില്‍ ഉള്ളില്‍ നിന്ന് ടോക്‌സിന്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് എണ്ണ തേച്ചശേഷം കുളിച്ച ശേഷമേ മറ്റ് കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ എണ്ണ തേച്ച ശേഷം കുളിച്ചിട്ട് വേണം എന്തും ചെയ്യാന്‍.

മുടിവെട്ടിയ ശേഷം

മുടിവെട്ടിയ ശേഷം

ചാണക്യന്‍ സൂചിപ്പിച്ചതുപോലെ, മുടി വെട്ടിയതിന് ശേഷം കുളിക്കേണ്ടതാണ്. കാരണം മുടിയിലെ ചെറിയ മുടിയിഴകള്‍ നമ്മുടെ ചര്‍മ്മത്തില്‍ പറ്റിപ്പിടിക്കുകയും കുളിക്കുന്നതിലൂടെ ഇവ പോവുകയും ചെയ്യുന്നുണ്ട്. ഒരിക്കല്‍ നമ്മുടെ ശരീരത്തില്‍ നിന്ന് മുറിച്ചെടുത്ത ഈ സരണികള്‍ നമ്മുടെ ചര്‍മ്മത്തോട് ചേര്‍ന്നു നില്‍ക്കുന്നത് ചര്‍മ്മത്തിന് ദോഷമുണ്ടാക്കുന്നതാണ്. ഇത് ചെറിയ ചില ചര്‍മ്മ പ്രശ്‌നങ്ങളിലേക്കും ചുവന്ന സ്‌കിന്നിനും കാരണമാകുന്നുണ്ട്. ഹിന്ദു വിശ്വാസപ്രകാരം അഞ്ച് തരത്തിലുള്ള കുളികളാണ് ഉള്ളത്. അവ എന്തൊക്കെയെന്ന് നോക്കാം.

വീട് വാങ്ങുമ്പോള്‍ നിര്‍ഭാഗ്യം കൊണ്ടുവരുന്ന സ്ഥലംവീട് വാങ്ങുമ്പോള്‍ നിര്‍ഭാഗ്യം കൊണ്ടുവരുന്ന സ്ഥലം

അഗ്‌നായക സ്‌നാനം - സൂര്യ സ്‌നാനം

അഗ്‌നായക സ്‌നാനം - സൂര്യ സ്‌നാനം

ഒരു തുറന്ന സ്ഥലത്ത്, സൂര്യനു കീഴില്‍, നിങ്ങളുടെ രണ്ട് കൈകളും തലയ്ക്ക് മുകളില്‍ ഉയര്‍ത്തി കിഴക്ക് ദിശയില്‍ അഭിമുഖമായി നില്‍ക്കുക. അടുത്തതായി, നിങ്ങളുടെ കണ്ണുകള്‍ അടച്ച് കുറഞ്ഞത് 10 മിനിറ്റെങ്കിലും നിങ്ങളുടെ ശരീരത്തിലുടനീളം സൂര്യപ്രകാശം തട്ടിയ ശേഷം കുളിക്കുക. ഇതിനെ സൂര്യസ്‌നാനം എന്ന് വിളിക്കുന്നു. ഏറ്റവും കഠിനമായ ബാക്ടീരിയകള്‍ പോലും ഇത്തരത്തിലുള്ള കുൡയില്‍ ഇല്ലാതാവുന്നു.

മാലാ സ്‌നാനം

മാലാ സ്‌നാനം

വ്യക്തി തന്റെ ശരീരത്തിലുടനീളം നനഞ്ഞ മണല്‍ അല്ലെങ്കില്‍ കളിമണ്ണ് ചര്‍മ്മത്തില്‍ പുരട്ടുകയും ചര്‍മ്മത്തിന്റെ എല്ലാ സുഷിരങ്ങളും വെളിപ്പെടുന്നതുവരെ തടവുകയും വേണം. 15 മിനിറ്റിനു ശേഷം ഒരു തുണി ഉപയോഗിച്ച് മണല്‍ തുടയ്ക്കുക. ഇത് ചര്‍മ്മത്തില്‍ എന്തുകൊണ്ടും വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഈ സ്‌നാനം ചെയ്യാവുന്നതാണ്.

മഹേന്ദ്ര സ്‌നാനം

മഹേന്ദ്ര സ്‌നാനം

മാല സ്‌നാനത്തിനു ശേഷം നിങ്ങളുടെ ശരീരം വെള്ളത്തില്‍ കഴുകുന്നതിനെ മഹേന്ദ്ര സ്‌നാനം എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ ദൈനംദിന കുളി ഇതില്‍ വരുന്നതാണ്. ഇതിലൂടെ നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഉഷാര്‍ വര്‍ദ്ധിക്കുന്നു.

മന്ത്ര സ്‌നാനം

വെള്ളത്തില്‍ ഇറങ്ങി അഗ്‌നി, വരുണന്‍ എന്നീ ദേവകള്‍ക്കായി പ്രാര്‍ത്ഥിച്ച് കലശ മന്ത്രങ്ങള്‍ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിച്ചതിനുശേഷം കുളിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിനും ഊര്‍ജ്ജത്തിനും മികച്ചതാണ്.

മനോ സ്‌നാനം

ഈ രീതിയില്‍ സ്‌നാനം ചെയ്യുന്നത് ഒരു വ്യക്തയുടെ മനസ്സിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഈ സ്‌നാനം നടത്തുമ്പോള്‍ വിഷ്ണു മന്ത്രങ്ങള്‍ ചൊല്ലി വേണം കുളിക്കുന്നതിന്.

Read more about: rituals ജീവിതം
English summary

Chanakya Niti: Always Take Bath After Doing These Things

According to chanakya everyone must take a bath after doing these things. Take a look.
Story first published: Thursday, August 5, 2021, 20:10 [IST]
X
Desktop Bottom Promotion