Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാണക്യന് പറയുന്നു; ഈ 6 കാര്യങ്ങള്‍ ഭാര്യ എപ്പോഴും ഭര്‍ത്താവില്‍ നിന്ന് മറച്ചുവയ്ക്കും
നയതന്ത്രം, സാമ്പത്തികം, രാഷ്ട്രീയം എന്നിവയില്‍ അഗാഥമായ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു ചാണക്യന്. ഇത് കൂടാതെ പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചാണക്യന് പറഞ്ഞിട്ടുണ്ട്. പണ്ഡിതന് എന്നതിലുപരി ചാണക്യന് ഒരു മികച്ച അധ്യാപകന് കൂടിയായിരുന്നു. അദ്ദേഹം പറഞ്ഞ നയങ്ങള്‍ സ്വീകരിച്ചാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയം കൈവരിക്കാനാകും. അദ്ദേഹത്തിന്റെ ചാണക്യ നീതിയില്‍ പണം, ആരോഗ്യം, ബിസിനസ്സ്, ദാമ്പത്യ ജീവിതം, സമൂഹം, ജീവിതവിജയം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏതൊരു വ്യക്തിയും തന്റെ ജീവിതത്തില്‍ ഈ കാര്യങ്ങള്‍ സ്വീകരിച്ചാല്‍, അയാള്‍ക്ക് തീര്‍ച്ചയായും വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും.
ഭാര്യാഭര്ത്താക്കന്മാരുമായും ദാമ്പത്യജീവിതവുമായും ബന്ധപ്പെട്ട പല കാര്യങ്ങളും ചാണക്യനീതിയില്‍ വിവരിക്കുന്നുണ്ട്. അവ ഇന്നത്തെ കാലത്തും പ്രസക്തമാണ്. ചാണക്യ നിതിയുടെ അഭിപ്രായത്തില്‍, ഭാര്യമാര്‍ ചില കാര്യങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് മനഃപൂര്‍വം മറച്ചുവെക്കുന്നു. അവള് ഒരിക്കലും ഈ രഹസ്യം ഭര്‍ത്താവിനോട് പറയില്ല. നല്ല ഭാവിക്കും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായുമായി അവര്‍ ചില കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നു. അതിലൂടെ ഭാര്യയ്ക്കും ഭര്‍ത്താവിനും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനാകും. ചാണക്യനീതി പ്രകാരം ഭാര്യമാര്‍ ഭര്‍ത്താവില്‍ നിന്ന് മറച്ചുവയ്ക്കുന്ന അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മുന്‍കാല ബന്ധങ്ങള്‍
ഒരു ഭാര്യയും വിവാഹത്തിന് മുമ്പുള്ള പ്രണയത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറയില്ല. ദാമ്പത്യജീവിതത്തില്‍ യാതൊരു സംശയവും ഉണ്ടാകാതിരിക്കാനും സന്തോഷത്തോടെ ജീവിക്കാനും വേണ്ടി ഭാര്യ ജീവിതകാലം മുഴുവന്‍ ഇക്കാര്യം ഭര്‍ത്താവില്‍ നിന്ന് രഹസ്യമായി സൂക്ഷിക്കുന്നു.

വിയോജിപ്പുകള്‍
ഭര്‍ത്താവിന്റെ ഓരോ തീരുമാനത്തെയും ഭാര്യ പിന്തുണയ്ക്കുന്നു. ഭര്‍ത്താവ് സന്തോഷവാനായിരിക്കാനും വീട്ടില്‍ തര്‍ക്കം ഉണ്ടാകാതിരിക്കാനും അവള് തന്റെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നില്ല. ഭര്‍ത്താവ് പറയുന്നതെന്താണോ അത് ഭാര്യമാര്‍ അനുസരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നുവെന്ന് ചാണക്യന് പറയുന്നു. അതിനാല്‍ ഭാര്യ തന്റെ വിജോയിപ്പുകള്‍ ഭര്‍ത്താവിനോട് നേരിട്ട് പറയില്ല.

തെറ്റായ കാര്യങ്ങള്‍
വീട്ടിലുള്ളവരുടെ തെറ്റായ കാര്യങ്ങള്‍ ഭാര്യ ഭര്‍ത്താവില്‍ നിന്ന് മറച്ചുവെക്കുന്നു. ഇതുകാരണം വീട്ടില്‍ വഴക്കുകള്‍ ഉണ്ടാകില്ല. അവള് വീടിന്റെ സമാധാനം ശല്യപ്പെടുത്താതെ സംരക്ഷിക്കുകയും സ്വന്തം തലത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

സമ്പാദ്യം
വിവാഹശേഷം ഭാര്യയും ഭര്‍ത്താവും ഒരു വാഹനത്തിന്റെ ചക്രങ്ങള്‍ പോലെയാണ്. എപ്പോഴും ഒരേരീതിയില്‍ ചലിക്കുന്നു. വീടിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്ന ഭാര്യയെ വീടിന്റെ ലക്ഷ്മിയായി കണക്കാക്കുന്നു. ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്ന വീട്ടുചെലവുകള് ഭാര്യ എപ്പോഴും ഭര്‍ത്താവില്‍ നിന്ന് മറച്ചുവെക്കുകയും അക്കാര്യം ഭര്‍ത്താവിനെ അറിയിക്കാതിരിക്കുകയും ചെയ്യുന്നു. അവള് ഒരു നിശ്ചിത ബജറ്റില്‍ വീട്ടുകാര്യങ്ങള്‍ നടത്തുകയും എല്ലാ അംഗങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. ഇത്രയൊക്കെയാണെങ്കിലും ബുദ്ധിമുട്ടുള്ള സമയങ്ങളിലേക്കായി അവള് പണം സ്വരൂപിക്കുന്നു. ഭാവിയില്‍ ഏത് പ്രതിസന്ധി ഘട്ടത്തെയും നേരിടാന്‍ സ്ത്രീകള്‍ ഈ പണം ചെലവഴിക്കുന്നു.

ആരോഗ്യപ്രശ്നങ്ങള്‍
വിവാഹശേഷം ഭര്‍ത്താവിന് ഒരുതരത്തിലുള്ള പ്രശ്നവും വിഷമവും നല്കാന് ഭാര്യ ആഗ്രഹിക്കുന്നില്ല. ഭര്‍ത്താവ് അസ്വസ്ഥനാകാതിരിക്കാന്‍ ഭാര്യ തന്റെ ആരോഗ്യപ്രശ്നങ്ങള്‍ വരെ അവരോട് മറച്ചുവെക്കുന്നു. അത് താങ്ങാന്‍ കഴിയുന്നിടത്തോളം അവള് സഹിക്കുന്നു. എന്നാല്‍, ഇത് ഭാവിയില്‍ വലിയ പ്രശ്നമായി മാറുന്നു. ഭാവിയില്‍ രോഗം വര്‍ദ്ധിക്കുകയാണെങ്കില്‍, ഭര്‍ത്താവിന് കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാകുന്നു.

ആഗ്രഹങ്ങള്‍
ഭാര്യ എപ്പോഴും തന്റെ ആഗ്രഹങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് മറയ്ക്കുന്നു. ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം അവള് ജീവിക്കുന്നു. തന്റെ കാഴ്ചപ്പാടുകള്‍ ഭര്‍ത്താവിന്റെ മുന്നില്‍ പങ്കിവയ്ക്കാന് അവള് മടിക്കുന്നു. ഭര്‍ത്താവിന്റെ ആഗ്രഹങ്ങളെ ചേര്‍ത്തുപിടിച്ച് അവള് ജീവിതം ജീവിക്കുന്നു.വിവാഹശേഷം ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ തന്റെയും ആഗ്രഹങ്ങളായി കരുതി ഭാര്യജീവിക്കുന്നുവെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
