Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഈ പൂച്ചക്കുട്ടിയുടെ മുഖമാണ് ഇന്ന് വൈറൽ;വീഡിയോ കാണൂ
പെറ്റ്സിനെ നമുക്കെല്ലാം ഇഷ്ടമാണ് . പൂച്ച, നായ, കിളികൾ, എന്നു വേണ്ട പലതിനേയും നമ്മൾ സ്നേഹിച്ച് ഓമനിച്ച് വളർത്തുന്നുണ്ട്. എന്നാൽ പലപ്പോഴും ഇവയെ എങ്ങനെ സംരക്ഷിക്കുന്നു സ്നേഹിക്കുന്നു എന്നുള്ളതെ വെല്ലുവിളി തന്നെയാണ്. എന്നാല്‍ അതിലുപരി ഇന്നത്തെ ടെക്നോളജിയുടെ ലോകം പെറ്റ്സിനു മുന്നിൽ പോലും തുറന്ന് കൊടുക്കേണ്ട അവസ്ഥയാണ്. ഇന്ന് ധാരാളം ഫിൽറ്ററുകളും മറ്റും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ഉണ്ട്. ഇത് പലപ്പോഴും നമ്മുടെ നർമ്മ ബോധത്തെ ഉണർത്തുകയാണ് ചെയ്യുന്നത്.

പലപ്പോഴും ഇത്തരത്തിലുള്ള ഫിൽറ്ററുകൾ പല വിധത്തിലാണ് നിങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ആക്റ്റീവ് ആക്കി നിലനിർത്തുന്നത് തന്നെ. നിങ്ങളെ അമ്പരപ്പിക്കുന്ന പല വിധത്തിലുള്ള ഫിൽറ്ററുകളും ഇന്നുണ്ട്. ചിലത് വളരെയധികം കോമഡിയായിരിക്കും എന്നതാണ് സത്യം. പലതും നിങ്ങളുടെ ചിരി വരെ നിയന്ത്രിക്കാൻ സാധിക്കാത്ത തരത്തിലുള്ളതാവും. ഇത്തരത്തിൽ ഒരു ഫിൽറ്ററാണ് ഈ പൂച്ചക്കുട്ടിയെ പറ്റിച്ചത്.
ഇന്ന് എല്ലാവരും ഈ ഫിൽറ്ററുകളെല്ലാം ഉപയോഗിക്കുന്നുണ്ട് എന്നത് തന്നെയാണ് കാര്യം. പൂച്ചയുടെ മുഖമുള്ള ഫിൽറ്ററാണ് ഈ കുഞ്ഞിപ്പൂച്ചയെ ആകെ കൺഫ്യൂഷനിൽ ആക്കിയിരിക്കുന്നത്. ഈ പൂച്ചയുടെ എക്സ്പ്രഷൻ നിങ്ങളെ അല്‍പം ചിന്തിപ്പിച്ച് ചിരിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ആദ്യം അൽപം അന്തം വിട്ടെങ്കിലും പിന്നീട് ഈ കുഞ്ഞിപ്പൂച്ചയുടെ മുഖത്ത് വന്ന എക്സ്പ്രഷൻ എന്ന് പറയുന്നത് അൽപം ആശങ്കകളുടേത് തന്നെയാണ്. നിങ്ങൾ ട്വിറ്ററിലോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലോ ആക്റ്റീവ് ആണ് എന്നുണ്ടെങ്കിൽ ഈ വീഡിയോ തീർച്ചയായും കണ്ടിട്ടുണ്ടാവും. കാണാത്തവർക്ക് വേണ്ടി ഇന്ന് ഈ വീഡിയോ കാണുകയും ചെയ്യാം.
ഒരു പൂച്ചക്കുഞ്ഞി മാത്രമല്ല പലരും ഇതേ ഫിൽറ്റർ ഉപയോഗിച്ച് തന്‍റെ പൂച്ചക്കുഞ്ഞുങ്ങളെ അല്‍പമൊന്ന് ഭയപ്പെടുത്തുന്നുണ്ട്. അത് മാത്രമല്ല പൂച്ചകളുടെ മുഖത്ത് എന്ത് ഭാവമാണ് ഉണ്ടാവുന്നത് എന്നുള്ളത് റെക്കോർഡ് ചെയ്ത് ഇത് നിങ്ങൾക്ക് കാണിച്ച് തരുന്നുമുണ്ട്. നിങ്ങൾ ഇനി കാണാൻ പോവുന്ന വീഡിയോയിൽ പൂച്ച വളരെയധികം അന്തം വിട്ട് ഭയപ്പെട്ട് ഇരിക്കുന്നതായി നിങ്ങള്‍ക്ക് കാണാവുന്നതാണ്. മടിയിലിരിക്കുന്ന പൂച്ച എന്തുകൊണ്ടും തന്‍റെ അതേ മുഖം തന്നെ ഇവർക്കും വന്നു എന്ന് അൽപം ആശങ്കയോടെ വീക്ഷിക്കുകയാണ് ചെയ്യുന്നത്.
പലരും ഇത് വളരെ സീരിയസ് ആയി ചെയ്യുന്ന ഒന്നാണ്. എന്നാൽ എത്ര കഠിന ഹൃദയനാണെങ്കിൽ പോലും പൂച്ചക്കുട്ടികളുടെ എക്സ്പ്രഷൻ കണ്ടാൽ ആരും ഒന്ന് ചിരിച്ച് പോവും. മൃഗങ്ങളെ ഇഷ്ടമില്ലാത്തവർ പോലും ഇതിന് മുന്നിൽ ഒന്ന് ചിരിച്ച് പോവും എന്നതാണ് സത്യം. ഇതേ എക്സ്പ്രഷൻ തന്നെയാണ് ഓരോ പൂച്ചക്കുട്ടികളും വീഡിയോയിൽ നൽകുന്നതും. ഭയത്തോടെ ഒന്ന് ശ്രദ്ധിക്കുന്നുണ്ടെങ്കിലും അല്‍പം ശ്രദ്ധയോടെ തന്നെ എല്ലാം വീക്ഷിക്കുന്നത്.



Click it and Unblock the Notifications
