Latest Updates
-
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി
കൈയ്യിലെ ആയുര്‍രേഖ ആയുസ്സിനെക്കുറിച്ച് പറയുന്നോ?
ഹസ്തരേഖാശാസ്ത്രത്തിന് നമുക്കിടയില്‍ വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പലപ്പോഴും പല വിധത്തിലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എന്താണ് നിങ്ങളുടെ കൈയ്യിലെ ആയുര്‍രേഖ പറയുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.
ഇന്നത്തെ കാലത്ത് പലരും അന്ധവിശ്വാസം എന്ന് പറഞ്ഞ് ഇത്തരം കാര്യങ്ങള്‍ തള്ളിക്കളയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് നിങ്ങളുടെ ആയുര്‍രേഖയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിലുപരി ആയുര്‍രേഖ നോക്കി നമുക്ക് പല വിധത്തിലുള്ള കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

നീളം കുറഞ്ഞ ആയുര്‍രേഖ
നിങ്ങളുടെ ആയുര്‍രേഖ നീളം കുറഞ്ഞതാണ് എന്നുണ്ടെങ്കില്‍ ഇവര്‍ വളരെയധികം പിന്നോട്ട് വലിയുന്ന സ്വഭാവക്കാരായിരിക്കും. അതുകൊണ്ട് ഇവര്‍ ഒരു കാര്യത്തിനും മുന്നോട്ട് വരാത്ത സ്വഭാവക്കാരായിരിക്കും. നിങ്ങളുടെ ആയുര്‍രേഖയുടെ നീളം കുറവെങ്കിലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഇതിന് ആയുസ്സുമായി ബന്ധമില്ല എന്നുള്ളതാണ് സത്യം. ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഇവര്‍ക്ക് സാധിക്കാതെ വരുന്നുണ്ട്. ജീവിതത്തില്‍ നഷ്ടബോധം ഇവര്‍ക്കുണ്ടായിരിക്കും.

ആരോഗ്യത്തിന്റെ കാര്യത്തില്‍
ആയുര്‍രേഖ ആരോഗ്യത്തെക്കുറിച്ച് പറയാവുന്നതാണ്. ഇതില്‍ ഇവരെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ബാധിക്കുന്നു. മാനസിക അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിലും ഇവര്‍ പരാജയപ്പെട്ടുകൊണ്ടിരിക്കും. ഡിപ്രഷനും സ്ട്രെസും കൊണ്ട് ഇവരെല്ലാം പരിഭ്രാന്തരാവുന്ന അവസ്ഥയിലേക്ക് എത്തുന്നു. എങ്കിലും തോറ്റുപോവാതെ പ്രതിരോധിക്കുന്നതിന് ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും.

തെളിയാത്ത ആയുര്‍രേഖ
നിങ്ങളുടെ കൈയ്യില്‍ തെളിയാത്ത ആയുര്‍രേഖയാണ് ഉള്ളതെങ്കില്‍ നിങ്ങളുടെ ജീവിതം അത്ര മികച്ചതായിരിക്കില്ല എന്നതാണ് സത്യം. ആരോഗ്യ പ്രശ്നങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇത് ഇവരില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. എപ്പോഴും. തെളിയാത്ത ആയുര്‍രേഖ ഉള്ളവര്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തെളിയാത്ത ആയുര്രേഖയുള്ളവരാണെങ്കില് വളരെയധികം ശ്രദ്ധിക്കണം.

കട്ടിയുള്ള ആയുര്‍രേഖ
നിങ്ങളുടെ ആയുര്‍രേഖക്ക് കട്ടി കൂടുതലാണ് എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇവര്‍ വളരെയധികം എനര്ജിയുള്ളവരായിരിക്കും എന്നാണ്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് നല്ലൊരു പരിഹാരമാണ് ഈ രേഖ. ഇവരുടെ മാനസികാരോഗ്യം മികച്ചതായിരിക്കും. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്ന അവസ്ഥകള്‍ ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതം വളരെയധികം സന്തോഷകരമായിരിക്കും.

അവ്യക്തമെങ്കില്‍
ആഴമില്ലാത്തതും അവ്യക്തവുമായ ഒരു ആയുര്‍രേഖയാണ് എന്നതിനര്‍ത്ഥം നിങ്ങള്‍ക്ക് അസുഖം വരുന്നത് എളുപ്പത്തിലായിരിക്കും എന്നാണ്. സ്ത്രികളില്‍ മാതൃത്വത്തിന് ഭീഷണിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പുരുഷന്മാരിലെങ്കില് പലപ്പോഴും പ്രോസ്റ്റാറ്റിറ്റിസ് ബാധിച്ചേക്കാം. ചെറുപ്പത്തില്‍ത്തന്നെ കരിയര്‍ അത്ര സുഗമമായിരിക്കില്ല. അവസാന വര്‍ഷങ്ങളില്‍, ഇത് മികച്ചതായി മാറും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

രണ്ട് ആയുര്‍രേഖ
നിങ്ങള്‍ക്ക് ആയുര്‍രേഖക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു ദ്വിതീയ രേഖ വേറെയും ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് വളരെ ശക്തമായ ഒരു ചൈതന്യം ഉണ്ടെന്ന് ഇത് കാണിക്കുന്നു. പ്രത്യേകിച്ചും, നിങ്ങള്‍ക്ക് രോഗത്തിനെതിരെ ശക്തമായ പ്രതിരോധവും രോഗത്തിന് ശേഷം സ്വയം വീണ്ടെടുക്കാനുള്ള കഴിവും ഉണ്ട്. കൂടാതെ, നിങ്ങള്‍ക്ക് സാധാരണയായി കുടുംബാംഗങ്ങളില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കും.



Click it and Unblock the Notifications