For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Buddha Purnima 2023 : ശ്രീബുദ്ധന്‍ സത്യം കണ്ടെത്തിയ ദിനം; ജ്ഞാനോദയത്തിന്റെ ബുദ്ധ പൂര്‍ണിമ

|

സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായി പൂര്‍ണത നേടിയ ദിനമാണ് ബുദ്ധ പൂര്‍ണിമയായി ആഘോഷിക്കുന്നത്. ബുധ പൂര്‍ണിമ മെയ് 5-നാണ്‌. വൈശാഖ മാസത്തിലെ വെളുത്തവാവ് ദിവസം അതായത് വിശാഖനക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസമാണ് ഇത് സംഭവിച്ചത്. ശ്രീബുദ്ധന്‍ ജനിച്ചതും ഈ ദിവസം തന്നെയെന്ന് പറയപ്പെടുന്നു. ബുദ്ധമതം സ്ഥാപിച്ച ആത്മീയ ഗുരുവാണ് ശ്രീബുദ്ധന്‍.

Most read: ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണംMost read: ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം

പുരാണഗ്രന്ഥങ്ങളനുസരിച്ച്, ബുദ്ധന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്. എല്ലാ ജീവികളിലും അഹിംസയുടെയും കരുണയുടെയും സന്ദേശം പഠിപ്പിക്കാനായാണ് അദ്ദേഹം ഈ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ബുദ്ധ പൂര്‍ണിമയെ ബുദ്ധ ജയന്തി എന്നും അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ ഈ ദിവസം വളരെയധികം ആവേശത്തോടെ ആഘോഷിക്കുന്നു. ബുദ്ധ പൂര്‍ണിമ ദിവസത്തിന്റെ പ്രാധാന്യം എന്തെന്നറിയാന്‍ വായിക്കൂ.

ബുദ്ധ പൂര്‍ണിമ 2021

ബുദ്ധ പൂര്‍ണിമ 2021

ഈ വര്‍ഷം, ഗൗതമ ബുദ്ധന്റെ 2583-ാം ജന്മവാര്‍ഷികമായ മെയ് 26 നാണ് ഈ പുണ്യദിനം ആഘോഷിക്കുക. എന്നിരുന്നാലും, ഗൗതമ ബുദ്ധന്റെ ജനനമരണ സമയം അജ്ഞാതമാണ്. ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഗൗതമ രാജകുമാരനായ സിദ്ധാര്‍ത്ഥന്‍ നേപ്പാളിലെ ലുംബിനിയില്‍ ജനിച്ചത് 563ലാണ്. പൂര്‍ണിമ തിതി മെയ് 25 ന് 20:29 ന് ആരംഭിച്ച് 26 ന് 16:43 ന് അവസാനിക്കും. ഈ ദിവസം ഭക്തര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ശ്രീബുദ്ധനെ ആരാധിക്കുകയും ദരിദ്രര്‍ക്ക് ദാനകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നു. ചിലര്‍ ഉപവാസം ആചരിക്കുകയും ധ്യാനിക്കുകയും വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്യുന്നു.

എട്ട് പാതകള്‍

എട്ട് പാതകള്‍

ബോധ്ഗയയിലെ മഹാബോധി വൃക്ഷത്തിന്‍ കീഴില്‍ ബുദ്ധന്‍ നിര്‍വാണം നേടിയ സമയം അനുസ്മരിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്. ബുദ്ധമതം അനുസരിച്ച്, ഉത്തമമായ എട്ട് പാതകള്‍ ഇവയാണ്:

1. ശരിയായ ധാരണ

2. ശരിയായ ചിന്ത

3. ശരിയായ പ്രവര്‍ത്തനം

4. ശരിയായ സംസാരം

5. ശരിയായ മനസ്സ്

6. ശരിയായ ഉപജീവനമാര്‍ഗം,

7. ശരിയായ ശ്രമം

8. ശരിയായ ഏകാഗ്രത

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

ശ്രീബുദ്ധന്റെ ജീവിതം

ശ്രീബുദ്ധന്റെ ജീവിതം

ഇന്നത്തെനേപ്പാളിലെ ലുംബിനിയില്‍ ജനിച്ച ആത്മീയഗുരുവാണ് സിദ്ധാര്‍ത്ഥ ഗൗതമന്‍. ലുംബിനിയിലെ രാജാവായ സുദ്ദോദനന്റെ മകനും കിരീടാവകാശിയുമായിരുന്നു അദ്ദേഹം. രാജകുമാരനായ അദ്ദേഹം വളരെ സുഖപ്രദമായ രീതിയില്‍ ബാല്യകാലത്ത് ജീവിച്ചു. മുതിര്‍ന്ന യുവാവായി മാറിയ അദ്ദേഹം യശോധര രാജകുമാരിയെ വിവാഹം കഴിച്ചു. സിദ്ധാര്‍ത്ഥന്‍ പെട്ടെന്നുതന്നെ ഒരു പിതാവുമായി. ജീവിതം വളരെ സന്തോഷത്തോടെ കടന്നുപോകുന്നതിനിടെ ഒരു ദിവസം കാര്യങ്ങള്‍ മാറിമറിഞ്ഞു.

ജീവിതം മാറിയ നാള്‍

ജീവിതം മാറിയ നാള്‍

രഥത്തില്‍ യാത്ര ചെയ്യുന്നതിനിടയില്‍, ഒരു വൃദ്ധനെയും രോഗിയായ ഒരാളെയും മൃതദേഹത്തെയും സന്യാസത്തെയും അദ്ദേഹം കണ്ടു. ലൗകിക ആവലാതികള്‍ക്കും കഷ്ടപ്പാടുകള്‍ക്കും അദ്ദേഹം സാക്ഷ്യം വഹിച്ചത് അന്ന് ആദ്യമായിട്ടായിരുന്നു. മരണമാണ് അവസാനത്തെ സത്യമെന്ന് അദ്ദേഹം അന്ന് മനസ്സിലാക്കി. ഈ യാഥാര്‍ത്ഥ്യബോധം സിദ്ധാര്‍ത്ഥയെ വല്ലാതെ വിഷമിപ്പിച്ചു. അങ്ങനെ അദ്ദേഹം തന്റെ രാജ്യത്തെയും കുടുംബത്തെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ജീവിതത്തെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള യാത്ര ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് വെറും 29 വയസ്സായിരുന്നു പ്രായം. ഒരു രാത്രിയില്‍, രാജകുടുംബത്തിലെ എല്ലാവരും ഉറങ്ങിക്കിടന്നപ്പോള്‍, സിദ്ധാര്‍ത്ഥ രാജകുമാരന്‍ തന്റെ വീടിന്റെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് ശാശ്വതമായ സത്യം തേടി യാത്ര പുറപ്പെട്ടു.

Most read:പണം ഇനി പ്രശ്‌നമാകില്ല; ലാല്‍ കിതാബ് പരിഹാരങ്ങള്‍Most read:പണം ഇനി പ്രശ്‌നമാകില്ല; ലാല്‍ കിതാബ് പരിഹാരങ്ങള്‍

സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനാകുന്നു

സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനാകുന്നു

പ്രബുദ്ധതയും നിര്‍വാണവും സിദ്ധാര്‍ത്ഥനെ സംബന്ധിച്ചിടത്തോളം സത്യം കണ്ടെത്താന്‍ എളുപ്പമായിരുന്നില്ല. അദ്ദേഹം ഒരു സന്യാസിയുടെ ജീവിതത്തിലേക്ക് കടന്നു. ബോധ്ഗയയില്‍, ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്നു ഒരു നീണ്ട ധ്യാനം ആരംഭിച്ചു. പ്രബുദ്ധത കണ്ടെത്തുന്നതുവരെ എഴുന്നേല്‍ക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. 49 ദിവസത്തേക്ക് അദ്ദേഹം ധ്യാനത്തില്‍ തുടര്‍ന്നു. ആ ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍ ധ്യാനത്തിലിരിക്കെയാണ് 35ാമത്തെ വയസില്‍ അദ്ദേഹത്തിന് ജ്ഞാനോദയം (എന്‍ലൈറ്റ്‌മെന്റ്) ലഭിച്ചത്.

ബുദ്ധമത സ്ഥാപകന്‍

ബുദ്ധമത സ്ഥാപകന്‍

പ്രബുദ്ധത നേടിക്കഴിഞ്ഞ അദ്ദേഹം ആളുകളോട്‌ തന്റെ ആശയങ്ങള്‍ പങ്കുവച്ചു. അന്നുമുതല്‍ ബുദ്ധന്‍ ഒരു ആത്മീയ അധ്യാപകനായി. ബുദ്ധമതത്തിന് തുടക്കം കുറിച്ച് കാലങ്ങളോളം അദ്ദേഹം തന്റെ മതങ്ങളും ആശയങ്ങളും വളര്‍ത്താന്‍ യാത്ര തുടര്‍ന്നു. ഒടുവില്‍ അദ്ദേഹം പുനര്‍ജന്മ ചക്രത്തില്‍ നിന്ന് സ്വയം മോചിതനായി രക്ഷ നേടി. ഇന്ത്യയില്‍, ബുദ്ധമതക്കാര്‍ ബുദ്ധപൂര്‍ണിമ ദിവസത്തില്‍ ബുദ്ധ ആരാധനയിലില്‍ മുഴുകുകയും ബുദ്ധമത കേന്ദ്രങ്ങളായ വിഹാരങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു. ഈ ദിവസംസാധാരണയായി വെളുത്ത വസ്ത്രം ധരിച്ച് ബുദ്ധമതക്കാര്‍ തുടരുകയും

മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.

Most read:ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയുംMost read:ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയും

English summary

Buddha Purnima 2023: Date, time & significance in Malayalam

This year Buddha Purnima is on Wednesday, May 26, 2021. Read on to know more about this day.
X
Desktop Bottom Promotion