Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ഭർത്താവിനോടൊപ്പം സഹോദരൻമാരേയും വിവാഹം കഴിക്കണം
ഓരോ സ്ഥലത്തും ഓരോ തരത്തിലുള്ള ആചാരങ്ങളാണ് ഉണ്ടാവുന്നത്. എന്നാൽ ചിലതെല്ലാം നമ്മുടെ മനസ്സിനെ അലോസരപ്പെടുത്തുന്നതാണ്. ഇത്തരം കാര്യങ്ങൾ അത് ആചാരങ്ങളാണെങ്കിൽ പോലും അൽപം അസ്വസ്ഥത ഉണ്ടാക്കുന്നത് തന്നെയാണ. വിചിത്രമായ പല ആചാരങ്ങളും നമുക്ക് ചുറ്റും ഉണ്ട്. ഇതിൽ വേണ്ടതിനെ കൂടെക്കൂട്ടുകയും അല്ലാത്തതിനെ പുറന്തള്ളുകയും ആണ് ചെയ്യേണ്ടത്. അതിന് വേണ്ടിയാണ് ശ്രമിക്കേണ്ടതും. ഉത്തരേന്ത്യയിൽ ഇത്തരത്തിൽ നമ്മളെ അമ്പരപ്പിക്കുന്ന ചിലആചാരങ്ങൾ നിലനില്‍ക്കുന്നുണ്ട്.

ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ ഭർത്താവിന്‍റെ സഹോദരൻമാരേയും വിവാഹം കഴിക്കേണ്ടത് ഒരു പെണ്ണിന്‍റെ പത്നീ ധർമ്മമായാണ് കണക്കാക്കുന്നത്. വിവാഹം കഴിക്കുന്നത് മാത്രമല്ല വിവാഹം കഴിച്ചാൽ ഒരു ഭാര്യയുടെ എല്ലാ കടമകളും നിറവേറ്റിക്കൊടുക്കേണ്ടതും അവളുടെ ഉത്തരവാദിത്വമാണ്. മഹാഭാരതത്തിൽ പാഞ്ചാലിയുടെ ജീവിതമാണ് ഈ ഗ്രാമത്തിൽ എല്ലാ സ്ത്രീകളും പിന്തുടരുന്നത്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അത് കുടുംബത്തിൽ സമൃദ്ധിയും സാമ്പത്തിക നേട്ടവും ഐശ്വര്യവും കൊണ്ട് വരും എന്നാണ് വിശ്വാസം.
ഓരോ ദിവസവും ഓരോ ഭര്‍ത്താക്കൻമാര്‍ക്ക് ഒപ്പമാണ് ഇവൾ ഉറങ്ങേണ്ടത്. എല്ലാ ഭര്‍ത്താക്കൻമാരേയും തുല്യമായി സ്നേഹിക്കുക എന്ന ഉത്തരവാദിത്വവും സ്ത്രീയിൽ നിക്ഷിപ്തമാണ്. ഇതിന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് രജോ എന്ന പെൺകുട്ടി, അവൾ ഇന്ന് കഴിയുന്നത് ഭർത്താവിനും നാല് സഹോദരൻമാര്‍ക്കും ഒപ്പമാണ്. ആദ്യം വിവാഹം കഴിഞ്ഞ് അതിന് ശേഷം ഒരു വർഷത്തിന് ശേഷമാണ് ഇവൾ ഭർത്താവിന്‍റെ അനിയനെ വിവാഹം ചെയ്യുന്നത്.

എന്നാൽ ഇവരിൽ നിന്നുണ്ടായ കുഞ്ഞുങ്ങള്‍ക്ക് ഏതാണ് സ്വന്തം അച്ഛനെന്ന് അറിയാത്തതാണ് മറ്റൊരു പ്രശ്നം. പലരും ഡി എന്‍ എ ടെസ്റ്റിന്‍റെ ചിലവാലോചിച്ച് അതിനൊന്നും തയ്യാറാവുകയും ഇല്ല. എങ്കിലും ഭാര്യയുമായി ഓരോ ദിവസം ഓരോരുത്തർ എന്ന നിലക്ക് ബന്ധത്തിൽ ഏർപ്പെടുന്നും ഉണ്ട്. എന്നാല്‍ ഇതിലൊന്നും യാതൊരു വിധത്തിലുള്ള എതിർപ്പും ഇല്ല എന്നാണ് ഇവളുടെ ആദ്യ ഭർത്താവിന്‍റെ പ്രതികരണവും. മാത്രമല്ല വളരെയധികം സന്തോഷത്തോടെയാണ് തങ്ങളുടെ കുടുംബം കഴിയുന്നത് എന്നും ഇവർ പറയുന്നുണ്ട്.



Click it and Unblock the Notifications