Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഗണേശ ചതുര്‍ഥി ദിനത്തില്‍ ഈ വസ്തുക്കള്‍ വീട്ടിലെത്തിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലം
2021 സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച മുതല്‍ ഗണേശ ഉത്സവം ആരംഭിക്കുന്നു. ഗണേശനെ പ്രസാദിപ്പിക്കാനും അദ്ദേഹത്തിന്റെ കൃപ നേടാനും ഈ 10 ദിവസങ്ങള്‍ വളരെ പ്രത്യേകമായി കണക്കാക്കപ്പെടുന്നു. വാസ്തു ശാസ്ത്രത്തില്‍ പോലും ചില വസ്തുക്കള്‍ക്ക് ഗണപതി ഭഗവാനുമായി പ്രത്യേക ബന്ധമുണ്ട്. ഗണേശോത്സവ ദിനത്തില്‍ ഈ 5 കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് വീട്ടില്‍ കൊണ്ടുവന്നാല്‍ ഗണപതിക്കൊപ്പം ലക്ഷ്മീദേവിയും സന്തോഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും കുടുംബത്തോടൊപ്പം നിലനില്ക്കുകയും നിങ്ങള്‍ക്ക് സര്‍വ്വൈശ്വര്യം ലഭിക്കുകയും ചെയ്യും. അതിനാല്‍, ഗണേശ ജയന്തി നാളില്‍ ഈ വസ്തുക്കള്‍ നിങ്ങളുടെ വീട്ടിലെത്തിക്കൂ.

നൃത്തം ചെയ്യുന്ന ഗണേശ വിഗ്രഹം
പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നീക്കം ചെയ്യുന്നതിനായി നൃത്തം ചെയ്യുന്ന ഗണപതിയുടെ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഗണപതി ഭഗവാന്റെ ദര്‍ശനം വീടിന്റെ പ്രധാന കവാടത്തില്‍ വരുന്ന വിധത്തില്‍ പ്രതിമ സൂക്ഷിക്കുക.

ഓടക്കുഴല്‍
വീട്ടില്‍ പുല്ലാങ്കുഴല്‍ സൂക്ഷിക്കുന്നതിലൂടെ, ലക്ഷ്മി ദേവിയുടെ സാന്നിദ്ധ്യം വീട്ടില്‍ നിലനില്ക്കുന്നു. ഇത് വീടിന്റെ വാസ്തു വൈകല്യങ്ങള്‍ നീക്കം ചെയ്യുകയും സമ്പത്ത് ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഒറ്റക്കണ്ണുള്ള തേങ്ങ
ഒരു കണ്ണുള്ള തേങ്ങ സൂക്ഷിക്കുന്നതും വീട്ടില്‍ ഇത് പതിവായി പൂജിക്കുന്നതും നെഗറ്റീവ് എനര്‍ജികളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്കുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പണത്തിനും ഭക്ഷണത്തിനും കുറവുണ്ടാവില്ലെന്ന് പറയപ്പെടുന്നു.

ശംഖ്
വാസ്തു ദോഷങ്ങള്‍ നീക്കം ചെയ്യാന്‍ ശംഖിന് അതിശയകരമായ ശക്തിയുണ്ട്. പൂജാമുറിയില്‍ ശംഖ് സ്ഥാപിച്ചിരിക്കുന്ന വീട്ടില്‍ ലക്ഷ്മി ദേവി സ്വയം വസിക്കുന്നുവെന്ന് പറയപ്പെടുന്നു.

കുബേരന്റെ പ്രതിമ
കുബേര ഭഗവാനെ വടക്ക് ദിശയുടെ അധിപനായി കണക്കാക്കുന്നു, അതായത് പണത്തിന്റെ ദിശ. അതിനാല്‍ അദ്ദേഹത്തിന്റെ വിഗ്രഹം വടക്ക് ദിശയില്‍ സൂക്ഷിക്കുന്നതിലൂടെ ഒരിക്കലും വീട്ടില്‍ പണക്ഷാമത്തിന് ഇടയാക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

വാസ്തുദോഷം ഇല്ലാതാക്കാന്‍
വാസ്തു പ്രകാരം വീടിന്റെ ഭാഗം ശരിയല്ലെങ്കില്‍, നെയ്യില്‍ സിന്ദൂരം കലക്കി വീടിന്റെ ചുവരില്‍ ശ്രീ ഗണപതിയുടെ രൂപത്തില്‍ സ്വസ്തിക്ക് ചിഹ്നം വരച്ചു വയ്ക്കുന്നത് വാസ്തു ദോഷത്തിന്റെ പ്രഭാവം കുറയ്ക്കാന്‍ സഹായിക്കും.

സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍
അഥര്‍വ്വ വേദത്തിലെ ഗണേശ ഉപനിഷത്ത് അനുസരിച്ച്, ദര്‍ഭ പുല്ല് നെയ്യില്‍ മുക്കി പൂജ നടത്തുക. 'ഓം ഗണ്‍ ഗണപതയേ സ്വാഹാ' എന്ന മന്ത്രം ചൊല്ലി പൂജ തുടരുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു.

സമൂഹത്തില്‍ ബഹുമാനം ലഭിക്കാന്‍
സമൂഹത്തിലെ എല്ലാ ജോലികളിലും പരാജയം അനുഭവിക്കുന്ന ആളുകള്‍ക്ക് എപ്പോഴും നിരാശയായിരിക്കും ഫലം. അത്തരം ആളുകള്‍ ഗണപതി മന്ത്രം ചൊല്ലി നെയ്യ് കലര്‍ത്തിയ ശേഷം ഹവനം ചെയ്താല്‍ അവരുടെ ജോലികളില്‍ വിജയം നേടാനാകും.



Click it and Unblock the Notifications
