Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
റോഡിലെ കുഴികളില് വൈറലായി വധുവിന്റെ ഫോട്ടോഷൂട്ട്
'ന്നാ താന് കേസ് കൊട്' എന്ന സിനിമ കാണാത്തവര് ചുരുക്കമായിരിക്കും. അതിലെ അതിപ്രധാനമായ തീം എന്ന് പറയുന്നത് തന്നെ റോഡിലെ കുഴിയും അതോടനുബന്ധിച്ചുണ്ടാവുന്ന പ്രശ്നങ്ങളും ആണ്. റോഡുകളിലെ കുഴി പൊതുജനത്തിന് എപ്പോഴും തലവേദന സൃഷ്ടിക്കുന്നത് തന്നെയാണ്. കുഴികളില് വീണുള്ള അപകടവും മരണവും അതിഗുരുതരമായ അവസ്ഥയും എല്ലാം പലരും അനുഭവിച്ചിട്ടുള്ളതും നേരില് കണ്ടിട്ടുള്ളതും ആയിരിക്കും. എന്നാല് ഈ റോഡിലെ കുഴികള് വെച്ചിട്ട് ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ആഷിഖ് എന്ന ഫോട്ടോഗ്രാഫര്. ഇന്നത്തെ കാലത്ത് വ്യത്യസ്ത രീതിയിലുള്ള പല പ്രിവെഡ്ഡിംങ്, വെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള് ധാരാളം നടക്കുന്നുണ്ട്. അതില് നിന്നെല്ലാം വ്യത്യസ്തമായി സാമൂഹ്യ പ്രാധാന്യമുള്ള ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടാകളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായിരിക്കുന്നത്.

റോഡിന്റെ മോശം അവസ്ഥയെക്കുറിച്ചാണ് ഈ ഫോട്ടോഷൂട്ടില് പറഞ്ഞിരിക്കുന്നത്. നിലമ്പൂര് പൂക്കോട്ടുംപാടം സുജിഷയാണ് വിവാഹ ദിനത്തില് പൊട്ടിപ്പൊളിഞ്ഞ റോഡില് ഫോട്ടോഷൂട്ട് നടത്തി വൈറലായിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡില് കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലൂടെയാണ് വധുവിന്റെ ഫോട്ടോഷൂട്ട്. കുഴിയും ചെളിയും നിറഞ്ഞ റോഡില് കഷ്ടപ്പെട്ട് നടക്കുന്ന വധുവിനെയാണ് നിങ്ങള്ക്ക് വീഡിയോയില് കാണാന് സാധിക്കുന്നത്. വിവാഹ ദിനത്തില് റോഡിലൂടെ കഷ്ടപ്പെട്ട് ചെളിയില് വീഴാതെ നടക്കാന് ശ്രമിക്കുന്ന വീഡിയോ ആണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറല്.

ആരോ വീഡിയോ വെഡ്ഡിംങ് കമ്പനിയാണ് ഈ ഫോട്ടോഷൂട്ടിന് പുറകില്. ആരും ചിന്തിക്കാത്ത തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോള് നടത്തിയിരിക്കുന്നത്. ഓരോ ദിവസവും കുഴിയില് വീണുള്ള അപകടങ്ങള് വര്ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല് മീഡിയയില് ലഭിക്കുന്നത്. പലരും പല വിധത്തിലുള്ള കമന്റുകളുമായി പിന്തുണയും അറിയിച്ചിട്ടുണ്ട്.



Click it and Unblock the Notifications
