For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണശേഷവും നടക്കും ശരീരത്തില്‍ ഇതെല്ലാം !!

By Lekhaka
|

വിഷയം മരണം ആകുമ്പോള്‍ അത് എല്ലാത്തിന്റെയും അന്ത്യം എന്നുള്ള വിചാരം ആണ് മിക്കവര്‍ക്കും ഉള്ളത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിലയ്ക്കുന്ന അവസ്ഥ. അത് ഏറെക്കുറെ സത്യവുമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും മരണത്തോടെ നിലയ്ക്കുന്നില്ല എന്നതാണ് തെളിയിക്കപ്പെട്ട മറ്റൊരു വസ്തുത.

ചില ശാരീരിക പ്രവര്‍ത്തനങ്ങള്‍ മിനിറ്റുകളോ മണിക്കൂറുകളോ ദിവസങ്ങളോ അതുമല്ലെങ്കില്‍ ആഴ്ചകളോളം തന്നെ ക്രമാനുഗതം നടക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യങ്ങളാണ് മൃതശരീരത്തില്‍ നടക്കുന്നത്. ഇതാ, മരണശേഷം ശരീരത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ വായിച്ചറിയൂ.

മുടി, നഖം വളര്‍ച്ച

മുടി, നഖം വളര്‍ച്ച

തികച്ചും സാങ്കേതികമായ വസ്തുതയാണ് ഇതിനുപിന്നില്‍. യഥാര്‍ത്ഥത്തില്‍ ശരീരം പുതിയതായി നഖങ്ങളുടെയും മുടിയുടേയും കോശങ്ങള്‍ ഉത്പാദിപ്പിക്കുന്നില്ലങ്കില്‍ കൂടിയും നഖവും മുടിയും മരണശേഷവും വളരുന്നു. ഇതിന് പിന്നിലുള്ള യഥാര്‍ത്ഥത്തിലുള്ള വസ്തുത എന്താണെന്ന് നിങ്ങള്‍ക്ക് അറിയേണ്ടേ. മരണശേഷം ചര്‍മ്മം വരണ്ടതാവുകയും പിന്നോട്ട് തള്ളപ്പെടുകയും ചെയ്യുന്നതിന്റെ ഫലമായി മുടിക്കും നഖങ്ങള്‍ക്കും നീളം വര്‍ദ്ധിക്കുന്നതായി അനുഭവപ്പെടുന്നു. മുടിയും നഖങ്ങളും ചര്‍മത്തില്‍ ഉത്ഭവിക്കുന്ന സ്ഥാനം മുതല്‍ അവയുടെ അഗ്രം വരെയുള്ള നീളം അളന്നു നോക്കിയാലും വര്‍ദ്ധന മനസ്സിലാക്കാന്‍ സാധിക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനം

തലച്ചോറിന്റെ പ്രവര്‍ത്തനം

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിന്നാലോ അല്ലെങ്കില്‍ ശ്വസിക്കുന്നില്ല എന്ന് ഉറപ്പായാലോ, മരണം ഏതാണ്ട് ഉറപ്പായ സന്ദര്‍ഭത്തില്‍ ഡോക്ടര്‍മാര്‍ വ്യക്തി മരണപ്പെട്ടതായി വിധിയെഴുതും. പക്ഷേ ഇതിനു ശേഷം ഏതാനും മിനുട്ടുകള്‍ നേരത്തേക്കു കൂടി അവരുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും എന്നതാണ് വാസ്തവം. തലയിലെ കോശങ്ങള്‍ ആ സമയമത്രയും ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള ഓക്‌സിജനും പോഷകങ്ങളും തേടി അലയുകയാവും. ഈ അലച്ചിലിനിടയില്‍ ഹൃദയം വീണ്ടും പ്രവര്‍ത്തനക്ഷമമയാല്‍ പോലും പരിഹരിക്കാനാവാത്ത വിധത്തിലുള്ള കേടുപാടുകള്‍ ബ്രെയിനിലെ കോശങ്ങള്‍ക്കു സംഭവിക്കുന്നു. വളരെയേറെ പ്രധാനപ്പെട്ട ആ നിമിഷങ്ങളുടെ ദൈര്‍ഘ്യം കൃത്യമായ മരുന്നുകളുടെ സഹായത്താല്‍ വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യത ലഭിച്ചേക്കാം.

ചര്‍മകോശങ്ങളുടെ വളര്‍ച്ച

ചര്‍മകോശങ്ങളുടെ വളര്‍ച്ച

മരണ സമയത്ത് ശരീരത്തിലെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം വ്യത്യസ്ത സമയങ്ങളില്‍ ആണ് നിലക്കുന്നത്. മതിയായ രക്തപ്രവാഹം ഇല്ലെങ്കില്‍ തലച്ചോറിലെ കോശങ്ങള്‍ പെട്ടെന്ന് നശിക്കുന്നത് പോലെയല്ല മറ്റു കോശങ്ങളുടെ അവസ്ഥ. അവയ്ക്ക് അത്രയധികം പരിഗണന ആവശ്യമില്ല. ശരീരത്തിലെ ഏറ്റവും പുറത്തെ ആവരണമായ ചര്‍മ്മ കോശങ്ങള്‍ ഓസ്‌മോസിസിലൂടെ ജലാംശം വലിച്ചെടുക്കുകയും മരണശേഷം ഒരുപക്ഷേ ദിവസങ്ങളോളം ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.

മൂത്രവിസര്‍ജ്ജനം

മൂത്രവിസര്‍ജ്ജനം

ഇതൊരു സ്വമേധയാ നടക്കുന്ന പ്രവര്‍ത്തനം ആണെന്നാണ് എല്ലാവരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ അതല്ല യഥാര്‍ഥ്യം. നമ്മള്‍ ഈ കാര്യത്തെപ്പറ്റി ഒരിക്കലും ചിന്തിക്കുന്നേയില്ല. ഇതൊരിക്കലും സ്വമേധയാ നടക്കുന്ന പ്രവര്‍ത്തനമല്ല. ശ്വസനവും ഹൃദയമിടിപ്പും നിയന്ത്രിക്കുന്ന തലച്ചോറിലെ ഒരു പ്രത്യേക ഭാഗം തന്നെയാണ് മൂത്രവിസര്‍ജനത്തെയും നിയന്ത്രിക്കുന്നതാണ്. ഇതിനാലാണ് ഒരു സാധാരണ വ്യക്തിയെ അപേക്ഷിച്ച്, മദ്യപിച്ച ഒരു വ്യക്തി കൂടുതലായി മൂത്രമൊഴിക്കുന്നത്. മരണത്തിനു ശേഷം ശരീരത്തില്‍ ഉണ്ടാകുന്ന മരവിപ്പ് പേശികളെ ദൃഢമാക്കുമെങ്കിലും അത് മണിക്കൂറുകള്‍ കഴിഞ്ഞെ സംഭവിക്കുകയുള്ളൂ. തന്മൂലം മരണം നടന്നു കഴിഞ്ഞതിനു ശേഷവും മൂത്രവിസര്‍ജനത്തിനുള്ള സാധ്യതയുണ്ട്.

മലവിസര്‍ജനം

മലവിസര്‍ജനം

പെട്ടെന്നുള്ള സമ്മര്‍ദ്ദം വരുമ്പോള്‍ വിസര്‍ജനം നടത്തുവാനുള്ള തോന്നല്‍ എല്ലാവര്‍ക്കും ഉണ്ടാവുന്നതാണ്. ശരീരം പെട്ടെന്ന് ചില പേശികള്‍ക്ക് അയവ് വരുത്തുകയും വിസര്‍ജനം നടക്കുകയും ചെയ്യും. മൃതശരീരത്തില്‍ ഇത് നടക്കുന്നത് ശരീരത്തിനകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഗ്യാസ് മൂലമാണ്. ഇത് മരണം നടന്ന് കുറെയധികം മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവിക്കുന്നത്. മരണപ്പെട്ടതിനു ശേഷം ഗര്‍ഭസ്ഥശിശുക്കള്‍ പോലും ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭാശയത്തിനകത്ത് വിസര്‍ജനം നടത്താറുണ്ടത്രെ!!

ദഹനം

ദഹനം

മരണത്തിന് ശേഷം ശരീരത്തിനകത്ത് ഉണ്ടായിരുന്ന വിസര്‍ജ്യം പുറംതള്ളപ്പെടുക മാത്രമല്ല, കൂടുതലായി ഉണ്ടാവുകയും ചെയ്യുന്നുണ്ട്. മരണം സംഭവിക്കുമ്പോള്‍ കുടലില്‍ ഉള്ള ബാക്റ്റീരിയകള്‍ ഉടനടി നശിക്കുന്നില്ല. അവയില്‍ അധികവും പരോപജീവികളാണ്. ദഹനത്തിനും അവ നമ്മെ സഹായിക്കുന്നു. ശരീരപ്രവര്‍ത്തനങ്ങളിലും വളരെയധികം സഹായം അവ ചെയ്യുന്നുണ്ട്. ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും അവയുടെ പ്രവര്‍ത്തികള്‍ ശരീരത്തില്‍ നിര്‍ബാധം തുടരുന്നു. ചിലത് മൃതശരീരത്തിന്റെ കുടലിന്റെ ഉള്‍വശങ്ങള്‍ ഭക്ഷിക്കാന്‍ തുടങ്ങുന്നു. തന്മൂലം ഗ്യാസ് ഉണ്ടാവുകയും വിസര്‍ജ്ജ്യങ്ങള്‍ പുറംതള്ളപ്പെടുകയും ചെയ്യുന്നു.

ഉദ്ധാരണം, സ്ഖലനം

ഉദ്ധാരണം, സ്ഖലനം

ഹൃദയം പ്രവര്‍ത്തനം നിറുത്തുമ്പോള്‍ രക്തം താഴ്ന്ന ഭാഗങ്ങളില്‍ കെട്ടികിടക്കുന്നു. മരിക്കുമ്പോള്‍ പലരും പല രീതികളിലായിരിക്കും ഒരു പക്ഷെ നില്‍ക്കുമ്പോഴോ, കിടക്കുമ്പോഴോ ആയിരിക്കും മരണം. രക്തം കെട്ടികിടക്കുന്നതിന് അനുസൃതമായി മരണപ്പെടുമ്പോള്‍ ഉള്ള പൊസിഷനെപ്പറ്റി വ്യക്തമായി പറയാനാകും. മരണശേഷം പേശികളുടെ അയവ് വളരെയധികം സമയത്തേക്ക് നിലനില്‍ക്കുന്നില്ല. ചിലതരം പേശികോശങ്ങള്‍ കാല്‍സ്യം അയോണിനാല്‍ ഉത്തേജിക്കപ്പെടും. സജീവമാക്കിയതിനുശേഷം കോശങ്ങള്‍ കാത്സ്യം അയോണുകളെ സെല്ലിന് പുറത്തേക്ക് തിരികെ കൊണ്ടുപോകുന്നു. മരണശേഷം സ്തരങ്ങള്‍ കൂടുതല്‍ സുതാര്യമായി തീരുന്നു. അതുകൊണ്ട് കാല്‍സ്യം അയോണുകളെ കടത്തിവിടുമ്പോള്‍ ഊര്‍ജ്ജം അധികം ഉപയോഗിക്കേണ്ടതായി വരുന്നില്ല. അതിനാല്‍ പേശികള്‍ ചുരുങ്ങുന്നു. ഇത് കര്‍ശനമായ മോര്‍ട്ടിസിലേക്ക് നയിക്കുകയും സ്ഖലനത്തിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.

പേശീചലനം

പേശീചലനം

തലച്ചോറിന് മരണം സംഭവിച്ചാലും നാഡീവ്യവസ്ഥയുടെ ചിലഭാഗങ്ങള്‍ അപ്പോഴും സജീവമായിരിക്കും. നഴ്‌സുമാര്‍ പലപ്പോഴും മരണശേഷം ഉള്ള ശരീരത്തിന്റെ ചലനത്തെപ്പറ്റി പറയാറുണ്ട്. ഇത് സംഭവിക്കുന്നത് നാഡികള്‍ സന്ദേശങ്ങള്‍ തലച്ചോറിലേക്കയക്കേണ്ടതിനു പകരം സുഷുമ്ന നാഡിയിലേക്ക് അയക്കുന്നത് കൊണ്ടാണ്. ഇതു മരണത്തിനുശേഷവും പേശികളുടെ ചലനത്തിന് കാരണമാകും. ചിലപ്പോള്‍ നെഞ്ചിനുവരെ ചലനങ്ങള്‍ സംഭവിക്കാറുണ്ട്. ഇതു പലപ്പോഴും ഡോക്ടര്‍മാരെ തെറ്റിദ്ധരിക്കാറുമുണ്ട്.

Most read:നിങ്ങളുടെ മരണം അടുത്തെത്തി!! ഈ സ്വപ്‌നങ്ങള്‍ കാണാറുണ്ടോMost read:നിങ്ങളുടെ മരണം അടുത്തെത്തി!! ഈ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ

ശബ്ദങ്ങള്‍ പുറപ്പെടുവിക്കല്‍

ശബ്ദങ്ങള്‍ പുറപ്പെടുവിക്കല്‍

നമ്മുടെ ശരീരം പലതരം വാതകങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ബാക്റ്റീരിയകളുടെ പ്രവര്‍ത്തനഫലമായി ശരീരം അഴുകാന്‍ തുടങ്ങുമ്പോള്‍ കൂടുതലായി ഗ്യാസ് ഉത്പാദിക്കപ്പെടുന്നു. നമ്മുടെ ശരീരത്തിനകത്താണ് ബാക്റ്റീരികാലധികവും വസിക്കുന്നെന്നതിനാല്‍ ഗ്യാസ് അധികവും ഉണ്ടാകുന്നത് ശരീരത്തിനകത്താണ്. അത് പലവഴികളിലൂടെ പുറത്തുപോകുന്നു. അതിലൊരു വഴി വിന്‍ഡ്‌പൈപ്പിലൂടെയാണ്. മരണത്തിനുശേഷമുള്ള മരവിപ്പ് സ്വനതന്തുക്കള്‍ ഉള്‍പ്പടെ പേശികളെ ദൃഢമാക്കുന്നതിനാല്‍ വായു പുറത്തുപോകുമ്പോള്‍ മൃതശരീരത്തില്‍ നിന്നു വിത്യസ്ത ശബ്ദങ്ങളുണ്ടാകുന്നു. അതിനാല്‍, തേങ്ങലുകളുകളായും ഞരക്കങ്ങളായുമൊക്കെ തോന്നുന്ന ഈ ശബ്ദങ്ങള്‍ കേട്ടാല്‍ ഇനി പേടിക്കേണ്ട കാര്യമില്ല.

പ്രസവം

പ്രസവം

മരിച്ചവര്‍ ജന്മം നല്‍കുക എന്നത് വളരെയധികം വിഷമകരമായ അവസ്ഥയാണ്. പ്രകൃതിദുരന്തങ്ങള്‍ പോലുള്ള കഷ്ടതകള്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ ഈയാംപറ്റകളെ പോലെ മരിച്ചുവീഴുമ്പോള്‍ ഒട്ടനവധി ഗര്‍ഭിണികളും അതില്‍പെട്ടുപോയേക്കാം. മരണശേഷം കുഞ്ഞുങ്ങള്‍ക്ക് ജനനം നല്‍കുന്നത് 'കോഫിന്‍ ബര്‍ത്ത്' എന്ന പേരില്‍ അറിയപ്പെടുന്നു. മരണശേഷം ശരീരത്തില്‍ ഉദ്ഭവിക്കുന്ന വാതകങ്ങള്‍ ഗര്‍ഭസ്തശിശുവിനെ പുറംതള്ളുന്നു. ഇതു വളരെ അപൂര്‍വമായ സംഭവമാണെങ്കില്‍ കൂടിയും ഇടയ്ക്കു ഉണ്ടാവാറുണ്ട്.

English summary

Body Functions That Continue After Death

Here are a few weird body functions that continue after death. Take a look.
X
Desktop Bottom Promotion